ഭാവനയോട് ഞാൻ ചെയ്തത് വലിയ അപരാധമാണ്: നമ്മൾ എന്ന ചിത്രത്തെക്കുറിച്ച് കമൽ പറഞ്ഞത്
ഭാവന ഇന്ന് മലയാളത്തിലും, കന്നടയിലും, തമിഴിലും ഏറെ ആരാധകരുള്ള പ്രശസ്ത നായികമാരിൽ ഒരാളാണ്. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും, അന്തരിച്ച നടൻ ജിഷ്ണു രാഘവനും നായകന്മാരായി എത്തിയ ചിത്രത്തിൽ, രേണുക മേനോനും, ഭാവന മേനോനുമാണ് നായികമാരായത്. പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ അണിനിരത്തി കമൽ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റ് ആയി മാറി.
എന്നാൽ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്, ഭാവന എന്ന പതിനാറുകാരി പെൺകുട്ടി അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രമാണ്. നിഷ്കളങ്കയായ പരിമളമായുള്ള താരത്തിന്റെ പ്രകടനം അന്ന് പ്രേക്ഷകരെ ഏറെ രസിപ്പിച്ചെങ്കിലും, നടിയുടെ ചിത്രത്തിലെ ലുക്ക് കണ്ട് അന്ന് തന്നെ പലരും നെറ്റിചുളിച്ചിരുന്നു. ചേരിയിൽ ജീവിക്കുന്ന പെൺകുട്ടിയുടെ വേഷം ചെയ്യാൻ വേണ്ടി വെളുത്ത നായികയെ മേക്കപ്പ് ഇട്ടു കറുപ്പിച്ച സംവിധായകൻ കമലിന് അതിന്റെ പേരിൽ ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നു.

ബിജുവേട്ടനും മോനും എന്ത് ചെയ്താലും ഞാൻ അറിയും, അമ്മയാവുക എന്നത് വലിയ സ്വപനമായിരുന്നു: സംയുക്ത വർമ്മ
പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷം, കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഭാവനയോട് താൻ കാണിച്ചത് വലിയ അപരാധമായിരുന്നു എന്ന് സീനിയർ സംവിധായകൻ സമ്മതിച്ചിരുന്നു. കറുത്ത പെൺകുട്ടിയെ നായികയാക്കാതെ, ഒരു വെളുത്ത പെൺകുട്ടിയെ കൊണ്ട് വന്ന് അവരെ പെയിന്റ് അടിച്ചു കറുപ്പിച്ചത് ശെരിയായില്ല എന്ന് തനിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്ന്, നമ്മൾ എന്ന ചിത്രത്തെക്കുറിച്ചു മനസ്സ് തുറന്ന കമൽ പറഞ്ഞു. അതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ താൻ നേരിട്ടുവെന്നും കമൽ പറഞ്ഞു.
"ഭാവനയോട് ഞാൻ ചെയ്തത് ഒരു അപരാധമാണ്. ഇന്നും ചിലർ അത് ട്രോൾ ചെയ്യുന്നുമുണ്ട്. ഭാവന ആദ്യമായിട്ട് സിനിമയിൽ വന്ന് കഴിഞ്ഞപ്പോൾ, 'നമ്മൾ' എന്ന് പറയുന്ന സിനിമയിൽ പരിമളം എന്ന ചേരിയിൽ താമസിക്കുന്ന തമിഴ് പെണ്കുട്ടിയായിട്ടാണ് അഭിനയിച്ചത്. വെളുത്ത് തുടുത്ത് നല്ല സുന്ദരിയായിട്ടുള്ള ഭാവനയെ ഞാൻ കൊണ്ട് പോയി കറുപ്പ് മേക്കപ്പ് ഒക്കെ അടിപ്പിച്ച്, അങ്ങനെ ഒരു വേഷം കെട്ടിച്ചിട്ടാണ് അഭിനയിപ്പിച്ചത് എന്നുള്ളതാണ് സത്യം. അതിന്റെ പേരിൽ ഒരുപാട് പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്," കമൽ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

അഭിനയം മോശമായെന്ന് ബോധ്യമുണ്ട്, കുമ്മാട്ടിക്കളിക്ക് സംഭവിച്ചത് ഇതാണ്: മാധവ് സുരേഷ്
"പിന്നീട് സെല്ലുലോയ്ഡ് എന്ന സിനിമ എടുക്കുമ്പോൾ, എന്റെ ഒപ്പമുള്ള എല്ലാവരും പറഞ്ഞ ഒരു കാര്യമാണ് - റിയൽ ആയി തോന്നുന്ന തരത്തിൽ, വളരെ ഒറിജിനൽ ആയിട്ടുള്ള, ഒരു പെൺകുട്ടിയെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കേണ്ടത് എന്ന്. അതാണ് അതിന്റെയൊരു പ്രത്യേകത, എന്ന് പറയുകയും ചെയ്തു," സീനിയർ സംവിധായകൻ വെളിപ്പെടുത്തി. ഇനിയൊരിക്കലും, ഒരു വ്യത്യസ്ത വർണ്ണങ്ങളിൽ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി, വെളുത്ത നടിമാരെ മേക്കപ്പ് ഇട്ട് അഭിനയിപ്പിക്കില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
നമ്മൾ എന്ന ക്യാമ്പസ് ചിത്രം തീയറ്ററുകളിൽ എത്തിയത് 2002ലാണ്. സിദ്ധാർഥ് ഭരതനും ജിഷ്ണു രാഘവനും ശ്യാം, ശിവൻ എന്ന ആത്മാർത്ഥ സുഹൃത്തുക്കളുടെ വേഷത്തിലാണ് എത്തിയത്. രേണുക മേനോൻ ആവട്ടെ, ശ്യാമിന്റെ പ്രണയിനി അപർണ്ണയായി വേഷമിട്ടു. ഭാവന പരിമളമായി എത്തിയ ചിത്രത്തിൽ സുഹാസിനി മണിരത്‌നം, ബാലചന്ദ്ര മേനോൻ, ഇന്നസെന്റ്, മിഥുൻ രമേശ്, വിജീഷ് വിജയൻ, അംബിക മോഹൻ, തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു. മോഹൻ സിതാര ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.


Click it and Unblock the Notifications











