For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സീരിയലിൽ നിന്ന് പുറത്താക്കി, ജൂനിയർ ആർട്ടിസ്റ്റുകളുമായി വഴക്ക്; പ്രായമാവുന്തോറും മുരളിയുടെ സ്വഭാവം മോശമായി'

  |

  മലയാള സിനിമയിലെ പ്ര​ഗൽഭനായ നടനായാണ് അന്തരിച്ച മുരളിയെ വിശേഷിപ്പിക്കുന്നത്. അഭിനയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മുരളി നാടകത്തിൽ നിന്നുമാണ് സിനിമയിലെത്തുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാ​ഗ്നിയാണ് മുരളിയുടെ ആദ്യത്തെ റിലീസായ സിനിമ. വില്ലൻ വേഷത്തിൽ മുരളി ഈ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു.

  പിന്നീട് അടയാളം, ആധാരം, കളിക്കളം, അമരം, ധനം, ആയിരം നാവുള്ള അനന്തൻ, ദി ട്രൂത്ത്, തൂവൽകൊട്ടാരം, വെങ്കലം, കിരീടം, വരവേൽപ്പ്, മഞ്ചാടിക്കുരു തുടങ്ങിയ ഒട്ടനവധി സിനിമകളിൽ മുരളി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

  2002 ൽ മികച്ച നടനുള്ള ദേശീയ അവാർഡ് മുരളിക്ക് ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാല് തവണയാണ് മുരളിക്ക് ലഭിച്ചത്.
  1993 ൽ ആധാരം, 1996 ൽ കാണാക്കിനാവ്, 1998 ൽ താലോലം, 2002 ൽ നെയ്ത്തുകാരൻ എന്നീ സിനിമകൾക്കാണ് മുരളിക്ക് പുരസ്കാരം ലഭിച്ചത്. 1990 ൽ അമരം എന്ന സിനിമയ്ക്ക് മികച്ച സഹനടനുള്ള പുരസ്കാരം മുരളിക്ക് ലഭിച്ചിട്ടുണ്ട്. വീരാളിപട്ട്, പ്രണയകാലം എന്നീ സിനിമകളിലെ അഭിനയത്തിന് മുരളിക്ക് സഹനടനുള്ള പുരസ്കാരം ലഭിച്ചു.

  Also Read: 'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു

  2009 ആ​ഗസ്റ്റ് ആറിനാണ് മുരളി മരിക്കുന്നത്. 56ാം വയസ്സിലായിരുന്നു മരണം. അവസാന കാലത്ത് രോ​ഗാതുരനായിരുന്നു മുരളി. മികച്ച നടനാണെങ്കിലും മുരളിയുടെ മദ്യപാനം സിനിമാ ലോകത്ത് എന്നും സംസാര വിഷയം ആയിരുന്നു. ഇപ്പോഴിതാ മുരളിയെ പറ്റി സംസാരിച്ചിരിക്കുകയാണ് അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളിൽ സഹകരിച്ച പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജൻ. അവസാന കാലത്താണ് മുരളിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നതെന്ന് ഇദ്ദേഹം പറയുന്നു.

  Also Read: 'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ

  'മരിക്കുന്നതിന് മൂന്നാല് വർഷം മുമ്പാണ് മദ്യപാനം കൂടിയത്. മുമ്പ് രാത്രിയിലേ കഴിക്കുമായിരുന്നുള്ളൂ. ഇവർ നാടക ടീമല്ലേ എല്ലവരും കൂട്ടു കൂടുമ്പോഴേക്കും എപ്പോഴാണ് തുടങ്ങുക എന്ന് പറയാൻ പറ്റില്ല. രജപുത്രയുടെ ഷൂട്ടിന്റെ സമയത്ത് രാത്രി പത്ത് മണി കഴിഞ്ഞപ്പോൾ ഇനി ഷൂട്ട് പറ്റില്ല, സമയമെത്രയായി ഭക്ഷണം കഴിക്കേണ്ടേ എന്ന് പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ അടുത്ത ഷോട്ട് പ്ലാൻ ചെയ്തപ്പോഴാണ് ജൂനിയർ ആർട്ടിസ്റ്റുകൾ ഭക്ഷണം കിട്ടുന്നില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത്'

  'അപ്പോൾ മുരളി ചേട്ടൻ ചൂടായി, എത്രയും പെട്ടെന്ന് ഷൂട്ട് തുടങ്ങണം. നിനക്ക് ജോലി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ് ഇല്ലെങ്കിൽ ഇറങ്ങി പോ എന്ന് പറഞ്ഞു. അപ്പോഴേക്കും ഞാൻ കൺട്രോൾ റൂമിൽ പോയി നാല് പാെലീസുകാരെ വിളിച്ചു കൊണ്ടു വന്നു. പൊലീസുകാർ ലാത്തി വീശിയപ്പോൾ എല്ലാവരും അകത്ത് കയറി. ശേഷം ഇവർക്കായി ഞങ്ങൾ ഭക്ഷണം തേടിയിറങ്ങി'

  Also Read: 'അവർ എന്റെ മുടിയിൽ കരിയിലയടക്കം വാരിയിട്ടു, ബുംമ്ര എന്ന ഫോളോ ചെയ്തതാണ് എല്ലാവരുടേയും പ്രശ്നം'; അനുപമ

  'ആ സമയത്തൊന്നും സീനിനോട് സംബന്ധിച്ച ദേഷ്യമല്ലാതെ മറ്റ് ദേഷ്യങ്ങളൊന്നും മുരളി ചേട്ടനില്ലായിരുന്നു. പ്രായം കൂടി വന്നപ്പോഴാണ് സ്വഭാവത്തിന് വ്യത്യാസം വന്നത്. പ്രായം കൂടി വന്ന സമയത്ത് കള്ളുകുടിയും കൂടി. ഏതോ ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചിട്ട് കറക്ട് സമയത്ത് വരുന്നില്ല, നിൽക്കുന്നില്ല എന്നൊരു ആക്ഷേപം ഒക്കെ ഉണ്ടായ സമയമാണ്. അങ്ങനെ പുള്ളിയെ കട്ട് ചെയ്തെന്നോ പറയുന്നുണ്ട്,' പൂജപ്പുര രാജൻ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം

  Read more about: murali
  English summary
  late actor murali have issues in shooting sets; production controller poojappura rajan's words goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X