ഗോസിപ്പ് കേട്ടാൽ മീനാക്ഷി പുച്ഛിച്ചു ചിരിക്കും: ദിലീപിന്റെ മകൾ പുറത്തുള്ളവരോട് എടുക്കാറില്ലെന്ന് നമിത

By Desk

മീനാക്ഷി ദിലീപ് ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താര പുത്രിമാരിൽ ഒരാളാണ്. പ്രശസ്ത അഭിനേതാക്കളായ ദിലീപിന്റെയും, മഞ്ജു വാര്യരുടെയും മകൾ ഇന്ന് പഠിച്ചു മിടുക്കിയായി, ഒരു ഡോക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്. തന്റെ അച്ഛനമ്മമാരുടെ വിവാഹമോചനത്തിന് ശേഷം, തനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനൊപ്പം കഴിയാനാണ് മീനാക്ഷി നിശ്ചയിച്ചത്. അതിന് ശേഷം ദിലീപിനൊപ്പം പലപ്പോഴും പല പൊതു വേദികളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് മീനൂട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന താരപുത്രി.

പ്രശസ്ത താര കുടുംബത്തിൽ നിന്നുള്ള വ്യക്തിയായത് കൊണ്ട് തന്നെ, മീനാക്ഷി ദിലീപ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. അച്ഛൻ ദിലീപും, നടി കാവ്യ മാധവനും തമ്മിലുള്ള വിവാഹത്തെ മീനൂട്ടി അനുകൂലിച്ചതും, അമ്മ മഞ്ജു വാര്യരിൽ നിന്ന് അവർ അകന്ന് നിൽക്കുന്നതും, അതിന്റെ തോത് കൂടാൻ കാരണമായി. എന്നാൽ, ഇത്തരം വാർത്തകളൊന്നും മീനാക്ഷിയെ ഒട്ടും ബാധിക്കാറില്ലെന്ന്, താരപുത്രിയുടെ അടുത്ത സുഹൃത്തും പ്രശസ്ത നടിയുമായ നമിത പ്രമോദ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Meenakshi and Namitha
Photo Credit: Namitha Pramod, Meenakshi Dileep / Instagram

വിട്ടൊഴിയാത്ത വിവാദങ്ങൾ; മകളോട് പരസ്യമായി സ്നേഹം കാണിക്കാൻ പോലും പറ്റാത്ത അവസ്ഥ, മഞ്ജു ആരെയാണ് ഭയക്കുന്നത്?

സോഷ്യൽ മീഡിയയിൽ ടോക്സിക് രീതികളെക്കുറിച്ച് നല്ല ബോധ്യമുള്ള കുട്ടിയാണ് മീനൂട്ടി എന്നാണ് മുൻപൊരിക്കൽ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ നമിത പ്രമോദ് പറഞ്ഞത്. അത് കൊണ്ട് തന്നെ, മീനാക്ഷിയെ കുറിച്ച് വരുന്ന വാർത്തകൾ അവൾ ശ്രദ്ധിക്കാറേയില്ല എന്നാണ് പ്രശസ്ത നടി പറഞ്ഞത്. മുൻപ്, ദിലീപിന്റെ മകൾ സിനിമയിൽ എത്തിയേക്കുമെന്ന് ചില ഗോസിപ്പുകൾ വന്നപ്പോൾ അത് താൻ മീനൂട്ടിയെ കാണിച്ചിരുന്നുവെന്നും, അതൊക്കെ കാണുമ്പോൾ അവൾ പുച്ഛത്തോടെ ചിരിക്കാറാണ് പതിവെന്നും, നമിത വെളിപ്പെടുത്തി.

"മീനാക്ഷി - മീനൂട്ടി എന്റെ വളരെ നല്ല ഫ്രണ്ട് ആണ്. "മീനാക്ഷി സിനിമയിലേക്ക്" എന്നൊക്കെ ഗോസിപ്പുകൾ വരുമ്പോൾ അവൾ കണ്ടിട്ട് പുച്ഛിക്കാറുണ്ട്. ഇത് മാത്രമല്ല, പല ന്യൂസും കണ്ടിട്ട് അവൾ അങ്ങനെ പുച്ഛിച്ചു ചിരിക്കാറാണ് പതിവ്. ഞാൻ ഇങ്ങനെ എന്തോ ന്യൂസ് കണ്ടിട്ട് അവൾക്ക് അയച്ചു കൊടുത്തു. അപ്പോൾ അവൾ എനിക്ക് ഒരു പുച്ഛം ഉള്ള സ്മൈലി അയച്ചു തന്നു," ഒരു ചിരിയോടെ നമിത പ്രമോദ് വെളിപ്പെടുത്തി.

Meenakshi and Namitha
Photo Credit: Namitha Pramod, Meenakshi Dileep / Instagram

അമ്മയെ കൂടി മനസിലാക്കാൻ മകളെ അച്ഛൻ പഠിപ്പിച്ചതിന്റെ ​ഗുണം, മഞ്ജുവിനും ഇങ്ങനൊരു ദിവസം വരും; മകൾക്കൊപ്പം ഉർവശി

മീനാക്ഷിയെയും കുടുംബത്തെയും കുറിച്ച് വരുന്ന എല്ലാ വാർത്തകൾ ഒന്നും താര പുത്രി കാണാറില്ലെന്നാണ് അടുത്ത സുഹൃത്തായ കമ്മാരസംഭവം താരം വെളിപ്പെടുത്തിയത്. "എനിക്ക് തോന്നുന്നത്, അവൾ അതൊന്നും നോക്കാറില്ലെന്നാണ്. കാരണം പലതിലും ഭയങ്കരമായിട്ടുള്ള ടോക്സിസിറ്റി ഉള്ളത് കൊണ്ടായിരിക്കും," നമിത പറഞ്ഞു. "അവൾ വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളാണ്. പക്ഷെ, കുറച്ചൊക്കെ ഈ പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കുട്ടിയാണ്. വളരെ നിഷ്കളങ്കയായ ഒരു കൊച്ചാണ്," പ്രശസ്ത നടി പറഞ്ഞു നിർത്തി.

ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന ശേഷം, അച്ഛനും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പം കഴിയാനാണ് മീനാക്ഷി ഇഷ്ടപ്പെട്ടത്. പ്രശസ്ത നടൻ തന്റെ പല അഭിമുഖങ്ങളിലും മീനൂട്ടിയ്ക്ക് വേണ്ടി, മകളുടെ ആവശ്യപ്രകാരമാണ് താൻ കാവ്യ മാധവനെ വിവാഹം കഴിച്ചതെന്ന് തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ, പ്രശസ്ത നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷിനെ മീനാക്ഷി വിവാഹം കഴിച്ചേക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ അത് എല്ലാവരും ചിരിച്ചു തള്ളുകയാണ് ചെയ്തത്.

More from Filmibeat

Read more about: meenakshi dileep namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X