For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മംമ്തയും സുരേഷ് ഗോപിയുമുള്ള ചൂടൻ രംഗം പല വാര്‍ത്തയ്ക്കും കാരണമായി; കുറച്ച് ടെന്‍ഷനടിപ്പിച്ചെന്ന് നിര്‍മാതാവ്

  |

  സുരേഷ് ഗോപിയുടെ കരിയറില്‍ ഏറ്റവുമധികം വിമര്‍ശനമുയര്‍ത്തിയ സിനിമയാണ് ലങ്ക. മംമ്ത മോഹന്‍ദാസ് നായികയായി അഭിനയിച്ച സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 2006 ല്‍ റിലീസ് ചെയ്ത സിനിമയിലെ ലിപ് ലോക് രംഗമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ സുരേഷ് ഗോപിയ്ക്കും മംമ്തയ്ക്കും എതിരെ ഗോസിപ്പുകള്‍ വന്നിരുന്നു.

  മംമ്തയുമായി സുരേഷ് ഗോപി അടുപ്പത്തിലാണെന്ന തരത്തില്‍ പലരും വാര്‍ത്ത പടച്ച് വിട്ടെങ്കിലും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ലങ്കയുടെ നിര്‍മാതാവായ സന്തോഷ് ദാമോദരന്‍ പറയുന്നത്. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

  ലങ്ക സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുഴുവനും അവിടെ ചിത്രീകരിക്കാന്‍ സാധിച്ചില്ല. വീടിന്റെ അകത്ത് നിന്നുള്ള സീനുകളൊക്കെ കേരളത്തില്‍ വന്നിട്ടാണ് ചെയ്തത്. അതിലെ വീട് മംഗലാപുരത്തുള്ളതാണ്. തുടക്കത്തില്‍ തന്നെ ഈ സിനിമയോട് സുരേഷ് ഗോപിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നു. ഇതിലെ സംഗീതമടക്കം എല്ലാത്തിനോടും സുരേഷേട്ടന് താല്‍പര്യം ഉണ്ടായി. അതില്‍ ഇടപെടുകയും ചെയ്തു.

  Also Read: കരീനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടാവും; അടുത്ത വര്‍ഷം നടിയുടെ ജീവിതത്തില്‍ നടക്കുന്നതിനെ പറ്റി പ്രവചനം

  മംമ്ത മോഹന്‍ദാസിന്റെ രണ്ടാമത്തെ പടമാണ്. ആദ്യമേ മംമ്തയെ നായികയാക്കാനാണ് മനസിലുണ്ടായിരുന്നത്. പെട്ടെന്ന് മലയാളത്തില്‍ നിന്നൊരു നടി വന്ന് ചെയ്യാത്ത കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഇന്ന് ആര്‍ക്കും ആ പ്രശ്‌നം ഉണ്ടാവില്ല. ഈ സിനിമയില്‍ ഒരു ലിപ്‌ലോക്ക് ഒക്കെ ഉണ്ട്. അന്നൊന്നും ആരും ചെയ്യില്ല. പക്ഷേ സിനിമയില്‍ വളരെ പ്രധാനപ്പെട്ടൊരു സീനാണത്.

  Also Read: ആദ്യരാത്രിയ്ക്ക് വേണ്ടി വാങ്ങിയ മുല്ലപ്പൂ വരെ വേസ്റ്റായി; ഉറങ്ങിപ്പോയ നൂബിന്റെ വീഡിയോ പകര്‍ത്തി ഭാര്യ ബിന്നി

  ആ ലിപ്‌ലോക്കിലൂടെ വിഷം കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ആ ഷോട്ട് ചെയ്ത്. അതല്ലാതെ ലിപ്‌ലോക്കിന് വേണ്ടിയൊരു രംഗം ചിത്രീകരിച്ചതല്ല. മംമ്്തയോട് ഈ സീനിനെ പറ്റി പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പില്ലാതെ അഭിനയിക്കാന്‍ തീരുമാനിച്ചു. പുറത്ത് വളര്‍ന്ന കുട്ടിയും ഒരുപാട് സിനിമകളൊക്കെ കണ്ടിട്ടുള്ളതിനാല്‍ മംമ്തയ്ക്ക് അതൊരു വലിയ വിഷയമായിട്ടില്ല.

  Also Read: അന്ന് മുന്‍ഭര്‍ത്താവ് രോഹിത്തിനൊപ്പമാണ് താമസം; ബഡായി ബംഗ്ലാവിലേക്ക് അദ്ദേഹം ഉന്തിത്തള്ളി വിട്ടതാണെന്ന് ആര്യ

  ആ സീനില്‍ അഭിനയിക്കാന്‍ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു. കാരണം പുള്ളിയുടെ ഇമേജ് വേറെയാണല്ലോ. അദ്ദേഹത്തിന് പിന്നെ കാര്യങ്ങളൊക്കെ അറിയാം. ചെയ്യാമെന്ന് പറഞ്ഞ് തന്നെയാണ് അഭിനയിക്കാന്‍ വന്നതും. അന്ന് മാധ്യമങ്ങളില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നു. ഇവര്‍ തമ്മില്‍ റിലേഷനാണ്, കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായി, എന്നൊക്കെയായിരുന്നു വാര്‍ത്ത. സത്യത്തില്‍ അങ്ങനൊരു കാര്യം ഉണ്ടായിട്ടില്ല. അവര്‍ നല്ല സുഹൃത്തുക്കളാണ്. മംമ്തയുടെ കൂടെ എന്നും അമ്മയുണ്ടായിരുന്നു.

  സുരേഷ് ഗോപി കുടുംബം കളഞ്ഞിട്ട് നടക്കുന്ന ഒരു വ്യക്തിയാണെന്ന് അന്നും തോന്നിയിട്ടില്ല, ഇന്നും തോന്നുന്നിയില്ല. കുടുംബം കഴിഞ്ഞിട്ടേ എന്തും ഉള്ളു എന്ന് ചിന്തിക്കുന്ന മനുഷ്യനായിട്ടാണ് എനിക്കദ്ദേഹത്തെ തോന്നിയിട്ടുള്ളത്. ആള്‍ക്കാര്‍ പറഞ്ഞ് പരത്തിയ കാര്യമാണ്. നാട്ടില്‍ എന്താ സംഭവിക്കുന്നതെന്ന് അറിയില്ലാത്തത് കൊണ്ട് കുറച്ച് ടെന്‍ഷന്‍ അദ്ദേഹത്തിന് വന്നു.

  English summary
  Producer Santhosh Damodharan Opens Up About Suresh Gopi And Mamta Mohandas's Liplock In Lanka Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X