നസ്ലെൻ അടുത്ത ജനപ്രിയനായകനാകുമോ? സാധ്യതകളുണ്ട്, പക്ഷെ പ്രശ്നം ഇതാണെന്ന് നെറ്റിസൺസ്

മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിളങ്ങി നിൽക്കുന്ന യുവ നായകനാണ് നസ്ലെൻ കെ ഗഫൂർ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സപ്പോർട്ടിങ് വേഷത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അപാര ഹ്യൂമർ ടൈമിംഗ് ഉള്ള കൊച്ചു പയ്യന് ആദ്യ സിനിമ മുതൽ തന്റെ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുക്കാനായി. പിന്നീട് വന്ന വരനെ ആവശ്യമുണ്ട്, കുരുതി, ഹോം, മകൾ തുടങ്ങിയ സിനിമകൾ ഈ സ്നേഹം ഇരട്ടിയാക്കി. എന്നാൽ, നസ്ലെൻ താര പദവിയിലേക്ക് ഉയർന്നത് 2024ൽ പുറത്തിറങ്ങിയ പ്രേമലു എന്ന റൊമാന്റിക് കോമഡി അമ്പരപ്പിക്കുന്ന വിജയമായതോടെയാണ്.

അടുത്തിടെ പുറത്തിറങ്ങിയ ലോക: ചാപ്റ്റർ 1 - ചന്ദ്ര, മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റ് ആയി 300 കോടി ക്ലബ്ബിൽ കൂടി എത്തിയതോടെ, യുവ നടൻ ഇന്ന് ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളാണ്. ചിത്രത്തിൽ സണ്ണി എന്ന നായകനായി എത്തി കൈയ്യടി നേടിയ നസ്ലെൻ, ഒരു നടനെന്ന നിലയിൽ കൂടി ഏറെ വളർന്നു കഴിഞ്ഞു. ഈ നിലയിൽ, ദിലീപിന് കഴിഞ്ഞ കുറച്ചു കാലമായി നഷ്ടമായിരിക്കുന്നു 'ജനപ്രിയനായകൻ' എന്ന സ്ഥാനത്തിന് ഇന്ന് ഏറ്റവും അർഹൻ പ്രേമലു താരം തന്നെയാണെന്ന അഭിപ്രായക്കാരാണ് ഒരു വലിയ വിഭാഗം നെറ്റിസൺസ്.

Naslen  then and now
Photo Credit: Filmibeat / Naslen, Instagram

മമിത ലക്ഷ്യം വയ്ക്കുന്നത് തെന്നിന്ത്യൻ താര റാണി പട്ടം; കീർത്തിയുടെ പാത പിന്തുടരുമ്പോൾ...

നസ്ലെന്റെ കരിയറിന്റെ വളർച്ച നോക്കിക്കാണുന്ന പ്രേക്ഷകർ, ഒരു എന്റെർറ്റൈനെർ എന്ന നിലയ്ക്ക് താരത്തിന് നൂറു മാർക്ക് തന്നെയാണ് കൊടുക്കുന്നത്. തൊട്ടടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് നിലനിർത്താനും, ഒപ്പം വ്യത്യസ്തമായ സിനിമകളുടെ ഭാഗമാവാനും താരം ശ്രമിക്കുന്നത്, കരിയറിൽ ഏറെ വളരാൻ അദ്ദേഹത്തെ സഹായിക്കും എന്നത് ഉറപ്പാണെന്ന് അവർ പറയുന്നു. ഒപ്പം ഓരോ സിനിമയിലും അഭിനയശേഷി വളർത്താനുള്ള ശ്രമങ്ങളും നസ്ലെന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് വ്യക്തമാണ്.

Naslen  then and now
Photo Credit: Filmibeat / Naslen, Instagram

ഇപ്പോഴത്തെ തലമുറയിൽ ഏറ്റവും നന്നായി തമാശ കൈകാര്യം ചെയ്യുന്ന നായകനാവാൻ സാധിച്ചതും ഗുണം ചെയ്യുന്നുണ്ട്. ഒപ്പം ഒരു ലോക താരത്തിന്റെ ഒരു പോരായ്മയും റെഡിറ്റ് പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ ഉള്ള പരിമിതിയാണ് നസ്ലെൻ എന്ന യുവ നടനെ പുറകോട്ട് വലിക്കുന്ന ഒരേയൊരു ഘടകം, എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. വളരെ നന്നായി ഇമോഷൻസ് സ്‌ക്രീനിൽ കൊണ്ട് വരുമ്പോഴും, ഡയലോഗ് ഡെലിവറി നന്നാകുമ്പോഴും, തന്റെ ജന്മനാടിന്റെ പ്രാദേശിക മലയാളത്തിന്റെ സ്ലാങ് നടന് മറികടക്കാൻ കഴിയുന്നില്ല എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

Is Naslen really the janapriyan?
byu/pazhamporie inInsideMollywood

സ്ലോ മോഷനിൽ നടക്കണം, ചവിട്ടി നിൽക്കണം: സന്ദീപ് സിനിമയിലെത്തിയത് ഹീറോ ആവാൻ

ഇത്, എത്ര വ്യത്യസ്തമായ കഥാപാത്രം ചെയ്യുമ്പോഴും അതൊക്കെ ഒരേ രീതിയിൽ ചെന്ന് എത്തുന്നതിന് വഴി വയ്ക്കുകയാണ്. ഈ കാരണം കൊണ്ട് തന്നെ, മറ്റ് നാടുകളുടെ സ്വാധീനമുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഡയലോഗ് ഡെലിവറി ഒരു കല്ലുകടിയാവുന്നുണ്ട്. മുൻ കാലങ്ങളിലെ പ്രധാന നായകൻ നടന്മാർ - മമ്മൂട്ടിയും, മോഹൻലാലും മുതൽ പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയവർ വരെയുള്ളവർ - ഭാഷയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ്. അത് അവരുടെ പ്രകടനങ്ങളെ ഏറെ സഹായിക്കുന്നുമുണ്ട്.

More from Filmibeat

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X