twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാദക സൗന്ദര്യം തന്നെയാണ്; വിടര്‍ന്ന കണ്ണും ആകര്‍ഷകമായ ചിരിയുമുള്ള സില്‍ക്ക് സ്മിതയുടെ മരിച്ചിട്ട് 26 വര്‍ഷം

    |

    തെന്നിന്ത്യയുടെ മാദകസുന്ദരിയായി അറിയപ്പെട്ടിരുന്ന നടി സില്‍ക്ക് സ്മിതയുടെ വേര്‍പാടുണ്ടായിട്ട് 26 വര്‍ഷം. 1996 സെപ്റ്റംബര്‍ 23 നാണ് സില്‍ക്കിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയുടെ അവസാനം അങ്ങനെയായി.

    ഒരു കാലഘട്ടത്തില്‍ മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്ന താരമായിട്ടും ചെറിയ പ്രായത്തില്‍ തന്നെ മരണത്തിലേക്ക് സ്മിത നടന്നു. സില്‍ക്കിന്റെ ഓര്‍മ്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ നടിയെ പറ്റിയുള്ള കഥകളാണ്. മരണശേഷവും അവര്‍ ആഘോഷിക്കപ്പെട്ടതെങ്ങനെയാണെന്ന് വിശദമായി വായിക്കാം..

    താരപ്രഭയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സ്മിത മരിക്കുന്നത്

    ആട്ടക്കലാശത്തിലെ ബാര്‍ ഡാന്‍സര്‍, നാടോടിയിലെ ഐറ്റം ഡാന്‍സര്‍, സ്ഫടികത്തിലെ ലൈല എന്നിങ്ങനെ പേരുകള്‍ മാറിയെങ്കിലും ശരീര പ്രദര്‍ശനം ലക്ഷ്യമാക്കിയുള്ള കഥാപാത്രങ്ങളായിരുന്നു എക്കാലത്തും സ്മിതയ്ക്ക് മലയാളത്തില്‍ നിന്നും കൂടുതലായി ലഭിച്ചത്. താരപ്രഭയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സ്മിത മരിക്കുന്നത്. ആ മരണത്തില്‍ പ്രണയവും ചതിക്കപ്പെട്ടതിന്റെ വേദനയും ഒറ്റപ്പെടലുമൊക്കെ ചേര്‍ന്ന് പുറത്ത് വരാത്ത പല കാരണങ്ങളുമുണ്ട്.

    <br />Also Read: മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും ഞെട്ടിച്ച പ്രേതാനുഭവം പറഞ്ഞ് മുകേഷ്; ഇങ്ങനെയും കഥ പറയാമെന്ന് തെളിയിച്ച് താരം
    Also Read: മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും ഞെട്ടിച്ച പ്രേതാനുഭവം പറഞ്ഞ് മുകേഷ്; ഇങ്ങനെയും കഥ പറയാമെന്ന് തെളിയിച്ച് താരം

    ആത്മഹത്യ ചെയ്തിട്ടും സ്മിതയുടെ മരണശേഷവും അവരെ പലരും ആഘോഷിച്ചു

    മുപ്പത്തിയഞ്ചാമത്തെ വയസില്‍ ആത്മഹത്യ ചെയ്തിട്ടും സ്മിതയുടെ മരണശേഷവും അവരെ പലരും ആഘോഷിച്ചു. 'ബോളിവുഡില്‍ സ്മിതയുടെ ജീവിതകഥയെന്ന് അവകാശപ്പെടുന്ന ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. സ്മിതയുടെ ജീവിതവുമായി ഏറെ അകലെ നില്‍ക്കുന്ന കഥയാണ് ഈ സിനിമ പറഞ്ഞത്. മലയാളത്തിലും ക്ലൈമാക്‌സ് എന്ന പേരില്‍ സില്‍ക്കിനെ പറ്റിയുള്ള കഥ സിനിമയായി.

    Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

    സില്‍ക്ക് സ്മിത അവരുടെ ആത്മഹത്യ കുറിപ്പില്‍ എഴുതിയത്

    'ഒരു നടിയാവാന്‍ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. എന്നോട് ആരും സ്‌നേഹം കാണിച്ചില്ല. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു'. എന്ന് സില്‍ക്ക് സ്മിത അവരുടെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു,.

    Also Read: കല്യാണത്തിന് സമ്മതം മൂളി ആമിറിന്റെ മകള്‍; സിനിമാറ്റിക് സ്റ്റൈലില്‍ ഐറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍Also Read: കല്യാണത്തിന് സമ്മതം മൂളി ആമിറിന്റെ മകള്‍; സിനിമാറ്റിക് സ്റ്റൈലില്‍ ഐറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍

    ചെറിയ പ്രായത്തില്‍ തന്നെ സ്മിത വിവാഹം കഴിച്ചിരുന്നു

    ആന്ധ്രപ്രദേശില്‍ ജനിച്ച വിജയലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് സില്‍ക്ക് സ്മിതയായി മാറിയത്. പട്ടിണിയും കഷ്ടപ്പാടും കാരണം നാലാം ക്ലാസ്സില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ വിജയലക്ഷ്മി സ്വപ്രയത്‌നത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്.

    ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് അതുപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ചപ്പ് ആര്‍ട്ടിസ്റ്റില്‍ നിന്നും പിന്നീട് റോളുകള്‍ അഭിനയിച്ച് തുടങ്ങി.

     ഒടുവില്‍ ആദ്യ 'ഗ്ലാമര്‍ ഗേളായി' മാറുകയും ചെയ്തു

    ഒടുവില്‍ ആദ്യ 'ഗ്ലാമര്‍ ഗേളായി' മാറുകയും ചെയ്തു. അഭിനയത്തില്‍ സജീവമായി നിന്ന 17 വര്‍ഷം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിലാണ് സില്‍ക്ക് സ്മിത അഭിനയിച്ചത്. 1996 ല്‍ നടി മരിച്ചെങ്കിലും പിന്നീടും ചില സിനിമകള്‍ റിലീസ് ചെയ്തിരുന്നു.

    English summary
    On Silk Smitha's 26th Remembrance Day A Look Back At The Actress Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X