For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഖമില്ലെന്നറിഞ്ഞാൽ മമ്മൂട്ടി അപ്പോൾ എത്തും; മോഹൻലാൽ വളരെ ഫ്രാങ്ക്; കുഞ്ചൻ

  |

  മലയാള സിനിമയിൽ ചെറിയ ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ വലിയ ഇടം നേടിയ താരമാണ് നടൻ കുഞ്ചൻ. ഏയ് ഓട്ടോ, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിലെ നടന്റെ വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോട്ടയം കുഞ്ഞച്ചനിലെ പരിഷ്കാരിയായ യുവാവായി കുഞ്ചൻ ചെയ്ത വേഷം അന്നും ജനപ്രിയമാണ്. മിനുട്ടുകൾ മാത്രം വന്നു പോവുന്ന കഥാപാത്രമാണെങ്കിലും വർഷങ്ങൾക്കിപ്പുറവും സിനിമയ്ക്കാെപ്പം ഈ കഥാപാത്രവും അറിയപ്പെടുന്നു.

  മലയാളത്തിൽ 650 ഓളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മനൈവി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രം​ഗത്തേക്കെത്തുന്നത്. എന്നാൽ ഈ സിനിമ റിലീസായില്ല. റെസ്റ്റ് ഹൗസ് ആണ് നടന്റെ റിലീസായ ആദ്യ സിനിമ.
  ഇപ്പോഴിതാ നടൻ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് കുഞ്ചൻ.

  അയൽക്കാർ ആയതിനാൽ മമ്മൂട്ടിയുമായി നല്ല ബന്ധമാണെന്ന് കുഞ്ചൻ പറയുന്നു. ദുൽഖർ സൽ‌മാനെയും സഹോദരി സുറുമിയെയും ചെറുപ്പം മുതലേ അറിയാം. രണ്ട് പേരും നല്ല സ്നേഹത്തോടെ പെരുമാറുന്നവരാണെന്നും കുഞ്ചൻ പറഞ്ഞു.

  'ദുൽഖർ സൽമാനെ കുഞ്ഞുനാൾ മുതലേ അറിയാം. രണ്ട് മക്കളും വളരെ നല്ല പിള്ളേരാണ്. സുറുമിയും അങ്ങനെ. വളർത്തു ​ഗുണമാണത്,' കുഞ്ചൻ പറഞ്ഞു. മമ്മൂട്ടി സുഖമില്ലെന്ന് പറഞ്ഞാൽ അപ്പോൾ വരും. അവരുടെ എല്ലാം ഫം​ഗ്ഷനും ഞങ്ങളെ വിളിക്കാറുണ്ടെന്നും കുഞ്ചനും അദ്ദേഹത്തിന്റെ ഭാര്യ ശോഭയും പറഞ്ഞു. സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടൽ, സലാല മൊബൈൽസ് തുടങ്ങിയ സിനിമകളിൽ ദുൽഖർ സൽമാനൊപ്പം കുഞ്ചനും അഭിനയിച്ചിട്ടുണ്ട്. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

  Also Read: ജോണ്‍ കൊക്കനൊപ്പമുള്ള ജീവിതത്തിലാണ് ഏറ്റവും സന്തോഷിച്ചത്; രണ്ടാമത്തെ വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  നടൻ മോഹൻലാലിനെക്കുറിച്ചും കുഞ്ചൻ സംസാരിച്ചു. മോഹൻലാൽ വളരെ ഹാർഡ് വർക്കിം​ഗ് ആണ്. ആരും മോശക്കാരല്ല. കൂടുതൽ അടുപ്പം മമ്മൂട്ടിയുമായാണ്. കാരണം അയൽക്കാർ ആണ്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരന്റെ മകളായിരുന്നു. ലാലുമായുള്ള സൗഹൃദ ബന്ധങ്ങളിൽ കുഴപ്പമാെന്നുമില്ല. പുള്ളി വളരെ ഫ്രാങ്ക് ആണ്. പുള്ളിയുടെ ജീവിത രീതിയും ശൈലിയുമൊക്കെ വേറെ'

  Also Read: 'വിശേഷം ഒന്നും ആയില്ലേ?, ഉറക്കമില്ലായിരുന്നു, വലിയ പേമെന്റ് തന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു'; സജിനും ഷഫ്നയും!

  'പ്രണവ് മോഹൻലാലുമായി ഞാനങ്ങനെ അടുത്തിട്ടില്ല. പക്ഷെ വളരെ സ്നേഹമുള്ള പയ്യനാണ്. കമൽഹാസൻ എന്റെ അടുത്ത സുഹൃത്താണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. എന്നെ കണ്ട് അവൻ അങ്കിൾ എന്ന് പറഞ്ഞ് ഓടി വന്നു. അവൻ മോഹൻലാലിന്റെ മകനാണ് അലവ് ഓടിവരേണ്ട ഒരു കാര്യവും ഇല്ല. ഒരു കുന്നിന്റെ മുകളിൽ വളരെ ദൂരെയാണ് അവൻ നിൽക്കുന്നത്,' കുഞ്ചൻ പറഞ്ഞു.

  Also Read: മീര ജാസ്മിനെ ബാന്‍ ചെയ്തു, എന്നിട്ട് കത്രീന കൈഫിന് ഇരട്ടി പ്രതിഫലം കൊടുത്തു: പദ്മപ്രിയ

  കോട്ടയം കുഞ്ഞച്ചനിലെ കഥാപാത്രം യഥാർത്ഥത്തിൽ നടൻ ശ്രീനിവാസൻ ചെയ്യാനിരുന്നതായിരുന്നെന്നും തിരക്ക് മൂലം തന്നിലേക്ക് വരികയായിരുന്നെന്നും കുഞ്ചൻ പറഞ്ഞു. 'ശ്രീനിവാസൻ എന്നോട് പറഞ്ഞു അദ്ദേഹത്തിന് പോവാൻ പറ്റില്ലെന്ന്. അങ്ങനെയാണ് ഞാൻ പോയത്. അപ്പോൾ ഏയ് ഓട്ടോയുടെ വർക്ക് നടന്നു കൊണ്ടിരിക്കുകയായിരുന്നു,' കുഞ്ചൻ പറഞ്ഞു.

  Read more about: kunchan
  English summary
  actor kunchan about his bond with mammootty; says he is very close with the family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X