എട്ട് കോടി മുടക്കി കോയമ്പത്തൂരിൽ നിർമ്മിച്ച വീട്, പക്ഷെ ആഡംബരങ്ങളില്ല; സായി പല്ലവിയുടെ മാളികയുടെ പ്രത്യേകത!

നടി സായി പല്ലവിയുടെ കോയമ്പത്തൂരിലെ വീടാണ് ആരാധകർക്കിടയിലെ ഏറ്റവും പുതിയ ചർച്ച വിഷയം. താരത്തെ പോലെ തന്നെ അവരുടെ ലാളിത്യവും ജീവിത മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരിടമാണ് വസതിയും. പരമ്പരാഗത ശൈലിയിലുള്ള രൂപകൽപ്പന, ശാന്തത നിറഞ്ഞ അകത്തളങ്ങൾ പച്ചപ്പാൽ സമൃദ്ധമായ പരിസരം എന്നിവയിലൂടെ ആ വീട് ആഡംബരത്തേക്കാൾ സൗകര്യത്തിനും കുടുംബ ബന്ധങ്ങൾക്കും സംസ്കാരത്തിനും എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് വ്യക്തമാക്കുന്നു.

Also Read
'ചെക്കൻ ഷാജി കൈലാസിനിട്ട് പണിഞ്ഞു, മാറുന്നെങ്കിൽ മാറട്ടേയെന്ന് കരുതിക്കാണും, ട്രെന്റ് അനുസരിച്ച് എടുക്കേണ്ടെ?'
'ചെക്കൻ ഷാജി കൈലാസിനിട്ട് പണിഞ്ഞു, മാറുന്നെങ്കിൽ മാറട്ടേയെന്ന് കരുതിക്കാണും, ട്രെന്റ് അനുസരിച്ച് എടുക്കേണ്ടെ?'

കോയമ്പത്തൂരിലുള്ള സായി പല്ലവിയുടെ വീട് അമിതമായ ആഡംബരത്തിന് പ്രാധാന്യം നൽകിയല്ല നിർമ്മിച്ചിരിക്കുന്നത്. മറിച്ച് ലളിതമായ മനോഹാരിതയിലാണ് നിർമ്മിതി. ഏകദേശം അഞ്ച് കോടി മുതൽ എട്ട് കോടി രൂപ വരെയാണ് വീടിന്റെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ.

Sai Pallavi

എന്നാൽ ആ വീടിന്റെ യഥാർത്ഥ പ്രത്യേകത അതിന്റെ വിലയിലല്ലെന്നതാണ് മറ്റൊരു യഥാർത്ഥ്യം. കുടുംബാംഗങ്ങൾക്ക് സുഖകരമായ ലൈഫ്സ്റ്റൈൽ സമ്മാനിക്കുന്ന രീതിയിലുള്ള രൂപകൽപ്പനയിലാണ് പണിതിരിക്കുന്നത്. പരമ്പരാഗത ശൈലി, പ്രാക്ടിക്കൽ സ്പേസ് എന്നിവയെല്ലാം വീടിന് കാലാതീതമായൊരു ആകർഷണം നൽകുന്നുണ്ട്. ഓരോ കോണും ലാളിത്യവും ശക്തമായ കുടുംബമൂല്യങ്ങളും നിറഞ്ഞ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നതുമാണ്.

വീട്ടിലെ ഏറ്റവും സജീവമായ ഇടമാണ് ലിവിങ് റൂം. കുടുംബാംഗങ്ങൾ ഒരുമിച്ച് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. അതിനാൽ ഈ ഭാഗത്ത് മരത്തിൽ നിർമ്മിച്ച ഫർണിച്ചറുകളും ഇരിപ്പിടങ്ങളും ലളിതമായ അലങ്കാരവുമാണ് സായ് പല്ലവി നൽകിയിരിക്കുന്നത്. അനാവശ്യ ആഡംബരങ്ങളില്ലാതെ എല്ലാവർക്കും സമാധാനം പകരുന്ന അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറികളും ഇതേ ആശയത്തെ പിന്തുടരുന്നതാണ്.

