'ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ് ഞാൻ', ബിജു മേനോൻ എനിക്ക് സഹോദര തുല്യനാണെന്ന് മിയ ജോർജ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോർജ്. മിനിസ്ക്രീനിലൂടെയാണ് മിയ ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. പരസ്യച്ചിത്രങ്ങളിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരം ആദ്യം അഭിനയിച്ച പരമ്പരയാണ് അൽഫോൺസാമ്മ. ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് മിയ അഭിനയിച്ചത്. ഡോക്ടർ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തുടക്കം കുറിച്ചു.

പിന്നീട് ചേട്ടായീസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, സലാം കാശ്മീർ, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിൻസ്, അനാർക്കലി, പാവാട, വെട്രിവേൽ, പരോൾ, പട്ടാഭിരാമൻ, എന്നീ സിനിമകളുടെ ഭാ​ഗമാവാനും മിയക്ക് കഴിഞ്ഞു. എല്ലാ സിനിമയിലും പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന കഥാപാത്രങ്ങളെയാണ് മിയക്ക് ലഭിച്ചിരുന്നത്.

വിവാഹം

2020 ൽ ആയിരുന്നു മിയയുടെ വിവാഹം. വ്യവസായി അശ്വിൻ ഫിലിപ്പാണ് ഭർത്താവ്. കല്യാണത്തിന് ശേഷവും അഭിനയം തുടരുമെന്നും ഭർത്താവ് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും മിയ പറഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും നടി സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ വിക്രം നായകനായി എത്തിയ കോബ്രയിലും മിയ അഭിനയിച്ചിരുന്നു. ഒരു പൊതുപരിപാടിയിൽ വെച്ച് നടൻ ബിജുമേനോനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

സഹോദരനെപ്പോലെ

ബിജു മേനോനോടുള്ള സഹോദര സ്നേഹത്തെക്കുറിച്ചാണ് മിയ വാചാലയായത്. 'ബിജു ചേട്ടനൊപ്പം ചേട്ടായീസ്, അനാർക്കലി, ഹായ് അയാം ടോണി, ഷെർലക് ടോംസ് എന്നീ ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രങ്ങളിലൂടെ ബിജു മേനോൻ എന്ന വ്യക്തി തനിക്ക് സഹോദരനെ പോലെയായി മാറുകയായിരുന്നു, മിയ പറഞ്ഞു. ചേട്ടായീസ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായിട്ടാണ് ഞാൻ അഭിനയച്ചിട്ടുള്ളത്'.

'ബിജു ചേട്ടനെ കുറിച്ച് ഒന്നും പറയാതെ പോകാൻ ഇവിടുന്ന് എനിക്ക് കഴിയില്ല. എനിക്ക് സംസാരിക്കാതെ വിടാൻ പറ്റാത്ത ഒരാളാണ് ഈയിരിക്കുന്ന ബിജു ചേട്ടൻ. ആദ്യമായി ബിജു ചേട്ടനെ കാണുന്നത് ചേട്ടായീസ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ്. അന്നുതൊട്ട് ഇപ്പോൾ വരെയും ഞാൻ എന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടൻ'.

കുഞ്ഞ് പെങ്ങളാണ്

'എനിക്ക് ആങ്ങളമാരില്ല. അന്ന് ചേട്ടായീസ് ചെയ്ത സമയത്ത് എനിക്ക് എല്ലാവരും ചേട്ടന്മാരെ പോലെയായിരുന്നു. ഞാൻ മാത്രമേ അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള എല്ലാവരും എൻ്റെ മൂത്ത ചേട്ടന്മാരാണ്. അന്ന് സിനിമയുടെ ലൊക്കേഷനിൽ വന്നപ്പോൾ എന്റെ മമ്മി പറയുമായിരുന്നു, ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ് ഞാൻ എന്ന്. നിങ്ങൾ എല്ലാവരും കൂടി വേണം ഇവളെ നോക്കാൻ എന്ന്'.

Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

സിനിമ

'ബിജു ചേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം എനിക്ക് ഭയങ്കര സ്പെഷ്യൽ ആയ സിനിമകളായിരുന്നു. ബിജു ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത് രസമാണ്. ഇങ്ങനെ എല്ലാവരുടെയും സ്നേഹം ഒരുപോലെ നേടിയിട്ടുള്ള വളരെ കുറച്ച് താരങ്ങളെ ഉണ്ടാവൂ. അതിൽ ഒരാളാണ് ബിജു ചേട്ടൻ', മിയ കൂട്ടിച്ചേർത്തു.

സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞുനിൽക്കുകയാണ് മിയ ഇപ്പോൾ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ' ഡാൻസ് കേരള ഡാൻസ്' എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് മിയ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധരുമായ പങ്കുവെക്കാറുമുണ്ട്.

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X