അമ്മ അഭിനയിച്ചതില്‍ ഇഷ്ടമല്ലാത്ത ചിത്രം ഇതാണ്, കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദർശൻ. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ എത്തുന്നത്. ആ ചിത്രം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരപുത്രി മലയാളത്തിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് ഇനി പുറത്ത് വരാനുള്ള കല്യാണി പ്രിയദർശൻ ചിത്രം. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ.

Also Read: 'നായികയ്ക്കൊപ്പമുള്ള പ്രണയ രം​ഗങ്ങൾ കണ്ട് മകൻ കരഞ്ഞു'; സണ്ണി ഡിയോൾ

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യണിയുടെ അഭിമുഖമാണ്. അച്ഛന്റേയും അമ്മയുടേയും സിനിമയെ കുറിച്ചാണ് താരപുത്രി പറയുന്നത്. അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരമില്ലെന്നാണ് കല്യാണി പറയുന്നത്.

Also Read: 'തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവ് അവൾക്കുണ്ട്', മുൻ ഭാര്യയെ കുറിച്ച് അർബാസ് ഖാൻ

ചിത്രം ഇഷ്ടമല്ലാത്തതിന്റെ കാരണം

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ...''അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം തനിയ്ക്ക് പറയാന്‍ സാധിയ്ക്കില്ല എന്ന് കല്യാണി പറയുന്നു. ഏറ്റവും ആവര്‍ത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിക്കുമ്പോഴും കുറേയുണ്ട് എന്നാണ് താരപുത്രിയുടെ മറുപടി. പെട്ടന്ന് നാവില്‍ വരുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് ആണ് എന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. അമ്മ ലിസി ലക്ഷ്മിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍, ആദ്യം ഞാന്‍ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം എന്നായിരുന്നു കല്യാണിയുടെ മറുപടി. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ. വളരെ കുഞ്ഞായിരുന്നപ്പോള്‍ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമല്ലാതെയായി. പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്റെ ലിസ്റ്റിലായി എന്നാണ് കല്യാണി പറഞ്ഞത്.

അച്ഛനൊപ്പമുളള സിനിമാ അനുഭവം

അച്ഛനൊടോപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്. മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്' എന്ന്. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു

Recommended Video

' സിനിമയിൽ വരാൻ ഭയന്നത് എന്ത് കൊണ്ട് ' കല്യാണി പറയുന്നു | filmibeat Malayalam
ആസ്വദിച്ച് സിനിമ ചെയ്യുന്നു

അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. സെറ്റില്‍ എല്ലാവരുമായും നല്ല സൗഹൃദമായിരിയ്ക്കും. വളരെ ആസ്വദിച്ചാണ് അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന്‍ ചെയ്യുന്നത് പോലെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛന്റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്‌പെഷ്യലാണ് എനിക്ക് ആ ചിത്രം. സെറ്റില്‍ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റില്‍ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാന്‍ അഭിനയിക്കുന്നത്. എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിങും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം- കല്യാണി പറഞ്ഞു.

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X