ആരോടും നോ പറയാൻ അറിയില്ല, ആരാധകർ ദൈവമാണെന്നാണ് അദ്ദേഹം പറയുക; വിജയ് സേതുപതിയെ കുറിച്ച് ഗായത്രി

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി ശങ്കർ. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം എത്തിയത്. തിയേറ്ററിൽ വമ്പൻ വിജയമായ ചിത്രം കഴിഞ്ഞ ദിവസം ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ചിത്രത്തിലെ ഗായത്രിയുടെ പ്രകടനത്തിന് ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തിരുവനന്തപുരത്ത് ജനിച്ച ഗായത്രി വളർന്നത് ബാംഗ്ളൂരിലും ചെന്നൈലുമാണ്. 2012 ൽ 18 വയസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഗായത്രി മലയാളത്തിലേക്ക് എത്തുന്നത്. വിജയ് സേതുപതി ഫഹദ് ഫാസിൽ ചിത്രം സൂപ്പർ ഡീലക്സ്, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, വിജയ് സേതുപതി നായകനായ മാമാനിതൻ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.

ഏകദേശം അഞ്ചിലധികം ചിത്രങ്ങളിൽ വിജയ് സേതുപതിക്ക് ഒപ്പം ഗായത്രി അഭിനയിച്ചിട്ടുണ്ട്

ഏകദേശം അഞ്ചിലധികം ചിത്രങ്ങളിൽ വിജയ് സേതുപതിക്ക് ഒപ്പം ഗായത്രി അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ നടുവുള്ള കൊഞ്ചം പാകത കാണോം മുതൽ അവസാനമിറങ്ങിയ മാമാനിതൻ വരെ ഒരുമിച്ചു പ്രവർത്തിച്ച ഗായത്രി താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കൗമുദി മുവീസിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ചും സംസാരിച്ചത്.

'വിജയ് സേതുപതിക്ക് ആരോടും നോ പറയാൻ അറിയില്ല. ആരാധകരൊക്കെ ഫോട്ടോ വേണം എന്നൊക്കെ പറഞ്ഞു വന്നാൽ അദ്ദേഹം അതിനെല്ലാം നിന്ന് കൊടുക്കും. ഹോട്ടൽ റൂമിലേക്ക് വരെ ഫോളോ ചെയ്ത് വരുന്നവരുണ്ട് എന്നാലും അദ്ദേഹം ഫോട്ടോയ്ക്ക് നിന്ന് കൊടുക്കും. ഈ അടുത്ത് മാമനിതൻ എന്ന ഷൂട്ടിങ് നടക്കുമ്പോൾ ഒരു സംഭവമുണ്ടായി. തേനി ജില്ലയിൽ ആയിരുന്നു ഷൂട്ട്. ഷൂട്ടിങ് നടക്കുന്നുണ്ട്. വിജയ് സേതുപതി ഉണ്ട് എന്നൊക്കെ അറിഞ്ഞു അടുത്ത ജില്ലകളിൽ നിന്ന് വരെ ആളെത്തി.'

ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ഷൂട്ടിങ് ലൊക്കേഷനിൽ വലിയ ജനക്കൂട്ടമായി

'ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ഷൂട്ടിങ് ലൊക്കേഷനിൽ വലിയ ജനക്കൂട്ടമായി അടുത്ത സ്ഥലങ്ങളിൽ നിന്ന് ബൈക്കിൽ കോളേജ് പിള്ളേരൊക്കെയാണ് വന്നത്. ഇവർ ഷൂട്ട് എല്ലാം ഇൻസ്റ്റഗ്രമിൽ ഇടാൻ തുടങ്ങി. വിജയ് ചെന്ന് അവരോട് സഹകരിക്കണം. നിങ്ങൾക്ക് ഫോട്ടോയൊക്കെ ഞാൻ തരാം എന്ന് പറഞ്ഞു.'

'അങ്ങനെ ഉച്ചയ്ക്ക് ഞങ്ങളൊക്കെ വിശ്രമിക്കുന്ന സമയത്ത് അദ്ദേഹം എല്ലാവർക്കും സെൽഫി കൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാരവാന് പുറത്ത് ഫോട്ടോ എടുക്കാൻ വലിയ ക്യൂ ആയിരുന്നു. ആരെയോ കെട്ടി പിടിച്ചു ഉമ്മ വെച്ച് ഫോട്ടോ എടുത്തപ്പോ എല്ലാവർക്കും അങ്ങനെ വേണം. അങ്ങനെ എല്ലാവരുടെയും ഒപ്പം ഫോട്ടോ എടുത്തു. നിങ്ങൾ നടിമാരെക്കാൾ ആണുങ്ങളെയാണല്ലോ ഉമ്മ വച്ചത് എന്നൊക്കെ ചോദിച്ച് ഞങ്ങൾ കളിയാക്കി. അദ്ദേഹം ആരാധകരെ ദൈവമായാണ് കാണുന്നത്. അങ്ങനെ അവർ വന്ന് ഫോട്ടോ ചോദിക്കുമ്പോൾ എന്തിന് കൊടുക്കാതെ ഇരിക്കണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്,' ഗായത്രി പറഞ്ഞു.

തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും ഗായത്രി സംസാരിക്കുന്നുണ്ട്

തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും ഗായത്രി സംസാരിക്കുന്നുണ്ട്. താൻ വേണമെന്ന് വച്ച് സിനിമയിൽ എത്തിയതല്ല. വെറുതെ വന്ന അവസരമാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ അവസരം വന്നിട്ട് എല്ലാവരോടും പറഞ്ഞു പോയി അഭിനയിച്ചു. എന്നാൽ ആ സിനിമ ഇറങ്ങിയില്ല. പിന്നീട് ഡിഗ്രി ചെയ്യുമ്പോഴാണ് 18 വയസ് എന്ന സിനിമ വരുന്നതെന്ന് ഗായത്രി പറഞ്ഞു.

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X