'ഇക്കാ ടാറ്റ'.. മലയാളത്തിൻ്റെ താര രാജാവിന് ഇന്ന് പിറന്നാൾ, ആശംസകൾ നൽകി പിഷാരടി പങ്കുവെച്ച വീ‍ഡിയോ വൈറൽ

മലയാള സിനിമയിൽ പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടൻ എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയുടെ പിറന്നാൾ ആണ് ഇന്ന്. സമൂഹ മാധ്യമങ്ങളിൽ മമ്മൂക്ക പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും ഭൂരിഭാഗം പേരും അദ്ദേഹത്തിൻ്റെ പ്രായത്തെക്കൂടി മെൻഷൻ ചെയ്തിട്ടാവും കമൻ്റ് ചെയ്യുക.

പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്. മമ്മൂക്കക്കൊപ്പം പഠിച്ചവരിലും കൂടെ അഭിനയിച്ചവരിലും പ്രായത്തിൻ്റെ അടയാളങ്ങൾ തെളിഞ്ഞ് വരുമ്പോൾ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി ചെറുപ്പത്തിൻ്റെ ചുറുചുറുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

രമേഷ് പിഷാരടി പങ്കുവെച്ച വീഡിയോ

മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ച് രമേഷ് പിഷാരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയെ ദൂരെ നിന്ന് കാണുന്ന പയ്യൻ കാണുന്ന ഒരു പയ്യൻ മൊബൈൽ ക്യാമറയിൽ അദ്ദേഹത്തിൻ്റെ വീഡിയോ പകർത്തിക്കൊണ്ട് സൈക്കിളിൽ പായുന്നതിൻ്റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവെച്ചത്.

Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

ആരാധകൻ

മമ്മൂട്ടിയുടെ കാർ വരുന്നത് ദൂരെനിന്ന് കണ്ട കുട്ടി മൊബൈൽ ക്യാമറ ഓണാക്കി വെച്ച് കൊണ്ട് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നുണ്ട്. മുന്നിലേക്ക് നോക്കുമ്പോഴും പിന്നിലൂടെ വരുന്ന കാറിനെ ലക്ഷ്യമാക്കി തിരിച്ചു പിടിച്ചിരിക്കുകയാണ് ക്യാമറ. കാർ അടുത്തെത്തുമ്പോൾ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകൻ.

വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി ഇത് കേൾക്കുകയും കുട്ടിയെ കൈ വീശി കാണിക്കുന്നുമുണ്ട്. ഒരു നിറഞ്ഞ പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ട്. 'അകത്തും പുറത്തും സ്നേഹത്തോടെ...' എന്ന ക്യാപ്ഷൻ നൽകിയാണ് പിഷാരടി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Also Read: തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് ആദ്യ വിമാന യാത്ര, വിശേഷം പങ്കുവെച്ച് സുമ ജയറാം

നിരവധി പേർ ആശംസകൾ നേർന്നു

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും ഗ്ലാമർ കൂടി വരികയാണല്ലോ എന്ന് കമൻ്റ് ചെയ്തവരും ഉണ്ട്. മമ്മൂക്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മലയാളികൾ മാത്രമല്ല വിദേശികളും കമൻ്റ് ചെയ്യാറുണ്ട്.

അടുത്തിടെ അദ്ദേഹം പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമൻ്റുകൾ ഇങ്ങനെയാണ്. വയസ്സ് 70+, ജസ്റ്റ് മല്ലു തിംഗ്സ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരുന്നത്. വിദേശികളിൽ ചിലർ സോ ഹാൻഡ്സം', 'ഡാം 71!' എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

പുതിയ ചിത്രം

സി ബി ഐ ചിത്രത്തിന്റെ 5ആം പതിപ്പാണ് മമ്മൂട്ടിയുടേതായ് ഒടുവിൽ തീയറ്ററിലെത്തിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, നിസാം ബഷീറിൻറെ റോഷാക്ക്, ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫർ, നെറ്റ്ഫ്ലിക്സിനുവേണ്ടി നിർമ്മിക്കുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് പുതുതായുള്ള ചിത്രങ്ങൾ.

എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന ആന്തോളജിയിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.


Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X