Recommended For You
അർധ സഹോ​ദരൻ, പക്ഷെ നേരിൽ കണ്ടിട്ട് പോലും മിണ്ടുന്നില്ല; ഞങ്ങളെല്ലാവരും വളർന്നത് ഒരു വീട്ടിൽ: വനിത
അർധ സഹോ​ദരൻ, പക്ഷെ നേരിൽ കണ്ടിട്ട് പോലും മിണ്ടുന്നില്ല; ഞങ്ങളെല്ലാവരും വളർന്നത് ഒരു വീട്ടിൽ: വനിത

വിശാലമായ ഇടം, ധാരാളം സൺലൈറ്റ്, ഇളം നിറങ്ങളിലുള്ള പെയിന്റുകൾ, അലങ്കാരങ്ങൾ എന്നിവ മുറികൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു. മരത്തിൽ നിർമ്മിച്ച കിടക്കകൾ, അലമാരകൾ, പഠനമേശകൾ എന്നിവ സൗകര്യവും ഉപയോഗപ്രദതയും ഉറപ്പാക്കുന്നതിനൊപ്പം വീടിന്റെ സമാധാനപരമായ അന്തരീക്ഷവും നിലനിർത്തുന്നു. വീട്ടിലെ ഏറ്റവും സവിശേഷമായ ഭാഗങ്ങളിലൊന്നാണ് പ്രത്യേകമായി ഒരുക്കിയ പൂജാമുറിയാണ്.

കുടുംബത്തിന്റെ ആത്മീയവിശ്വാസങ്ങളും സാംസ്കാരിക പാരമ്പര്യവും ഈ മുറിയിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നു. പരമ്പരാഗത രീതിയിൽ നിർമ്മിച്ചാണ് പൂജമുറിയും വി​ഗ്രഹങ്ങളും. നിത്യപ്രാർഥനകൾക്ക് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ഇവിടെയുണ്ട്. അടുക്കളയും അതുപോലെ തന്നെ പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ, വിശാലമായ സ്റ്റോറേജ് സംവിധാനങ്ങൾ, മരത്തിന്റെ കബോർഡുകൾ എന്നിവ ഭം​ഗി വർധിപ്പിക്കുന്നു.

Sai Pallavi

ദൈനംദിന ജീവിതത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഈ ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീട്ടിന്റെ പുറംഭാഗവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. ചെടിച്ചട്ടികൾ കൊണ്ട് അലങ്കരിച്ച ബാൽക്കണികളും നന്നായി പരിപാലിച്ചിരിക്കുന്ന പൂന്തോട്ടവും തിരക്കേറിയ ജീവിതത്തിനിടയിൽ പ്രകൃതിയോട് ചേർന്ന് വിശ്രമിക്കാനുള്ള മനോഹരമായ ഇടമായി ക്രമീകരിച്ചിട്ടുണ്ട് പ്രഭാതവും സായാഹ്നങ്ങളെയും കൂടുതൽ മനോഹരമാക്കുന്നതിനും കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനും ഈ പച്ചപ്പാർന്ന പരിസരം സഹായകരമാണ്.

വീടിന്റെ വലിപ്പമോ വിപണിമൂല്യമോ അല്ല മറിച്ച് അതിലെ ഊഷ്മളതയും ആത്മാർത്ഥതയും ആധുനിക ജീവിതശൈലിയും പരമ്പരാഗത മൂല്യങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന രീതിയുമാണ് സായി പല്ലവിയുടെ കോയമ്പത്തൂരിലെ വസതിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളായ സായ് പല്ലവിയുടെ ആകെ ആസ്തി ഏകദേശം 50 മുതൽ 60 കോടി രൂപ വരെ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You May Also Like
അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്ക്, എല്ലാം കേട്ട് ഞാൻ; പിന്നീ‌ടവർക്ക് വന്ന മാറ്റം: രൺബീർ കപൂർ പറഞ്ഞത്
അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്ക്, എല്ലാം കേട്ട് ഞാൻ; പിന്നീ‌ടവർക്ക് വന്ന മാറ്റം: രൺബീർ കപൂർ പറഞ്ഞത്

അഭിനയമാണ് അവരുടെ പ്രധാന വരുമാന മാർഗം. കൂടാതെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, പരസ്യ ചിത്രങ്ങൾ, മറ്റ് വാണിജ്യ കരാറുകൾ എന്നിവയിലൂടെയും അവർ വരുമാനം നേടുന്നുണ്ട്. ഒരു സിനിമയ്ക്ക് ഏകദേശം 3 മുതൽ 5 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആഡംബര ജീവിതത്തേക്കാൾ കുടുംബത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്ന ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയെന്ന നിലയിലാണ് നടി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X