For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തോളോട് തോൾ ചേർന്ന് അച്ഛനും മകനും, ഷാനവാസിന് ഇത്രയും വലിയ മകനോ?'; ആദ്യമായി മകനൊപ്പമുള്ള ചിത്രവുമായി താരം!

  |

  ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷാനവാസ് ഷാനു. വില്ലനായും കര്‍ക്കശക്കാരനായുമൊക്കെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്താണ് ഷാനവാസ് ഷാനും ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയത്.

  രുദ്രനായും, ഇന്ദ്രനായും, ഹിറ്റ്ലറായുമൊക്കെ നിറഞ്ഞാടിയാണ് ഷാനവാസ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തന്നെ ആരാധകരെ സമ്പാദിച്ചു ഷാനവാസ്.

  Also Read: മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  പിന്നീട് ഫ്ളവേഴ്സ് ചാനലിലെ സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ വില്ലനും നായകനുമായി മാറി ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് സീരിയല്‍ ഷാനവാസ് ഷാനുവിന് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാന്‍ ആയത്.

  ഈ സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമാണ് ഷാനവാസ്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഷാനവാസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തെ കുറിച്ച് മിയ!

  എന്നാല്‍ നടന്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വളരെ കുറവാണ്. കുങ്കുമപ്പൂവ് ഒരു കാലത്ത് വളരെ അധികം ജനപ്രീതി നേടിയ സീരിയലായിരുന്നു. അഭിനയ ജീവിതത്തിൽ ഷാനവാസിന് വഴിത്തിരിവായതും കുങ്കമപ്പൂവിലെ അഭിനയം തന്നെയാണ്.

  ആശാ ശരത്ത് അടക്കമുള്ള താരങ്ങൾ അണിനിരന്ന സീരിയലായിരുന്നു ഏഷ്യാനെറ്റിൽ വൻ വിജയമായി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കുങ്കുമപ്പൂവ്. 2010ലാണ് ഇന്ദ്രനീലം എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് ഷാനവാസ് എത്തിയത്.

  ശേഷമാണ് കുങ്കുമപ്പൂവിലേക്ക് ഷാനാവാസിന് അവസരം ലഭിച്ചത്. ഇപ്പോഴിതാ ഷാനവാസിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

  മകനൊപ്പമുള്ള ചിത്രങ്ങളാണ് ഷാനവാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഓണം ചിത്രങ്ങളാണ് ഷാനവാസ് പങ്കുവെച്ചത്. നീല ഷര്‍ട്ടും കസവു മുണ്ടുമാണ് ഷാനവാസും മകനും ധരിച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇത്രയും വലിയ മകന്‍ താരത്തിനുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകര്‍ പറഞ്ഞത്.

  വളരെ വിരളമായി മാത്രമാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഷാനവാസ് പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ ഷാനവാസിന്റെ തോളൊപ്പം വളർന്ന മകനെ കണ്ട് ആരാധകരും അമ്പരന്നു. ഷാനവാസിന്റെ മകനാണ് എന്ന് പോലും പലരും വിശ്വസിച്ചിട്ടില്ല.

  'അച്ഛനും മകനും പൊളിച്ചു...' തുടങ്ങിയ കമന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. സന്തൂർ വാപ്പയെന്നും ചിലർ ഷാനവാസിനെ വിശേഷിപ്പിച്ചു.

  'ഏതൊരു അഭിനയ മോഹിയുടെയും കഥ തന്നെയാണ് എന്റേതും. ഒരുപാട് പ്രൊഡക്ഷൻ കൺട്രോളർമാരുടെയും സംവിധായകന്മാരുടെയും പുറകെ ചാൻസ് തെണ്ടി നടന്നിട്ടുണ്ട്. എണ്ണിയാൽ തീരാത്തത്ര ഓഡീഷനുകളിലും പങ്കെടുത്തു.'

  'അങ്ങനെ ഇരിക്കെയാണ് കുങ്കുമപ്പൂവ് സീരിയലിൽ ഒരു നടനെ ആവശ്യമുണ്ടെന്ന് അറിയുന്നത്. ആദ്യം അവർക്ക് എന്നെ അത്ര ഇഷ്ടമായില്ല. പക്ഷെ പ്രൊഡ്യൂസർ ജയകുമാറിന് എന്നെ ഇഷ്ടമായിരുന്നു. അദ്ദേഹം എന്നെ മേക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി ഒരു ചെറിയ മേക്ക്ഓവർ നടത്തി.'

  'അത് എല്ലാവർക്കും ഇഷ്ടമായി. എനിക്ക് ആ കഥാപാത്രം കിട്ടുകയും ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് 950ആം എപ്പിസോഡ് വരെ എന്റെ കഥാപാത്രവും സീരിയലിൽ ഉണ്ടായി. ആ ടീമിനോടും എന്റെ കഥാപാത്രത്തോടും ഉള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല.'

  'വർഷങ്ങൾ കഴിഞ്ഞ് ഞാൻ ആ കഥാപാത്രം ചെയ്തിട്ട് ഇപ്പോഴും ആളുകൾ എന്നെ രുദ്ര എന്നാണ് വിളിക്കുന്നത്. സംശയമില്ല എനിക്കൊരു ജീവിതം തന്നത് രുന്ദ്രനാണ്' അഭിനയത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് ഒരിക്കൽ ഷാനവാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Read more about: shanavas
  English summary
  seetha actor Shanavas Shanu latest photo with his son goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X