For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിൽ സമ്മർദ്ദമുണ്ട്; മറുഭാഷകളിൽ നടനെന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യം; ദുൽഖർ

  |

  മലയാള നടൻ എന്ന ലേബലിൽ നിന്നും പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സീതാ രാമം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ വിജയവും ദുൽഖറിന്റെ പാൻ ഇന്ത്യൻ കരിയർ വളർച്ചയ്ക്ക് മുതൽക്കൂട്ടായി. സൂപ്പർ ഹിറ്റായി സിനിമ തെലുങ്കിൽ വൻ ആരാധക വൃന്ദമാണ് നടന് ഉണ്ടാക്കിയിരിക്കുന്നത്.

  നേരത്തെ മഹാനടി, ഓക്കെ കൺമണിയുടെ തെലുങ്ക് പതിപ്പ് തുടങ്ങിയവയിലൂടെ നടൻ ആന്ധ്രയിലും തെലങ്കാനയിലും ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്കിലെ സൂപ്പർ സ്റ്റാർ സിനിമകൾക്കിടയിലാണ് ദുൽഖറിന്റെ സിനിമകളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്.

  ഇപ്പോഴിതാ മറ്റ് ഭാഷകളിൽ സിനിമകൾ ചെയ്യുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ദുൽഖർ. മലയാള സിനിമ ചെയ്യുമ്പോൾ സിനിമ സൂപ്പർ ഹിറ്റാവണമെന്ന സമ്മർദ്ദം ഉണ്ടാവുമെന്നും എന്നാൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതില്ലെന്നും ദുൽഖർ പറഞ്ഞു.

  'മലയാളത്തിലാണ് ഒരു വലിയ ഓപ്പണിം​ഗ്, വലിയ നമ്പർ ലഭിക്കാൻ എനിക്ക് ഏറ്റവും സമ്മർദ്ദം ഉള്ളത്. അതിനാൽ എന്റെ ചില തീരുമാനങ്ങൾ അതിനനുസരിച്ചായിരിക്കും. പക്ഷെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും എനിക്ക് എന്തും ചെയ്യാം. ഒരു താരമായല്ല, നടനായി അറിയപ്പെടാനാണ് ഞാൻ ശ്രമിക്കുന്നത്,' ദുൽഖർ പറഞ്ഞു.

  Also Read: മംമ്തയും സുരേഷ് ഗോപിയുമുള്ള ചൂടൻ രംഗം പല വാര്‍ത്തയ്ക്കും കാരണമായി; കുറച്ച് ടെന്‍ഷനടിപ്പിച്ചെന്ന് നിര്‍മാതാവ്

  മറുഭാഷകളിൽ സ്വീകാര്യത കിട്ടിയത് അപ്രതീക്ഷിതം ആണെന്ന് ദുൽഖർ വ്യക്തമാക്കിയിരുന്നു. ഒരു നടനെ സംബന്ധിച്ച് അയാളുടെ സിനിമകൾ മറ്റ് ഭാഷകളിൽ ഇറങ്ങുന്നത് സന്തോഷം നൽകുന്നതാണ്. ഷാരൂഖ് ഖാൻ, രജിനികാന്ത് തുടങ്ങിയവരെ കണ്ടാണ് നമ്മളും വളരുന്നത്. അവരുടെ സിനിമകൾക്ക് മറ്റ് ഭാഷകളിലും വലിയ ഓപ്പണിം​ഗ് ലഭിച്ചിരുന്നു.

  പക്ഷെ എന്റെ കാര്യത്തിൽ എനിക്ക് ആ ഭാഷകളിൽ തന്നെയുള്ള സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. പക്ഷെ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. തമിഴിൽ ചെയ്യുമായിരിക്കുമെന്ന് കരുതിയിരുന്നു. കാരണം ഞാൻ വളർന്നത് ചെന്നെെയിൽ ആണ്. എനിക്ക് തമിഴ് നന്നായിട്ട് അറിയാം. എന്നാൽ തെലുങ്കിൽ ഒരു സിനിമ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. എനിക്ക് തെലുങ്ക് തീരെ അറിയില്ല. ആദ്യമായി ഹൈദാരാബാദിൽ പോവുന്നത് ഫിലിം ഫെയർ അവാർഡിന് വേണ്ടിയാണ്.ജീവിതത്തിൽ തെലുങ്ക് ഭാഷ ഉപയോ​ഗിക്കേണ്ട സാഹചര്യം വന്നിട്ടുണ്ടായിരുന്നില്ലെന്നും ദുൽഖർ പറയുന്നു.

  Also Read: കരീനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ടാവും; അടുത്ത വര്‍ഷം നടിയുടെ ജീവിതത്തില്‍ നടക്കുന്നതിനെ പറ്റി പ്രവചനം

  'ഇപ്പോൾ എനിക്ക് തെലുങ്ക് ഏകദേശം പൂർണമായും മനസ്സിലാവും. പക്ഷെ ഒരാളോട് സംസാരിക്കാൻ അറിയില്ല. സിനിമയിലെ ഡയലോ​ഗ് പറയാം. പക്ഷെ ഒരളോട് സംസാരിക്കാൻ അറിയില്ല. ഞാൻ ഇപ്പോൾ തെലുങ്ക് പഠിച്ച് കൊണ്ടിരിക്കുകയാണ്. തെലുങ്കിലെ പ്രേക്ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ട സാഹചര്യങ്ങളിൽ ആ ഭാഷയിൽ സംസാരിക്കാനാവാത്തത് അനീതിയായി തോന്നാറുണ്ട്. മറ്റൊരു ഭാഷയിൽ നിന്നെത്തിയ അവർ എന്നെ വല്ലാതെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തു. കുറഞ്ഞത് അവരോട് അവരുടെ ഭാഷയിൽ സംസാരിക്കണമെന്ന് കരുതുന്നു,' ദുൽഖർ പറഞ്ഞു.

  Also Read: 'ഞാനിവിടെ താടി കറുപ്പിക്കാൻ തുടങ്ങി, ഇങ്ങനെയാണേൽ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും': ദുൽഖർ സൽമാൻ

  സീതാരാമത്തിന് ശേഷം ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന സിനിമയാണ് ദുൽഖറിന്റെ വരാനിരിക്കുന്ന റിലീസ്. സെപ്റ്റംബർ 23 നാണ് സിനിമ റിലീസ് ചെയ്യുന്നത്. ആർ ബാൽകിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.

  മലയാളത്തിൽ കുറുപ്പ് ആണ് ദുൽഖറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. മറു ഭാഷകളിൽ തിരക്കേറിയ ദുൽഖറിന്റെ അടുത്ത മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: dulquer salman
  English summary
  dulquer salman explains why he is doing movies in other languages apart from malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X