For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  |

  ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ ഭാഷകളിൽ വൻ വിജയമായശേഷമാണ് മലയാളത്തിൽ ബി​ഗ് ബോസ് ആരംഭിച്ചത്. ഇതുവരെ നാല് സീസണുകൾ മലയാളത്തിൽ നടന്ന് കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്തത് നാലാം സീസണായിരുന്നു. ഇരുപത് പേരാണ് നാലാം സീസണിൽ മത്സരിക്കാനെത്തിയത്.

  അതിൽ പതിനേഴ് പേർ ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേർ വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇരുപത് പേർ മത്സരിച്ചപ്പോൾ ടൈറ്റിൽ നേടിയത് ദിൽഷ പ്രസന്നനാണ്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  ദിൽഷ ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നറാണ്. അമ്പത് ലക്ഷം രൂപയാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസൺ ഫോറിൽ മത്സരാർഥികളായി എത്തിയവരെല്ലാം ഇപ്പോൾ തിരക്കുള്ള സെലിബ്രിറ്റികളാണ്.

  നാലാം സീസണിൽ മത്സരാർഥിയായി എത്തി ഏറ്റവും കൂടുതൽ ആരാധകരെ സമ്പദിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴും റോബിൻ അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാൻ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  ബി​ഗ് ബോസിൽ എത്തിയശേഷം വളരെ പെട്ടന്നാണ് റോബിൻ വൺ മില്യൺ സബ്സ്ക്രൈബേഴ്സിനെ സോഷ്യൽമീഡിയയിൽ ലഭിച്ചത്. ഇപ്പോഴിത കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റോബിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ എന്തിനാണ് താൻ അലറി വിളിച്ച് സംസാരിക്കുന്നത് എന്നതിനുള്ള മറുപടിയും റോബിൻ തന്റെ പ്രസം​ഗത്തിനിടെ നൽകി.

  പരിപാടി കാണാനെത്തിയ കുട്ടികളിൽ ഒരാൾ എപ്പോഴാണ് ആരതിയുമായുള്ള വിവാഹമെന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇപ്പോൾ പ്രേമിച്ച് തുടങ്ങിയിട്ടേയുള്ളുവെന്നാണ് റോബിൻ മറുപടി നൽകിയത്.

  'അപ്പോൾ ആദ്യമെ തന്നെ സോഷ്യൽമീഡിയയ്ക്കുള്ള ഇന്നത്തെ കണ്ടന്റ് കൊടുത്തേക്കാം. ഞാൻ മുമ്പൊക്കെ സ്റ്റേജുകളിൽ ചെല്ലുമ്പോൾ അലറി വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ‍ഞാൻ അത് ചെയ്യാറില്ല. എന്റെ എനർജിയും സൗണ്ടും കളഞ്ഞാണ് ഞാൻ അത് ചെയ്തിരുന്നത്.'

  'ഇപ്പോഴത് ഞാൻ ചെയ്യാത്തത് എന്താണെന്ന് പലർക്കും സംശയമുണ്ട്. ഞാൻ‌ അങ്ങനെ അലറി വിളിച്ച് സംസാരിച്ചതിന് പിന്നിൽ ഒരു സ്ട്രാറ്റർജിയുണ്ട്. ബി​ഗ് ബോസ് ഷോ ഒരുപാട് പേർ കാണുന്നതാണ്. അതിൽ വന്നശേഷം എനിക്ക് റീച്ച് കിട്ടിയിരുന്നു.'

  'കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അലറി വിളിച്ച് സംസാരിച്ചത്. വെറൈറ്റിക്ക് വേണ്ടി. എന്നെ സെൽഫ് പ്രമോട്ട് ചെയ്യാൻ ഡിഫറന്റ് ആകണമല്ലോ.'

  'ഞാൻ ആ​ഗ്രഹിച്ച പോലുള്ള റീച്ച് എനിക്ക് സാധ്യമായതോടെയാണ് ഞാൻ ഇപ്പോൾ‌ ശാന്തനായി നോർമലായി സംസാരിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇക്കാര്യത്തെ കുറിച്ച്. നാല് സിനിമ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബറോട് അതിന്റെ വർക്കുകൾ തുടങ്ങും. ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്.'

  'എന്നെ മനസിലാക്കി എന്നോടൊപ്പം നിൽക്കുന്ന പെൺകുട്ടിയുമാണ് ആരതി' റോബിൻ പറഞ്ഞു. തന്നെ കാണാനായി വന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും സ്റ്റേജിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു റോബിൻ. മകനെ അധികം സ്ട്രസ് കൊടുക്കാതെ വളർത്തണമെന്നാണ് റോബിൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയോട് പറഞ്ഞത്.

  വയസായൊരു അമ്മയും റോബിനെ കാണാനായി എത്തിയിരുന്നു. അവരേയും സ്റ്റേജിലേക്ക് വിളിച്ച് റോബിൻ ആശ്ലേഷിച്ചിരുന്നു. അടുത്തിടെയാണ് താനും ആരതിയും പ്രണയത്തിലാണെന്നും ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നും റോബിൻ അറിയിച്ചത്.

  കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. പിന്നീട് ആ പരിചയം സൗഹൃദമായും പ്രണയമായും മാറുകയായിരുന്നു. ആരതി ഫാഷൻ ഡിസൈനറും നടിയും മോഡലുമെല്ലാമാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin revealed the reason behind his screaming on stages, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X