For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്ന് ഷൂട്ടിം​ഗ് നിർത്തണമെന്ന് നിർമാതാവ്; ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് ബോഡി ​ഗാർഡ് ചെയ്യുമ്പോൾ'

  |

  2011 ലിറങ്ങിയ സിദ്ദിഖ് ചിത്രമാണ് ബോഡി​ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മികച്ച കഥയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പ്രതീക്ഷിച്ച ബോക്സ് ഓഫീസ് വിജയം സിനിമയ്ക്ക് നേടാനായില്ല. പതിവ് സിദ്ദിഖ് സിനിമകളിലെ തമാശ സിനിമയിൽ കുറവായിരുന്നെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം ദിലീപ്, നയൻതാര എന്നിവരുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റി.

  പിന്നീട് തമിഴ്, ഹിന്ദി ഭാഷകളിലേക്ക് സിദ്ദിഖ് തന്നെ ഈ ചിത്രം റീമേക്ക് ചെയ്തപ്പോൾ വൻ വിജയം ആവുകയും ചെയ്തു. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. മാക്ട സംഘടന പിളരുകയും സിദ്ദിഖിനെ തലപ്പത്ത് നിർത്തി ഫെഫ്കയെന്ന സംഘടന രൂപീകൃതമായതും ചെയ്തതുൾപ്പെടെയുള്ള വിവാദങ്ങൾ നടക്കുന്നത് ഈ സിനിമ തുടങ്ങുന്നതിന് മുമ്പാണ്. ഇതേപറ്റിയും സിദ്ദിഖ് സംസാരിച്ചു. സഫാരി ടിവിയോടാണ് പ്രതികരണം.

  Also Read: 'ഈ അവസ്ഥയിലും സി​ഗരറ്റ് കിട്ടിയാൽ വലിക്കും, ഇതുവരെ കുറ്റബോധം തോന്നേണ്ട പ്രവൃത്തി ചെയ്തിട്ടില്ല'; ശ്രീനിവാസൻ

  സിനിമ അനൗൺസ് ചെയ്തിട്ട് വീണ്ടും ഒരു കൊല്ലത്തേക്ക് തള്ളിപ്പോയി. സംഘടനാ പ്രശ്നത്തിൽ ഞാൻ മുന്നിൽ നിൽക്കുകയും സംഘടന പിളരുകയും ചെയ്ത സംഭവങ്ങൾ. തുളസീദാസും ദിലീപും ഫെഫ്കയും മാക്ടയും ഒക്കെ സജീവമായ ഒരു വലിയ ഇഷ്യു മലയാള സിനിമയിൽ ഉണ്ടായി. അതിന് മുന്നിൽ എങ്ങനെയോ ഞാൻ വന്നു പെട്ടു. അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടാണ് ബോഡി​ ഗാർഡ് എന്ന സിനിമ തുടങ്ങുന്നത്.

  Also Read: 'ഇന്ന് തൊണ്ണൂറുകളിലെ നായകന്മാരേക്കാള്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നത് തൊണ്ണൂറുകളിലെ നായികമാര്‍ക്കാണ്';മാധുരി

  'സിനിമയുടെ പാതിയിൽ വെച്ച് പെട്ടെന്ന് ഒരു ദിവസം നിർമാതാവ് വന്നിട്ട് ഷൂട്ടിം​ഗ് നിർത്തണമെന്ന് പറഞ്ഞു. ഫാസിൽ സാറിന്റെ ഒരു സിനിമ തുടങ്ങി പകുതിക്ക് നിർത്തിയാണ് ഇത് തുടങ്ങിയിരിക്കുന്നത്. അത് തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലൊക്കേഷൻ കൂടി ബാക്കിയുണ്ട്. അത് തീർത്തിട്ട് നമുക്ക് പോയാൽ ഈ കോട്ടയം ഭാ​ഗത്തേക്കേ് പിന്നെ വരേണ്ട എന്ന് ഞാൻ പറഞ്ഞു'

  'അതൊന്നും പറഞ്ഞാൽ പറ്റില്ല ഇന്ന് തന്നെ ഷൂട്ടിം​ഗ് നിർത്തണം എന്ന് പറഞ്ഞ് ഷൂട്ടിം​ഗ് അവിടെ നിർത്തി. നിർമാതാവിന് നിർമാതാവിന്റേതായ ചില അധികാര ഏരിയകളുണ്ട്. അത് കഴിഞ്ഞ് ഒരു ​ഗ്യാപ്പിന് ശേഷം വീണ്ടും ഷൂട്ടിം​ഗ് തുടങ്ങി'

  Also Read: മാദക സൗന്ദര്യം തന്നെയാണ്; വിടര്‍ന്ന കണ്ണും ആകര്‍ഷകമായ ചിരിയുമുള്ള സില്‍ക്ക് സ്മിതയുടെ മരിച്ചിട്ട് 26 വര്‍ഷം

  'കോട്ടയത്ത് വെച്ച് ബാക്കിയുള്ള ഭാ​ഗം എടുക്കാൻ നോക്കുമ്പോൾ അത് അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ല. കാരണം ഷൂട്ട് ചെയ്ത റിസോർട്ട് വിറ്റു. പിന്നീട് അവരുടെ കൈയും കാലും പിടിച്ച് അവർ പറയുന്ന പൈസ വാടക കൊടുത്താണ് ആ ഒരു ദിവസം ഷൂട്ട് ചെയ്തത്. ഇതൊക്കെ നഷ്ടം വരുന്നത് ആ നിർമാതാവിന് തന്നെയാണ്. ആ സമയത്തെ ചെറിയ ചെറിയ ഈ​ഗോയും ലാഭത്തിനും വേണ്ടിയാണ് ഈ ചെയ്യുന്നത്'

  'ദിലീപിന്റെ വേറൊരു പടം തീർത്തിട്ടാണ് വീണ്ടും ഷൂട്ട് തുടങ്ങിയത്. അങ്ങനെ പടം റിലീസാവുന്നു. കേസ്, പുലിവാല് അങ്ങനെ ഒരുപാട്. എന്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ വിഷമിച്ച സിനിമാ ഷൂട്ടിം​ഗ് എന്ന് പറയുന്നത് ബോഡി ​ഗാർഡ് സിനിമയുടേതാണ്,' സിദ്ദിഖ് പറഞ്ഞു.

  Read more about: siddique
  English summary
  director siddique says his most challenging days in life was during bodyguard movie shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X