For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  |

  മലയാള സിനിമയിലെ ഹിറ്റ് മേക്കർ സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ​ഗോഡ്ഫാദർ, റാംജി റാവു സ്പീക്കി​ഗ്, വിയറ്റ്നാം കോളനി തുടങ്ങി ഒട്ടനവധി സിനിമകൾ പിറന്നു. പിന്നീട് ഈ കൂട്ട്കെട്ട് പിരിഞ്ഞ ശേഷം ഫ്രണ്ട്സ്, ഹിറ്റലർ, ക്രോണിക് ബാച്ചിലർ, ബോഡി ​ഗാർഡ് തുടങ്ങിയ ജനപ്രിയ സിനിമകളും സിദ്ദിഖ് ഒരുക്കി.

  ഇപ്പോഴിതാ പുതിയ കാലത്തെ സിനിമയെക്കുറിച്ചും സിനിമാ പ്രവർത്തകരെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. സിനിമകളിലെ മാറ്റത്തെക്കുറിച്ചും പുതുതലമുറയിലെ ചില ഫിലിം മേക്കർസിന്റെ മനോഭാവത്തെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു.

  'മലയാള സിനിമയിൽ ഇന്ന് നിരവധി മികച്ച സംവിധായകർ ഉണ്ട്. പലരുടെയും സിനിമ കാണുമ്പോൾ മതിപ്പും ബഹുമാനവും തോന്നാറുണ്ട്. പക്ഷെ വളരെ അപൂർവം പേരെ ഹ്യൂമർ നന്നായി കൈകാര്യം ചെയ്യുന്നുള്ളൂ. ആക്ഷനൊക്കെ വളരെ ​ഗംഭീരമായി എടുക്കുന്ന സംവിധായകർ ഉണ്ട്. ഹോം എന്ന സിനിമ ഞാൻ നാല് പ്രാവശ്യം കണ്ടു'

  'ആദ്യം ഞാനതിൽ ഇൻവോൾവ് ചെയ്ത് കണ്ടു, രണ്ടാമത് എന്താണ് അതിലെ മാജിക് എന്നറിയാൻ പോയി. അപ്പോഴും ഞാനറിയാതെ അതിൽ ഇൻവോൾവ് ചെയ്ത് പോയി. പിന്നെയാണ് ഞാൻ ഓരോ സീനും എടുത്ത് വെച്ച് നിരീക്ഷിച്ചത്.
  നായാട്ട് എന്ന സിനിമയും. ആ സിനിമ കഴിഞ്ഞിട്ടും സിനിമയിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ നമ്മളെയെങ്ങനെ കൂടെക്കൊണ്ട് പോവുന്ന സിനിമയാണ്. മിന്നൽ മുരളി ഭയങ്കര രസമുള്ള സിനിമയാണ്,' സിദ്ദിഖ് പറഞ്ഞു. സമയം മലയാളത്തോടാണ് പ്രതികരണം.

  Also Read: മലയാളത്തിൽ സമ്മർദ്ദമുണ്ട്; മറുഭാഷകളിൽ നടനെന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം; ദുൽഖർ

  'ഇന്നത്തെ ആർട്ടിസ്റ്റുകളാണ് കുറച്ച് കൂടി ഒതുങ്ങുന്നതെന്ന് തോന്നുന്നു. മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകളിലൂടെയാണ് വന്നത്. പക്ഷെ ഇപ്പോഴത്തെ ജനറേഷന് ഒരു ഒതുങ്ങലുണ്ട്. അവർ അവരുടേതാതായ സർക്കിളിൽ നിന്നു കൊണ്ട് ഒതുങ്ങി ചെയ്യുകയാണ്. അത് അവരുടെ കരിയറിന് ദൂഷ്യം ചെയ്യും. അവർക്ക് പുറത്ത് വരാൻ പാടാവുന്ന വിധത്തിൽ ഒതുങ്ങിപ്പോവുന്നു'

  Also Read: 'പതിനെട്ടാം വയസിൽ വിവാഹിതയാകാൻ എനിക്ക് താൽപര്യമില്ലായിരുന്നു, അച്ഛനാണ് കല്യാണം തീരുമാനിച്ചത്'; ആ​ര്യ പറയുന്നു

  'തമാശ എന്റെ സിനിമയിൽ നിന്നും പൂർണമായും മാറ്റി വെക്കാൻ പറ്റില്ല. കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്. ഒപ്പം വെറൊരു ജോർണറിൽ ഉള്ള കഥയാണ് അടുത്തത് ആലോചിക്കുന്നത്. എന്റെ എല്ലാ സിനിമയിലും തമാശ ഉണ്ടെങ്കിലും അതെല്ലാം വ്യത്യസ്തമാണ്. തമാശകൾ വളരെ കുറഞ്ഞ സിനിമകൾ ഉണ്ടാക്കിയിട്ടുണ്ട്. ലേഡീസ് ആന്റ് ജെന്റിൽമാൻ,ബി​ഗ് ബ്രദർ, ഫുക്രി പോലുള്ള സിനിമകളിലൊക്കെ തമാശ വളരെ കുറവാണ്. ആ സിനിമകളുടെ സ്വീകാര്യതയും കുറഞ്ഞിട്ടുണ്ട്. അതൊക്കെ പരി​ഗണിച്ചിട്ടാണ് അടുത്ത സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നത്'

  Also Read: മംമ്തയും സുരേഷ് ഗോപിയുമുള്ള ചൂടൻ രംഗം പല വാര്‍ത്തയ്ക്കും കാരണമായി; കുറച്ച് ടെന്‍ഷനടിപ്പിച്ചെന്ന് നിര്‍മാതാവ്

  'എനിക്ക് നേരിട്ട് അനുഭവമില്ല, പല പുതുമുഖ സംവിധായകരും പഴയ കാല പ്രതിഭകളെ തള്ളിപ്പറയുന്നത് കണ്ടിട്ടുണ്ട്. അവർ മനസ്സിലാക്കേണ്ടത് ഇവർ ഇന്നെടുക്കുന്ന സിനിമ ഈ രൂപത്തിൽ ആയിരുന്നില്ല. പല പരീക്ഷണങ്ങളും നടത്തി അവരുടെ ജീവിതം അതിനകത്ത് ഹോമിച്ച് ആണ് ഇന്നത്തെ രൂപത്തിലുള്ള സിനിമയിലെത്തിയിരിക്കുന്നത്'

  'ഒരുപിടി ആളുകളുടെ ശ്രമത്തിന്റെ ഫലമാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. ഇതാണ് സിനിമ ബാക്കിയൊക്കെ ചവറാണ് എന്ന് ഏറ്റവും പുതിയ ആളുകൾ പറയുന്ന മനോഭാവം വളരെ വേദനാജനകമാണ്. അവരും നാളെ പഴയ തലമുറ ആവും. അവർക്ക് ശേഷം ഒരു തലമുറ വരാനുണ്ട്. അവർ ഇവരോട് ബഹുമാനം കാണിക്കണമെങ്കിൽ നമ്മൾ പൂർവികരോട് ബഹുമാനം കാണിക്കണം,' സിദ്ദിഖ് പറഞ്ഞു.

  Read more about: siddique
  English summary
  director siddique slams newcomers who bashing old filmmakers; says they will also became old generation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X