മരണം സത്യമാണ്, പക്ഷെ ഓര്‍മ്മകള്‍ക്ക് വേദന കൂടുന്നത് എങ്ങനെയന്ന് അറിയുമ്പോള്‍; കണ്ണന്‍ സാഗര്‍
മലയാൡകള്‍ക്ക് സുപരിചിതനായ കലാകാരനാണ് കണ്ണന്‍ സാഗര്‍. മിമിക്രി വേദികളിലൂടെയാണ് കണ്ണന്‍ സാഗര്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം നിരവധി കഥാപാത്രമായെത്തി നമ്മളെ ചിരിപ്പിച്ചു. എന്നാല്‍ ചിന്തിപ്പിക്കാനും കണ്ണന്‍ സാഗറിനറിയാം. ഇപ്പോഴിതാ കണ്ണന്‍ സാഗറുടെ പുതിയ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''അതിരുകളും,മതിലുകളും ഇല്ലാത്ത പറമ്പുകള്‍ അവിടെ ഇഷ്ടംപോലെ മറ്റുകുട്ടികളുമായി ഓടികളിക്കാം, ഒരു പറമ്പില്‍ നിന്നും മറ്റ് പറമ്പുകളിലേക്ക് പാഞ്ഞു നടന്നു കളിക്കുന്നകാലം, അവിചാരിതമായി ദൂരെനിന്നും ഒരു പുതിയ താമസക്കാര്‍ ഒരു വീട്ടില്‍ വരുന്നു, സുന്ദരിയായിരുന്നു ആ ചേച്ചി കൂടെ രണ്ട് പെണ്‍മക്കള്‍ അതും പാവക്കുട്ടികള്‍ പോലെ ഒരു കൈകുഞ്ഞും നേഴ്‌സറി പ്രായമായ മൂത്തമോളും, ഇവരേ ഒരുക്കി ഇരുത്തിയിരിക്കുന്നത് കൗതുകത്തോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്'' അദ്ദേഹം പറയുന്നു.

ആ കുഞ്ഞുങ്ങളെ കണ്ടാല്‍ ഒന്നെടുത്തു ഓമനിക്കാന്‍ തോന്നും, ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കാലങ്ങള്‍ക്ക് വേഗത കൂടി മക്കള്‍ വളര്‍ന്നു കൗമാരമെത്തി, അനുയോജ്യരായ വരന്മാര്‍ക്ക് അവരെ ഏല്‍പ്പിച്ചു, ഉദ്യോഗത്തില്‍ നിന്നും സ്ഥാനകയറ്റം കിട്ടിയ കുടുംബനാഥന്‍ വിരമിച്ചതിന്റെ കുറച്ച് വര്‍ഷത്തിന് ശേഷം അദ്ദേഹം യാത്രയായി.
പൊന്നിൽ മുങ്ങി കാർത്തിക... മകളെ സ്വർണ്ണംകൊണ്ട് മൂടിയത് അച്ഛൻ രാജശേഖരൻ, ഹോട്ടൽ തൊഴിലാളി ഇന്ന് കോടിപതി!
മക്കള്‍ക്ക് അമ്മ അവരുടെ മക്കള്‍ക്ക് ഒരു കൂട്ടിരിപ്പ് കാരിയായി, അല്ലറചില്ലറ ചിട്ടിയും, ചെറിയ തോതില്‍ സാമ്പത്തിക വായ്പ്പക്കളും അത്രപരിചമുള്ളവര്‍ക്ക് നല്‍കിയിരുന്നു, ആരൊക്കെയോ മുതലെടുത്തു മാനസികമായും ശാരീകമായും തളര്‍ന്നു പോയ ആ ചേച്ചിയുടെ സംസാരത്തിലും പ്രവര്‍ത്തിയിലും വിഭ്രാന്തിയുടെ, പേടിയുടെ, കരുതലിന്റെ, അതിലാളനത്തിന്റെ ശരീര ഭാഷകള്‍ക്ക് അവസരമൊരുക്കി കാഴ്ചയില്‍ സങ്കടമായി.
പിന്നെ അറിയുന്നത് ഒരു വൃദ്ധസദനത്തിലേക്കു ആ ചേച്ചിയെ മാറ്റിയെന്നാണു, ആശ്വാസമായി അവര്‍ അവിടെ സുരക്ഷിതമായി ഇരിക്കുമല്ലോ,
വര്‍ഷവും വസന്തവും ഗ്രീഷ്മവും വേനലും കടന്നുപോയി, ആരോ ഫേസ്ബുക്കില്‍ പഴകിപ്രായമായ ഒരമ്മയുടെ ഫോട്ടോ ഇട്ടിട്ടു അടിയില്‍ കുറിപ്പായി എഴുതി ആദരാഞ്ജലികളെന്നു, അപ്പോഴാണ് വീണ്ടും ആ ച്ചേച്ചിയെ കുറിച്ചു ഒന്ന് തിരക്കിയത്, വൃദ്ധസദനത്തില്‍ നിന്നും പണ്ടേ ആ ചേച്ചിയെ അങ്ങ് ദൂരെ ഏതോ വൃദ്ധസദനത്തിലേക്കു പറിച്ചു നട്ടിരുന്നു.
