For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിശേഷം ഒന്നും ആയില്ലേ?, ഉറക്കമില്ലായിരുന്നു, വലിയ പേമെന്റ് തന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു'; സജിനും ഷഫ്നയും!

  |

  മലയാളി പ്രേക്ഷകർ നെഞ്ചേറ്റി സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. പരമ്പര പോലെ തന്നെ അതിലെ ഓരോ താരങ്ങളും ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ വീട്ടിലെ അംഗങ്ങളുമായി മാറി. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ ഇടുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് തരംഗമാകുന്നത്.

  പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായ ശിവനെ അവതരിപ്പിക്കുന്നത് പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ സജിനാണ്. പ്ലസ് ടുവിന് ശേഷം നടൻ എന്ന രീതിയിൽ സജിന് ബ്രേക്ക് നൽകിയത് സാന്ത്വനം പരമ്പരയാണ്.

  Also Read: 'ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ട്, അടുത്തുണ്ടായിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല'; കൈതപ്രം!

  നടി ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികൾ കൂടിയാണ് ഷഫ്നയും സജിനും. പ്ലസ് ടു എന്ന സിനിമയിൽ ഷഫ്നയായിരുന്നു നായിക. അവിടം മുതൽ സജിനും ഷഫ്നയും പരിചയത്തിലായതും പ്രണയത്തിലായതും ഇരുവരും ഇപ്പോൾ സീരിയൽ മേഖലയിലാണ് സജീവമായിട്ടുള്ളത്.

  യഥാര്‍ഥ ജീവിതത്തിലെ സജിന്റെ പ്രണയ കഥ സീരിയലിനെ വെല്ലും. കട്ട മോഹന്‍ലാല്‍ ഫാനാണ് സജിന്‍. സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭഗവാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയതായിരുന്നു.

  Also Read: യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

  അവിടെ വെച്ചാണ് ആദ്യമായി ഷഫ്‌നയെ നേരില്‍ കാണുന്നത്. ബാലതാര വേഷങ്ങളിലൂടെ ശ്രദ്ധേയായ ഷഫ്‌ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന സമയമായിരുന്നു അത്. പിന്നീട് ഷഫ്‌ന നായികയായ ചിത്രത്തില്‍ സജിനും ഒരു വേഷം ചെയ്തു.

  2010ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് സജിന്‍ എത്തിയത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല ഇരുവരും തമ്മിൽ. സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു പ്രണയം ഇരുവർക്കും തോന്നി തുടങ്ങിയത്.

  Also Read: ജയന്‍ മരിച്ചെന്ന് തിയറ്ററില്‍ എഴുതി, ആളുകള്‍ ഇറങ്ങിയോടി; അമേരിക്കയില്‍ ജയനുണ്ടെന്നാണ് വിശ്വാസമെന്ന് മുകേഷ്

  എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ച് നടന്നു. സജിനും ഷഫ്‌നയും തമ്മിലുള്ള വിവാഹത്തില്‍ വീട്ടുകാര്‍ക്ക് തീരെ താൽപര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറി ഇരുവരേയും സ്വീകരിച്ചു.

  ഇപ്പോഴിത ഇരുവരും ഒരുമിച്ച് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. 'കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ കഥ പറയുമ്പോൾ ചെയ്ത ശേഷം തെലുങ്കിൽ നിന്നും ഒരു തിരക്കഥാകൃത്ത് വിളിച്ചിരുന്നു. മൂന്ന് മണിക്കൂറോളം ഇരുന്ന് അയാൾ ഫോണിലൂടെ കഥ പറഞ്ഞു.'

  'ശേഷം വലിയ പേമെന്റ് ആ സമയത്ത് എനിക്ക് അയാൾ ഓഫർ ചെയ്തു. ശേഷം അയാൾ എന്നോട് പറഞ്ഞു ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന്. എന്ത് അഡ്ജസ്റ്റ്മെന്റ് എന്ന് ചോദിച്ചപ്പോഴാണ് ഡയറക്ടർക്കൊപ്പം ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്യണമെന്ന് അയാൾ പറഞ്ഞത്. അപ്പോൽ തന്നെ അയാളോട് താൽപര്യമില്ലെന്ന് പറഞ്ഞു.'

  'പിന്നെ കുറച്ച് വർഷം കഴിഞ്ഞ് അയാൾ വീണ്ടും വിളിച്ചു. തീരുമാനം മാറിയോന്ന് അറിയാൻ. ഇവർക്കൊന്നും ഉളുപ്പില്ലേയെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. മേലാൽ വിളിച്ചേക്കരുതെന്ന് പറഞ്ഞ് കട്ട് ചെയ്തു. വിശേഷം ഒന്നും ആയില്ലേ? എട്ട് ഒമ്പത് വർഷം ആയില്ലേ വിവാഹം കഴിഞ്ഞിട്ട് എന്നൊക്കെ ചോദിക്കാറുണ്ട് ആളുകൾ.'

  'അതും നമ്മുടെ ക്ലോസ് സർക്കിളിൽ ഉള്ളവർ മാത്രം. സാന്ത്വനത്തിൽ അവസരം ലഭിച്ച ശേഷം സജിൻ ഉറങ്ങാൻ തുടങ്ങിയത്. അതിന് മുമ്പ് രാത്രിയൊക്കെ ഉറക്കമില്ലാതെ ഇരിക്കും. മെന്റൽ സാറ്റിസ്ഫാക്ഷൻ ഇല്ലാത്തത് കൊണ്ടായിരുന്നു.'

  'പലപ്പോഴും പുലർച്ചെ വരെയൊക്കെ ഉണർന്നിരിക്കും പിന്നെ എപ്പഴോ കുറച്ച് സമയം ഉറങ്ങും. സാന്ത്വനത്തിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം സജിൻ ഉറങ്ങുന്നത് കാണുന്നത് തന്നെ സന്തോഷമാണ്' ഷഫ്ന പറയുന്നു.

  Read more about: Santhwanam
  English summary
  Santhwanam serial actor sajin and wife actress shafna open up about their struggles and achievements
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X