twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവദൂതൻ പരാജയപ്പെടാൻ കാരണം മോ​ഹൻലാലെന്ന സ്റ്റാർ, കഥ തന്നെ മാറ്റേണ്ടി വന്നു; സിബി മലയിൽ

    |

    കാലം തെറ്റിയിറങ്ങിയ സിനിമ എന്നാണ് ദേവദൂതൻ എന്ന സിബി മലയിൽ ചിത്രത്തെ ഇന്ന് സിനിമാ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. 2000 ൽ പുറത്തിറങ്ങിയ സിനിമ അന്ന് ബോക്സ് ഓഫീസിൽ വൻ പരാജയം ആയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അപൂർണ പ്രണയ കഥയെന്ന പേരിൽ ഈ സിനിമ ഇപ്പോൾ ആഘോഷിക്കപ്പെടുന്നു.

    സിനിമയ്ക്ക് അന്ന് സംഭവിച്ചതിനെ പറ്റി സംസാരിക്കുകയാണ് സിബി മലയിൽ. ദേവദൂതൻ വിചാരിച്ച രീതിയിൽ എടുക്കാൻ കഴിഞ്ഞില്ല. സിനിമയ്ക്ക് ഇന്ന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയും അം​ഗീകാരവും ലഭിച്ചിട്ടുണ്ട്. എങ്കിൽപ്പോലും സിനിമ താൻ ആ​ഗ്രഹിച്ച രീതിയിൽ എടുക്കാൻ കഴിഞ്ഞില്ലെന്ന് സിബി മലയിൽ പറഞ്ഞു.

    'മോഹൻലാലിനെയൊന്നും അതിനകത്ത് ഉദ്ദേശിച്ചിട്ടേ ഇല്ല'

    'ഞാനുദ്ദേശിച്ച സിനിമ എനിക്ക് എടുക്കാൻ കഴിഞ്ഞില്ലെന്നത് ഒരു നിരാശയാണ്. ഞാൻ മോഹൻലാലിനെയൊന്നും അതിനകത്ത് ഉദ്ദേശിച്ചിട്ടേ ഇല്ല. ഒരു യം​ഗ് ഹീറോയെയാണ് കണക്കാക്കിയത്. കോളേജ് സ്റ്റുഡന്റ് ആയിരുന്നു അതിലെ ഹീറോ. ഒരു പാരലൽ ലൗ സ്റ്റോറി ആയിരുന്നു അത്'

    'ക്യാംപസിലെ ലൗ സ്റ്റോറിയും കഴിഞ്ഞ കാലത്തെ ലൗ സ്റ്റോറിയും പാരലൽ ആയിട്ട് പോവുകയും മരിച്ചു പോയ കാമുകൻ അയാളെ കാത്തിരിക്കുന്ന സ്ത്രീക്ക് മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കഥയായിരുന്നു അത്. അത് നല്ലൊരു ഫോർമാറ്റ് ആയിരുന്നു. മോഹൻലാൽ വന്നപ്പോഴേക്കും ആ ഫോർമാറ്റിനെ മൊത്തം മാറ്റേണ്ടി വന്നു'

    Also Read: ദിലീപ് സൂത്രശാലിയാണ്; ജയറാമിന്റെ വീഴ്ചകൾക്ക് കാരണം അതായിരുന്നു!; നിർമാതാവ് സമദ് മങ്കട പറയുന്നു

    'മലയാളത്തിന് പുറത്ത് ഇപ്പോഴും അതിന് സ്കോപ്പുണ്ട്

    '1983 ൽ ഈ കഥ സിനിമയാക്കാൻ വേണ്ടി ഉണ്ടാക്കിയ സ്ക്രിപ്റ്റിൽ നായകൻ ഏഴ് വയസ്സുള്ള ഒരു കുട്ടിയാണ്. ആ കുട്ടിയുടെ സ്വപ്നത്തിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതായിരുന്നു. പിന്നീടാണ് വർഷങ്ങൾക്കിപ്പുറമാണ് സ്ക്രിപ്റ്റിൽ ക്യാംപസിലെ പ്രണയ കഥയായി മാറുന്നത്'

