For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രംഭ ശരിയാവില്ല, ഇത് കുടുംബ ചിത്രമാണ്, ഷൂട്ടിം​ഗ് വരെ നിർത്തി'; ക്രോണിക് ബാച്ചിലറിൽ സംഭവിച്ചത്

  |

  മലയാള സിനിമയിൽ ഏറെ ജനപ്രീതി നേടിയ സിനിമയാണ് ക്രോണിക് ബാച്ച്ലർ. 2003 ൽ പുറത്തിറങ്ങിയ സിനിമ ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടി. മമ്മൂട്ടി, മുകേഷ്, ഹരിശ്രീ അശോകൻ, രംഭ, ഭാവന, ഇന്ദ്രജ, ഇന്നസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് സിദ്ദിഖ് ആയിരുന്നു.

  തിരക്കഥയും സംഭാഷണവും ഇദ്ദേഹത്തിന്റേത് തന്നെ ആയിരുന്നു. സിനിമയിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. തമിഴിലും തെലുങ്കിലും ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്ന സമയത്താണ് രംഭ ക്രോണിക് ബാച്ചിലറിലേക്ക് എത്തുന്നത്.

  'തമിഴിൽ ഫ്രണ്ട്സ് വലിയ വിജയം ഉണ്ടാക്കിയിട്ടും ഞാൻ പെട്ടന്ന് മറ്റൊരു തമിഴ് സിനിമ ചെയ്തില്ല. തിരിച്ചു മലയാളത്തിലേക്ക് വന്നു. അവിടെ നിന്നും ഒരുപാട് ഓഫറുകൾ വരാൻ തുടങ്ങി. അപ്പോഴും ഞാൻ പറഞ്ഞു മലയാളം ചെയ്തിട്ട് വരാം, എനിക്ക് മലയാളത്തിൽ മ്മൂക്കയുമായുള്ള കമ്മിറ്റ്മെന്റ് ഉണ്ടെന്ന്. അങ്ങനെ മലയാളത്തിലേക്ക് ഞാൻ വീണ്ടും വന്ന പടമാണ് ക്രോണിക് ബാച്ച്ലർ. അന്ന് ഈ പേരും കഥയും ഒന്നുമില്ല'

  'മമ്മൂക്ക നായകൻ, ഖയസ് പ്രൊഡ്യൂസർ. ഫാസിൽ സാറിന്റെ സഹോദരൻ. 2001 ൽ കഥയുണ്ടാക്കാൻ വേണ്ടി ഇവിടെ ഇരുന്നിട്ടൊന്നും സാധിക്കുന്നില്ല. അങ്ങനെ ഖയസ് പറഞ്ഞു ഖത്തറിലേക്ക് വാ എന്ന്. ഖയസിന്റെ വീട്ടിലേക്ക് എഴുതാൻ വേണ്ടി ഞാൻ പോയി,' സിദ്ദിഖ് പറഞ്ഞു.

  Also Read: ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു, അവര്‍ തിരിഞ്ഞതും ഞെട്ടി; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍

  'ആ വർഷം സെപ്റ്റംബർ 11 നാണ് ന്യൂയോർക്ക് ട്വിൻ ടവറും പെന്റ​ഗണും ആക്രമിക്കപ്പെടുന്നത്. അവിടെയിരുന്നത് കണ്ടതല്ലാതെ കഥയിൽ വലിയ പുരോ​ഗതി ഉണ്ടായില്ല. തിരിച്ചു വന്നിട്ടാണ് വീണ്ടും കഥയ്ക്ക് ഇരിക്കുന്നത്. അങ്ങനെയാണ് ക്രോണിക് ബാച്ചിലറിന്റെ സ്പാർക്ക് വരുന്നത്. ഖയസിന് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. ലാലിന് ആ സമയത്ത് ഈ പടം ഡിസ്ട്രിബ്യൂഷനും ചെയ്യാൻ പറ്റിയില്ല'

  'വേറൊരു ഡിസ്ട്രിബ്യൂട്ടർ ആ പടം ഏറ്റെടുക്കാൻ തയ്യാറായി. കഥയും റെഡിയായി. പതിവ് പോലെ എല്ലാ സിനിമയിലും എനിക്ക് സംഭവിക്കുന്നത് പോലെ ഹീറോയിന്റെ പ്രശ്നം വന്നു. അന്നും ഹീറോയിന്റെ ഡേറ്റ് കറക്ടായി കിട്ടിയില്ല. ഷൂട്ട് തുടങ്ങുകയും വേണം. മമ്മൂക്കയുടെ ഡേറ്റിനനുസരിച്ച് ഹീറോയിന്റെ ഡേറ്റ് കിട്ടണം. അങ്ങനെ ഷൂട്ടിം​ഗ് തുടങ്ങി. മലബാറിലുള്ളൊരു ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു'

  Also Read: യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

  'ഷൂട്ടിം​ഗിനിടയ്ക്കൊല്ലാം ഹീറോയിനെ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് അന്വേഷണത്തിനാെടുവിൽ രംഭ ആ സമയത്ത് ഫ്രീയാണെന്ന് അറിഞ്ഞു. രംഭ ആ സമയത്ത് തമിഴിൽ നല്ല സ്റ്റാർ ആയി നിൽക്കുകയാണ്. സർ​ഗത്തിൽ വന്ന ഒരു ഇമേജിലല്ല രംഭ തമിഴിലും തെലുങ്കിലും എസ്റ്റാബ്ലിഷ് ചെയ്തത്. വലിയ പേരിൽ നിൽക്കുന്ന സമയത്താണ് രംഭയുടെ ഡേറ്റ് കറക്ട് സമയത്ത് ഫ്രീയായത്. അങ്ങനെ രംഭ ആ സിനിമയിൽ വന്നു'

  Also Read: ഒരു കിലോ സ്വര്‍ണം ചോദിച്ചതോടെ വിവാഹം മുടങ്ങി, 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കഥ പറഞ്ഞ് സൂര്യ മേനോന്‍

  'രംഭ വന്നതോടെ ഡിസ്ട്രിബ്യൂട്ടർ പിൻമാറി. ഇതൊരു കുടുംബ ചിത്രമാണ് രംഭയൊന്നും ശരിയാവില്ലെന്ന് പറഞ്ഞു. ഈ സിനിമയിൽ രംഭയുടെ ക്യാരക്ടർ കറക്ട് ആണെന്ന് ഞങ്ങൾ പറഞ്ഞു. രംഭയെ മാറ്റാൻ പറ്റില്ല. മാത്രമല്ല അത്രയും വാല്യുവുള്ള വേറൊരു ഹീറോയിനെ കിട്ടിയിട്ടുമില്ല. അങ്ങനെ ആ ഡിസ്ട്രിബ്യൂട്ടർ മാറി. പത്ത് ദിവസത്തോളം ഷൂട്ട് നടന്നിരുന്നു. ഷൂട്ടിം​ഗ് നിർത്തി, ഈ ഡിസ്ട്രീബ്യൂട്ടർ അതുവരെ മുടക്കിയ പൈസ തിരിച്ചു കൊടുത്തിട്ടേ രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങാൻ പറ്റുള്ളൂ'

  ആ സമയത്ത് ഫാസിൽ സർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. ഫാസിൽ സാർ ആ സിനിമയുടെ പ്രൊഡ്യസറും ഡിസ്ട്രിബ്യൂട്ടറും ആയി. കൊടുക്കാനുള്ള പണം കൊടുത്ത് സെറ്റിൽ ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങിയതെന്ന് സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Read more about: rambha
  English summary
  director siddique says chronic bachelor movie former distributer quitted due to rambha's casting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X