തലയ്ക്ക് കൈ വച്ച് നയൻതാരയും വിഘ്‌നേഷും; വിവാഹമോചന ഗോസിപ്പുകൾക്ക് ഇത് മറുപടി
നയൻതാര ഇന്ന് സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി അരങ്ങു വാഴുകയാണ്. മലയാളത്തിൽ കരിയർ തുടങ്ങിയ ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി പെൺകുട്ടി, ഇന്ന് രജിനികാന്തും, ഷാരൂഖ് ഖാനും അടക്കമുള്ള ഇന്ത്യൻ സൂപ്പർതാരങ്ങളുടെ നായികയാണ്. ഒപ്പം, സംവിധായകൻ വിഘ്നേഷ് ശിവന്റെ പ്രിയപ്പെട്ട ഭാര്യയും, രണ്ടു ആൺ കുട്ടികളുടെ അമ്മയുമാണ് നയൻതാര ഇന്ന്. എന്നിരുന്നാലും, ജവാൻ താരത്തെ ഗോസിപ്പുകൾ ഒരിക്കലും വിട്ടൊഴിഞ്ഞിട്ടില്ല. അടുത്തിടെ, നടിയും ഭർത്താവ് വിക്കിയും തമ്മിൽ പിരിയുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.
നയൻതാര അടുത്തിടെ തന്റെ ഭർത്താവിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് വൈറലായതോടെയാണ് ഇരുവരും പിരിയുന്നു എന്ന് ഗോസിപ്പുകൾ വന്നത്. "ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്. നിങ്ങളുടെ ഭർത്താവിന്റെ പ്രവൃത്തികൾക്ക് നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി," എന്നാണ് ആ പോസ്റ്റിൽ കുറിച്ചിരുന്നത്.

മോഹൻലാലിന്റെ ഉപദേശം കേട്ടപ്പോൾ ദേഷ്യമാണ് വന്നത്: നയൻതാരയെ കഷ്ടത്തിലാക്കിയ വിസ്മയത്തുമ്പത്ത്
എന്തായാലും സമൂഹ മാധ്യമങ്ങൾ നയനും വിക്കിയും തമ്മിൽ അകന്നു കഴിഞ്ഞുവെന്ന നിഗമനത്തിൽ എത്തിയപ്പോഴേക്കും, ഗോസിപ്പുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. അടുത്തിടെ, ഒരു രസകരമായ ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഷെയർ ചെയ്ത താരം ഇങ്ങനെ കുറിച്ചു: "നിങ്ങളുടെ കിറുക്കൻ വാർത്തകൾ കാണുമ്പോൾ ഇതാണ് ഞങ്ങളുടെ റിയാക്ഷൻ." പുതിയ ചിത്രത്തിൽ, തലക്ക് കൈവച്ച് നിലത്തു കിടക്കുന്ന വിക്കിയെയും, ഭർത്താവിന്റെ മേലെ കേറി ഇരുന്ന് രണ്ടു കൈയും മുഖത്ത് വച്ച് അവിശ്വസനീയതയോടെ നോക്കുന്ന നയൻതാരയെയും കാണാം.
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, നയൻതാരയുടെ സോഷ്യൽ മീഡിയയിൽ വന്നു എന്ന് പറയപ്പെടുന്ന ഭർത്താക്കന്മാരെ കുറിച്ചുള്ള പോസ്റ്റ്, ഫേക്ക് ആണ്. നടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്ന ആരോ സൃഷ്‌ടിച്ച ഒരു ഗോസിപ്പ് മാത്രമാണ് അതെന്നും, നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. റിപോർട്ടുകൾ അനുസരിച്ച്, തന്റെ ഭർത്താവിനും, മക്കളായ ഉലകിനും ഉയിരിനും ഒപ്പം, ഒരു ചെറിയ വെക്കേഷൻ ആസ്വദിക്കുകയാണ് നയൻതാര ഇപ്പോൾ. ഇരുവരുടെയും ദാമ്പത്യം യാതൊരു പ്രശ്നങ്ങളും ഇല്ലാതെ മുന്നോട്ടു പോവുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

നയൻതാര ആ ജോത്സ്യന്റെ പിടിയിൽ, എപ്പോഴും കൂടെ; വിഘ്നേശുമായി പിരിയുന്നെന്ന അഭ്യൂഹത്തെക്കുറിച്ച് അന്തനൻ
ലേഡി സൂപ്പർസ്റ്റാറിനെയും സംവിധായകനെയും കുറിച്ച്
ഇത്തരം കിംവദന്തികൾ വരുന്നത് ഇത് ആദ്യമായിട്ടല്ല. 2024 മാർച്ചിന്റെ തുടക്കത്തിൽ, നയൻതാര ഇൻസ്റ്റാഗ്രാമിൽ വിഘ്‌നേഷിനെ കുറച്ച് സമയത്തേക്ക് ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്യുകയും, നിഗൂഢമായ ഒരു പോസ്റ്റ് പങ്കിടുകയും ചെയ്തിരുന്നു. അത് വേർപിരിയൽ ചർച്ചകൾക്ക് തുടക്കമിട്ടു. എന്നാൽ ജിദ്ദയിലേക്കുള്ള യാത്രയിൽ നിന്നുള്ള ഒരു കുടുംബ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താര ദമ്പതികൾ ഉടൻ തന്നെ കിംവദന്തികൾക്ക് മറുപടി നൽകി. അതിൽ അവരുടെ ഇരട്ട ആൺമക്കൾലും ഉണ്ടായിരുന്നു.
നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായിട്ട് 10 വർഷങ്ങൾ തികയുകയാണ്. 2015ൽ നാനും റൗഡി താൻ എന്ന സിനിമയിൽ ജോലി ചെയ്യുന്നതിനിടയിലാണ് അവർ പ്രണയത്തിലായത്. 2022 ജൂണിൽ ഇരുവരും വിവാഹിതരായി. 2022 ഒക്ടോബറിൽ, വാടക ഗർഭധാരണത്തിലൂടെ അവർ ഇരട്ട ആൺകുട്ടികളുടെ മാതാപിതാക്കളാവുകയും ചെയ്തു. അതിനുശേഷം, നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ജീവിതത്തിലെ നിരവധി മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.


Click it and Unblock the Notifications











