For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഹിറ്റടിച്ചാൽ എനിക്ക് അടുത്തത് പരാജയം ആയിരിക്കും; ദുൽഖർ സൽമാൻ

  |

  നടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽ‌മാൻ. പത്തു വർഷം പിന്നിടുന്ന കരിയറിൽ മലയാള നടൻ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി ദുൽഖർ വളർന്നു.

  ഇന്ന് കേരളത്തിൽ നിന്നുള്ള നടൻമാരിൽ ദുൽഖറിനോളം പാൻ ഇന്ത്യൻ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ല. തെലുങ്കിൽ അടുത്തിടെ റിലീസ് ചെയ്ത സീതാ രാമം എന്ന സിനിമ വൻ ഹിറ്റായിരുന്നു. കലക്ഷൻ റെക്കോഡുകൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

  തെലുങ്കിലെ യുവ താരങ്ങളുടെ അടുത്തിടെ റിലീസായ സിനിമകൾ പരാജയപ്പെട്ടിരിക്കെയാണ് സീതാ രാമത്തിലൂടെ ദുൽഖർ ഹിറ്റടിച്ചിരിക്കുന്നത്. ഹിന്ദിയിൽ ഛുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് എന്ന സിനിമയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ദുൽഖർ.

  Also Read: ഹോളിവുഡില്‍ പോയാല്‍ വലിയ ആളാകില്ല! ധനുഷിനെ കൊട്ടി ചിമ്പു; ഇയാളിതുവരെ വിട്ടില്ലേ?

  ഇപ്പോഴിതാ തന്റെ കരിയറിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ദുൽഖർ. ഒരു സിനിമ വൻ ഹിറ്റായാൽ അതിന്റെ പേരിൽ താൻ പ്രതിഫലം ഉയർത്താറോ സൂപ്പർ സ്റ്റാറോ ആയി സ്വയം പ്രഖ്യാപിക്കാറില്ലെന്ന് ദുൽഖർ പറയുന്നു. 'ഞാനതൊരിക്കലും എന്റെ ശമ്പളമോ അടുത്ത സിനിമയുടെ ബജറ്റ് കൂട്ടാനോ ഉപയോ​ഗപ്പെടുത്താറില്ല. സൂപ്പർഹീറോ ടെെപ് എൻട്രി അടുത്ത സിനിമകളിൽ തരണമെന്ന് സംവിധായകരോടും നിർമാതാക്കളോടും പറയാറുമില്ല,' ദുൽഖർ പറഞ്ഞു.

  Also Read:എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  കരിയറിൽ തനിക്ക് ഒരു വിജയം ഉണ്ടാവുമ്പോൾ ഉടനെ അടുത്ത പരാജയം ഉണ്ടാവാറുണ്ടെന്നും ദുൽഖർ പറഞ്ഞു. ഒരു സിനിമയിലൂടെ കരിയറിലെ മികച്ച സമയത്താവുമ്പോൾ ഏകദേശം പെട്ടെന്ന് തന്നെ അടുത്ത സിനിമയിലൂടെ താഴ്ച ഉണ്ടാവും. അതിനാൽ തന്നെ ജയ പരാജയങ്ങളുമായി കൂടുതൽ അടുക്കാറില്ല. ഒരു സിനിമയ്ക്ക് പിന്നിൽ വലിയ പരിശ്രമം നടത്തുന്നു. അത് പ്രവർത്തിക്കുന്നുവെങ്കിൽ തീർച്ചയായും സന്തോഷിപ്പിക്കും, ദുൽഖർ പറഞ്ഞു.

  സീതാ രാമത്തിന് തൊട്ടു മുമ്പിറങ്ങിയ ദുൽഖർ ചിത്രമായിരുന്നു ഹേയ് സിനാമിക. എന്നാൽ ചിത്രം തിയറ്ററിൽ പരാജയപ്പെട്ടു.

  Also Read: സുഖമില്ലെന്നറിഞ്ഞാൽ മമ്മൂട്ടി അപ്പോൾ എത്തും; മോഹൻലാൽ വളരെ ഫ്രാങ്ക്; കുഞ്ചൻ

  തുടക്കകാലത്ത് തന്റെ സിനിമകൾക്ക് നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും ദുൽഖർ സംസാരിച്ചു. തുടക്ക സമയത്ത് എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ല. എനിക്ക് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. തുടക്ക കാലത്തെ പെർഫോമൻസിനെയും അത് ബാധിച്ചു. നിരൂപുകർ വിമർശിക്കുന്നതിന് കാരണം തനിക്ക് മനസ്സിലായിരുന്നെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

  'പിന്നീട് ഈ പേടികൾ ഞാൻ മാറ്റിയെടുത്തു. ഇപ്പോൾ എന്റെ യാത്രയും ചെയ്യുന്ന കഥാപാത്രങ്ങളും ഞാനിഷ്ടപ്പെടുന്നു. ഞാൻ എന്നോട് കുറേക്കൂടി അനുകമ്പ കാണിക്കുന്നു. അത് ഇപ്പോൾ വരുന്ന നിരൂപണങ്ങളിൽ പ്രകടവുമാണ്,' ദുൽഖർ സൽമാൻ പറഞ്ഞു. ഈ വർഷം ഇതുവരെ മൂന്ന് സിനിമകളാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയത് മലയാളത്തിലിറങ്ങിയ സല്യൂട്ട്, തമിഴിൽ ചെയ്ത ഹേയ് സിനാമിക, തെലുങ്കിലിറങ്ങി സീതാ രാമം എന്നിവ.

  Read more about: dulquer salmaan
  English summary
  dulquer salmaan about his film journey; says he faced both ups and down in career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X