ഇതാരുമൊട്ടു അറിഞ്ഞിരുന്നുമില്ല, മനസുകൊണ്ട് ആത്മശാന്തികള്‍ നേര്‍ന്നു ആ ചേച്ചിയെ കണ്ട ഓര്‍മ്മകള്‍ മനസിലിട്ടു ഒന്ന് ഓടിച്ചു നോക്കി കണ്ണുകള്‍ ഈറനണിയുന്നു നിര്‍ത്തി, വിടപറഞ്ഞത് എന്നാണെന്നു സ്വോപാപികമായും ഒന്ന് അന്വേഷിച്ചു, അവര്‍ മരിച്ചിട്ടു ആഴ്ചകഴിഞ്ഞു, നാട്ടിലേക്ക് കൊണ്ടുവരാതെ അടക്കും കഴിഞ്ഞിരിക്കുന്നു,.
നമ്മള്‍ തുറന്ന പുസ്തകങ്ങള്‍ പോലെ ജീവിക്കുമ്പോള്‍ അതിലേ അവിചാരിതമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളുണ്ട് അതിപ്പോള്‍ എല്ലാവരുടേയും മനസ്സില്‍ അവര്‍ മാത്രമറിയുന്ന കഥാപാത്രങ്ങളായി തങ്ങിനില്‍ക്കും, സ്‌നേഹത്തോടെയും, സൗഹൃദത്തോടെയും ജീവിതത്തില്‍ മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പ്രിയപ്പെട്ട ചില മനുഷ്യരെ മാതൃകയാക്കും, സംതൃപ്തിയോടെ അസൂയയോടെ അവരോടൊപ്പം ഒന്ന് ജീവിച്ചിരുന്നുവെങ്കില്‍ എന്നൊന്നു ആഗ്രഹിച്ചു പോകുകയോ അല്ലെങ്കില്‍ ആരാധിക്കുകയോ, അവരെ നമ്മളുടെ സ്വപ്നങ്ങളില്‍ കൂട്ട് പിടിച്ച് പറയാനുള്ളത് അറിയിക്കാനുള്ളത് അവിടെ തീര്‍ക്കാന്‍ ശ്രെമിക്കുകയോ ആ ഓര്‍മ്മകള്‍ ഒരു മധുരസ്മരണയായി നെഞ്ചിലേറ്റി മനസിന്റെ ഒരു കോണില്‍ ഭദ്രമായി സൂക്ഷിക്കുകയോ ചെയ്യും.
ചിലരെ മനസിലിട്ടു വെട്ടി നിരത്തും കൊന്നുകളയും, വെറുപ്പിന്റെ പരമോന്നതിയില്‍ എത്തിച്ചു തള്ളിയിടും ഇനി ആമുഖം കാണരുതേയെന്നു മനസാല്‍ പറയും, ശ്രെദ്ധിക്കാത്ത മറ്റുചിലര്‍ നമ്മളെ അത്ഭുതപ്പെടുത്തും അറിയാതെ മൂക്കത്തു വിരല്‍വെക്കും.

നാം കാണുകയും കേള്‍ക്കുകയും ഇടപഴകുകയും ചെയ്യുന്ന അറിഞ്ഞും അറിയാതെയുമുള്ള മനുഷ്യര്‍ വെത്യസ്തരാണ്, ഈ ലോകം വിട്ട് അവര്‍ പോയി എന്നറിയുമ്പോള്‍ മനസിന് ഒരു വല്ലാത്ത വേദനവരും, പിന്നീട് കുറച്ച് നാള്‍ അവരായിരിക്കും മനസ്സില്‍ നിറയുക, മറ്റൊരാള്‍ പോകണം ഇവരെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താന്‍.
മരണം സത്യമാണ്. പക്ഷേ എങ്ങനെയെന്നറിയുമ്പോഴാണ് ഓര്‍മ്മകള്‍ക്ക് വേദന കൂടുന്നത്, അവര്‍ ജീവിച്ചത് നമ്മള്‍ കണ്മുന്നില്‍ കണ്ടിരുന്നതല്ലേ, അതാവണം ഒന്ന് അവസാനമായി കണ്ടിരുന്നെങ്കില്‍ എന്നെന്നു തോന്നി പോകുന്നതും എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications