twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ

    |

    മലയാള സിനിമ ചരിത്രത്തിലെ മികച്ച നായക നടൻമാരിൽ ഒരാളായിരുന്നു ശങ്കർ. 1980 ഡിസംബർ 25ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തു. പുതുമുഖങ്ങളായ പയ്യന്മാരണ് ജയനേയും പ്രേം നസീറിനേയും പോലെയുള്ള സിംഹങ്ങൾ അടക്കിവാഴുന്ന സിനിമ ലോകത്തിലേക്ക് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കാലെടുത്ത് വെച്ചത്.

    അന്ന് മലയാള സിനിമയുടെ തലവര മാറിയ ദിവസമായിരുന്നുവെന്നും പറയും. ഒരാൾ വില്ലനായും മറ്റെയാൾ നായകനായും ആ സിനിമയിലൂടെ ആളുകളുടെ ഹൃദയം കവർന്നു.

    മണി സാർ ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു; ഐശ്വര്യക്കൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് തൃഷമണി സാർ ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു; ഐശ്വര്യക്കൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് തൃഷ

    ശങ്കർ പിന്നീട് നായകനായും റൊമാൻ്റിക് ഹീറോയായും തിളങ്ങിയപ്പോൾ മോഹൻലാൽ വില്ലൻ വേഷങ്ങൾ ചെയ്യുകയായിരുന്നു. ആക്ഷനും, കോമഡിയും, സെൻ്റിയും, റൊമാൻ്റിക് കഥാപാത്രങ്ങളും ഏതും ശങ്കറിൻ്റെ കയ്യിൽ സുരക്ഷിതമായിരുന്നു.

    നമുക്കൊക്കെ പരിചിതമായ കുഞ്ചാക്കോ ബോബൻ-ശാലിനി ജോഡിയേക്കാൾ കെമിസ്ട്രിയും ആരാധകരും ശങ്കർ-മേനക ജോടിക്കായിരുന്നു. 1986 ജൂലെെയിലാണ് മോഹൻലാലിനെ സൂപ്പർ സ്റ്റാറാക്കിയ രാജാവിൻ്റെ മകൻ വരുന്നത്. അപ്പോഴും മോഹൻലാലിനേക്കാൾ താരമൂല്യവും നായക സ്ഥാനവും ശങ്കറിനായിരുന്നു.

    'ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്'; വൈറലായി കുറിപ്പ്!'ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്'; വൈറലായി കുറിപ്പ്!

    ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്

    അതിനുശേഷം വേണു നാഗവള്ളി ചിത്രമായ സുഖമോദേവി വന്നു. അതിലും നായകൻ ശങ്കറായിരുന്നു. മോഹൻലാൽ സഹനടനും. എൺപതുകളിലെ കുഞ്ചാക്കോ ബോബനും, പൃഥിരാജും, ദുൽഖറും, നിവിനും എല്ലാം ശങ്കറായിരുന്നുവെന്നും പറയാം.

    ഇപ്പോൾ അദ്ദേഹം വളരെ വിരളമായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. സിനിമകൾ ചെയ്യുന്നില്ലെങ്കിലും ശങ്കർ-മേനക ജോഡി ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിലുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ശങ്കർ-മേനക കൂട്ടുകെട്ട് ഭ്രമത്തിലൂടെ മലയാളികൾക്ക് വീണ്ടും കാണാൻ സാധിച്ചു.

    പ്രേം നസീറും ഷീലയും ഒരു കാലത്ത് താര ജോഡികളായി മലയാള സിനിമയിൽ ഹിറ്റുകൾ തീർത്തപോലെ തന്നെയായിരുന്നു ശങ്കർ-മേനക ജോഡികളും മലയാളത്തിന് ഹിറ്റുകൾ നൽകിയത്.

    ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്

    ശങ്കറിന് ഏറ്റവും യോജ്യയായ നായിക മേനക ആണെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറയുന്നത്. ശങ്കറിന്റെ പേരിനൊപ്പമാണ് എപ്പോഴും മേനകയുടെ പേര് പറയാറുള്ളതെങ്കിലും മമ്മൂട്ടിക്കൊപ്പമാണ് മേനക ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.

    ശങ്കറിനൊപ്പമുള്ള മേനകയുടെ കെമിസ്ട്രി കണ്ട് ഇരുവരും വിവാഹിതരാകണമേ എന്ന് അക്കാലത്ത് ആരാധകർ പ്രാർഥിച്ചിരുന്നു. ഗലാട്ട എന്ന മാഗസീനിന്റെ മലയാള സിനിമയുടെ ഏറ്റവും മികച്ച റൊമാന്റിക് ഹീറോയായി തെരഞ്ഞെടുക്കപെട്ടിട്ടുണ്ട് ശങ്കർ‌.

    തൃശ്ശൂരിലാണ് ശങ്കർ ജനിച്ചത്. കുറെ അധികം കഥാപാത്രങ്ങൾ തമിഴിലും മലയാളത്തിലും ശങ്കർ അവതരിപ്പിച്ചിട്ടുണ്ട്.

    ഗോസിപ്പ് വരിക സ്വാഭാവികമാണ്

    നടൻ എന്നതിലുപരിയായി സംവിധാനം, നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിൽ ശങ്കർ സാന്നിധ്യം അറയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ശങ്കർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മേനകയെ കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'മേനകയുടെ കൂടെയാണ് ഏറ്റവും കൂടുതൽ സിനിമ ചെയ്തിരിക്കുന്നത്.'

    'മുപ്പതോളം സിനിമകൾ ചെയ്തിരുന്നു. ഒരുമിച്ച് അഭിനയിച്ചാൽ ​ഗോസിപ്പ് വരിക സ്വാഭാവികമാണ്. പക്ഷെ മേനക അന്നും ഇന്നും എന്റെ സുഹൃത്താണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുരേഷാണ് മേനകയെ വിവാഹം ചെയ്തത്.'

    ഏറ്റവും സക്സസ് ഫുള്ളായ പെയർ‌‍ ‍ഞാനും മേനകയുമായിരുന്നു

    'ഏറ്റവും സക്സസ് ഫുള്ളായ പെയർ‌‍ ‍ഞാനും മേനകയുമായിരുന്നു. സുരേഷുമായുള്ള മേനകയുടെ പ്രണയത്തിന് വഴിതെളിച്ചിട്ടുണ്ട് ഞാൻ‌. പക്ഷെ ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് എന്റെ ഭാര്യ എന്നാണ്.'

    'അത് ചിലരൊക്കെ ചോദിക്കാറുമുണ്ട്. അത് സിനിമയിലൂടെ ഉണ്ടായ ഒരു സ്വാധീനമാണ്' ശങ്കർ പറഞ്ഞു. ഓർമകളിലാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ശങ്കർ ചിത്രം. ത്രില്ലർ‌ ​ഗണത്തിൽപ്പെടുന്ന സിനിമ എം.വിശ്വപ്രതാപാണ് സംവിധാനം ചെയ്തിരിക്കുന്നത്.

    Read more about: shankar
    English summary
    Shankar Opens Up Many Believe Menaka Suresh Was His Wife, Latest Interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X