For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫസ്റ്റ് ഇംപ്രഷന്‍ ബെസ്റ്റ് ഇംപ്രഷനായിരുന്നില്ല! വിജയ് യേശുദാസിനെക്കുറിച്ച് ദര്‍ശന അന്ന് പറഞ്ഞത്‌

  |

  മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് യേശുദാസ്. ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനായ വിജയിയും ്അച്ഛന്റെ പാതയിലൂടെ പിന്നണി ഗായകനായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം നേടിയെടുത്ത വിജയ് ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തിലെ അറിയിപ്പെടുന്ന പിന്നണി ഗായകനാണ്. നിരവധി പുരസ്‌കാരങ്ങളും വിജയിയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റ് പാട്ടുകള്‍ ആലപിച്ചിട്ടുണ്ട് വിജയ് യേശുദാസ്.

  Also Read: അവൾ ഈ ലോകത്തിന് തന്നെ മുതൽക്കൂട്ടാവണം, എല്ലാവരിലും സ്വാധീനം ചെലുത്താൻ കഴിയണം; മകളെ കുറിച്ച് പേളി!
  പ്രണയ വിവാഹമായിരുന്നു വിജയിയുടേയും ദര്‍ശനയുടേയും. എന്നാല്‍ വിവാഹത്തില്‍ ജീവിതത്തിലെ താളപ്പിഴകള്‍ വ്യക്തിജീവിതത്തെ ബാധിച്ചതായി ഈയ്യടുത്ത് വിജയ് തന്നെ തുറന്ന് പറഞ്ഞിരുന്നു. അതേസമയം, മക്കളുടെ കാര്യത്തില്‍ അച്ഛനും അമ്മയുമായി ഞങ്ങളെപ്പോഴും കൂടെയുണ്ടാവുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. തന്റേയും ദര്‍ശനയുടേയും വിവാഹത്തെക്കുറിച്ചൊക്കെ മുമ്പ് വിജയ് സംസാരിച്ചിട്ടുണ്ട്.

  ഇപ്പോഴിതാ വിജയും ദര്‍ശനയും ഒന്നിച്ചെത്തിയ അഭിമുഖ വീഡിയോ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇരുവരും ഇന്ന് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ബുദ്ധിജീവികളോടൊപ്പം നടന്ന് ജീവിതം പാഴാക്കിയ ശ്രീനിവാസൻ; ഒരു ഘട്ടത്തിൽ തിരിച്ചറിവ് വന്നപ്പോൾ'

  ദുബായില്‍ പരിപാടിക്ക് പോയ സമയത്താണ് ദര്ശനയെ കണ്ടതെന്നാണ് വിജയ് പറയുന്നത്. അപ്പയുടെ ഫ്രണ്ട്‌സാണ് ദര്‍ശനയുടെ അച്ഛനും അമ്മയുമെന്നാണ് വിജയ് പറയുന്നത്. അവരൊക്കെ ചേര്‍ന്നാണ് അന്നത്തെ പരിപാടി നടത്തിയത്. എന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങളായിരുന്നു സുഹൃത്തുക്കള് ദര്‍ശനയോട് പറഞ്ഞത്. ഭയങ്കര ഡൗണ് റ്റു എര്‍ത്താണ്, യേശുദാസിന്റെ മകനാണെന്ന ജാഡയില്ല എന്നൊക്കെയായിരുന്നു തന്നെക്കുറിച്ച് പറഞ്ഞതെന്നാണ് വിജയ് ഓര്‍ക്കുന്നത്.

  എന്നാല്‍ താന്‍ ബാക്ക് സ്റ്റേജില് ചെന്നതും നേരെ ഡ്രസിംഗ് റൂമിലേക്ക് പോയെന്നും അവിടെയുള്ള ആരോടും സംസാരിച്ചിരുന്നില്ലെന്നും വിജയ് പറയുന്നു. തനിക്ക്‌ തീരെ വയ്യാതിരുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് വിജയ് പറയുന്നത്. എന്നാല്‍ താന്‍ ഇങ്ങനെ ചെയ്തതോടെ ഇതാണോ നിങ്ങള്‍ പറഞ്ഞ ഡൗണ്‍ ടു എര്‍ത്ത് കക്ഷി എന്നാണ് ദര്‍ശന ചോദിച്ചത്. പിന്നീട് അപ്പ പറഞ്ഞപ്പോഴാണ് തനിക്ക് വയ്യായിരുന്നുവെന്ന് ദര്‍ശന അറിയുന്നതെന്നാണ് വിജയ് പറയുന്നത്.