    'മരിച്ചു പോയ കാമുകൻ തന്റെ മെസേജ് എത്തിക്കാൻ വേണ്ടി സുഹൃത്തുക്കളായിരുന്നവരിൽ പ്രണയം ജനിപ്പിക്കുന്നതായിരുന്നു ആ കഥ. പക്ഷെ ആ ആശയം വർക്ക് ചെയ്യാൻ പറ്റിയില്ല. മലയാളത്തിന് പുറത്ത് ഇപ്പോഴും അതിന് സ്കോപ്പുണ്ട്'

    Also Read: ന്നാ താൻ കേസ് കൊടിന്റെ അവസാന രംഗം അതായിരുന്നില്ല; വെളിപ്പെടുത്തി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

    അന്ന് മോ​ഹൻലാൽ സൂപ്പർ ഹ്യൂമൺ കഥാപാത്രങ്ങൾ ചെയ്യുകയാണ്

    'ആ സിനിമ അത്രമാത്രം റിജക്ട് ചെയ്യപ്പെടാനുള്ള കാരണം എനിക്ക് തോന്നുന്നത് മോഹൻലാൽ എന്ന സ്റ്റാർ ആക്ടർ അതിൽ വന്നത് തന്നെയാണ്. കാരണം അന്ന് മോ​ഹൻലാൽ സൂപ്പർ ഹ്യൂമൺ കഥാപാത്രങ്ങൾ ചെയ്യുകയാണ്. ആക്ഷനും മറ്റും അദ്ദേഹത്തിൽ നിന്ന് ആളുകൾ പ്രതീക്ഷിച്ചപ്പോൾ ഒരു സിംപിൾ ആയ കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കാം ആൾക്കാർ അന്നത് തിരസ്കരിച്ചത്. ദേവദൂതൻ എന്ന പേരൊക്കെ കേൾക്കുമ്പോൾ അങ്ങനെയൊരു സിനിമയാണെന്ന് തോന്നി അവർ വന്നപ്പോൾ അവർ പ്രതീക്ഷിച്ചത് ആൾക്കാരിൽ നിന്ന് കിട്ടിയില്ല'

    Also Read: 'തോളോട് തോൾ ചേർന്ന് അച്ഛനും മകനും, ഷാനവാസിന് ഇത്രയും വലിയ മകനോ?'; ആദ്യമായി മകനൊപ്പമുള്ള ചിത്രവുമായി താരം!

    ഏറ്റവും നല്ല സിനിമയായാണ് സദയത്തെ കാണുന്നത്

    'ദശരഥവും തിയറ്ററിൽ ആവറേജ് സിനിമയായിരുന്നു. അതും പിന്നീടാണ് ആഘോഷിക്കപ്പെട്ടത്. സംവിധായകനെന്ന നിലയിൽ എന്റെ ഏറ്റവും നല്ല സിനിമയായാണ് സദയത്തെ കാണുന്നത്. എന്നെക്കണ്ടാവാവുന്ന വിധത്തിൽ ഏറ്റവും നല്ല രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്'

    'പക്ഷെ അത് തിയറ്ററുകളിൽ റിജക്ട് ചെയ്യപ്പെട്ടു. യുവനിരയിലെ പല നടൻമാരും സദയം പോലൊരു സിനിമ ചെയ്യുകയാണെങ്കിൽ ഞങ്ങളെയും കൂടി ചിന്തിക്കണേ എന്ന് പറയാറുണ്ട്. പക്ഷെ അന്നത് സ്വീകരിക്കപ്പെടാതെ പോയത് ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്,' സിബി മലയിൽ പറഞ്ഞു.

    Read more about: mohanlal sibi malayil
    English summary
    Mohanlal the reason for devadoothan box-office failure? This Is What sibi malayil Opens Up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X