മമ്മൂക്ക... നിങ്ങളെ സൃഷ്ടിച്ച ദൈവമാണോ ഞങ്ങളേയും സൃഷ്ടിച്ചത്!!രസകരമായ കമന്റ് വൈറൽ

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം മമ്മൂക്കയുടെ പുത്തൻ ലുക്കാണ്. ശങ്കർ രാമകൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പതിനെട്ടാം പടിയിലെ താരത്തിന്റെ ഗെറ്റപ്പാണ് പുറത്തു വിട്ടിരിക്കുന്നത്. മമ്മൂക്ക തന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

mammootty

ലാലേട്ടന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അവതാരകൻ!! ഇത് കേരളമാണ്... ലൈവിലെ താരത്തിന്റെ ക്ലാസ് മറുപടി വൈറലാകുന്നു
ഇതിനു മുൻപ് പല വ്യത്യസ്ത ഗെറ്റപ്പിലുള്ള ക്യാരക്ടറിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം ഫോർമൽ ലുക്കിലും സാധാരണക്കരന്റെ ലുക്കിലും സ്റ്റൈലൻ ഗെറ്റപ്പുകളിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂക്കയുടെ പതിനെട്ടാം പടിയുടെ ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ അരുകിൽ നിൽക്കുന്ന താരത്തിന്റെ ലുക്കാണ് പുറത്തു വന്നിരിക്കുന്നത്. എന്തായലും സംഭവം കലക്കിയിട്ടുണ്ടെന്നാണ് സോഷ്യ്ൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന റിയാക്ഷൻ.

പ്രണവ് ഹെൽപ്പർ ലാലേട്ടൻ ചീഫ് കുക്ക്!! പ്രണവും മോഹൻലാലും ചേർന്നുള്ള സർപ്രൈസ് പാചകം, രസകരമായ സംഭവം വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ
മമ്മൂ‌ക്കയുടെ ചുളളൻ ലുക്ക് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച വിഷയമായിരുന്നു. പതിനെട്ടാം പടിയുടെ ഗെറ്റപ്പ് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ. എല്ലാവരും മികച്ച അഭിപ്രായമാണ് പറയുന്നത്. മമ്മൂക്കയെ സൃഷ്ടിച്ച ദൈവം തന്നെയാണോ തങ്ങളേയും സൃഷ്ടിച്ചതെന്നു. യുവതാരങ്ങൾക്ക് മമ്മൂക്ക ഒരു എതിരാളിയാണെന്നുമുള്ള രസകരമായ കമന്റുകൾ പോസ്റ്ററിനു താഴെ പ്രത്യേക്ഷപ്പെടുന്നുണ്ട്. പതിനെട്ടാം പടിയില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂക്ക എത്തുന്നത്. 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് കഥപാത്രത്തിന്റെ പേര്. നടനും തിരക്കഥകൃത്തുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X