  തങ്ങളുടെ സൗഹൃദം അങ്ങനെയാണ് ആരംഭിക്കുന്നതെന്നും പിന്നീടത് പ്രണയമായി മാറുകയായിരുന്നുവെന്നും വിജയ് യേശുദാസ് പറയുന്നു. പിന്നീടത് വിവാഹത്തിലേക്കും എത്തി. പിന്നാലെ പരിപാടിയിലേക്ക് അതിഥിയായി ദര്‍ശനയും കടന്നു വരികയായിരുന്നു.

  അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. അത് വിവാഹത്തിലും എത്തി. ഫാഷനും ഡിസൈനിംഗുമൊക്കെയായി ദര്ശന കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ ദര്ശനയേയും അവതാരക ക്ഷണിച്ചിരുന്നു. ഇതെന്താണ് ഞാന് വന്നപ്പോള് സെലിബ്രിറ്റിയായി ദര്ശനയെ വിളിച്ചതെന്നായിരിക്കും വിജയ് ഇപ്പോള് ചിന്തിക്കുന്നതെന്നായിരുന്നു ദര്ശന പറഞ്ഞത്. ഞങ്ങള്‍ രണ്ടാളേയും വെച്ച് നോക്കുകയാണെങ്കില്‍ കൂടുതല്‍ സൗന്ദര്യം ദര്ശനയ്ക്ക് തന്നെയാണെന്നും വിജയ് പറയുന്നുണ്ട്.

  എന്നാല്‍ വിജയിയുമായുള്ള ആദ്യ കാഴ്ചയില് ഫസ്റ്റ് ഇംപ്രഷന് ബെസ്റ്റ് ഇംപ്രഷനായിരുന്നില്ലെന്നാണ് ദര്‍ശന പറയുന്നത്. യേശുദാസിന്റെ മകനല്ലേ, ഇതെന്താണ് ഇങ്ങനെ എന്നൊക്കെയായിരുന്നു ചിന്തിച്ചതെന്നായിരുന്ന ദര്‍ശന പറഞ്ഞത്. പിന്നീട് പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞതിനെക്കുറിച്ചും ദര്‍ശന പറയുന്നുണ്ട്. എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാന് അമ്മയോട് പറയുന്നുണ്ട്. നീ പോയി വീട്ടില് പറ എന്ന് എന്നോട് പറഞ്ഞിരുന്നു. അന്ന് എനിക്ക് 16 വയസായിരുന്നു. വിജയിക്ക് 22. ജീന്‌സൊക്കെയിട്ടായിരുന്നു ഞാന് പിന്നീട് വന്നത്. ആദ്യം കാണുമ്പോള് സാരിയിലായിരുന്നുവെന്നും ദര്‍ശന പറയുന്നു.

  21 വയസൊക്കെയുണ്ടാവുമെന്നായിരുന്നു ഞാന് കരുതിയത്. അതാണ് പ്രൊപ്പോസ് ചെയ്തതെന്നായിരുന്നു വിജയ് പറയുന്നത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്‌കൂളും കോളേജ് പഠനവുമൊക്കെ കഴിയാതെ കല്യാണത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ദര്‍ശനയുടെ മാതാപിതാക്കള്‍ പറഞ്ഞത്. അതേസമയം, കല്യാണത്തിന് അത്രയും നീണ്ട കാലാവധി കിട്ടിയത് എനിക്ക് ഭാഗ്യമായെന്നും അതുകൊണ്ട് കരിയറില് എസ്റ്റാബ്ലിഷ്ഡാവാന് പറ്റിയെന്നും വിജയ് പറയുന്നു.

  എനിക്ക് ഇവിടെയുള്ള സ്ഥലങ്ങളൊന്നും അറിയില്ല. ഷോപ്പിംഗിന് പോവാന് കൂടെ വരാമോയെന്ന് വിജയ് അന്ന് ദര്ശനയോട് ചോദിച്ചിരുന്നു. അമ്മയോട് പറഞ്ഞപ്പോള് അച്ഛന്റെ അനുവാദം ചോദിച്ച് പോവാനായിരുന്നു പറഞ്ഞത്. അതേസമയം, ഈ പോക്ക് എങ്ങോട്ടാണെന്ന് അച്ഛന് അന്നേ മനസിലായിരുന്നു. അതേക്കുറിച്ച് പറഞ്ഞ് തമാശയാക്കാറുണ്ടായിരുന്നു എന്നാണ് ദര്‍ശന പറഞ്ഞത്. ജീവിതത്തില് അഭിനയിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ലെന്നും ദര്‍ശന അഭിമുഖത്തിനിടെ സംസാരിക്കുന്നുണ്ട്.

  Read more about: vijay yesudas
  English summary
  Old Video Of Vijay Yesudas And Darshana Talking About Their Love And Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X