For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌മോഹൻലാൽ അന്ന് ജനപ്രിയൻ, സിൽക് സ്മിതയുടെ വരവോടെ കാര്യങ്ങൾ മാറി മറിഞ്ഞു; സ്ഫടികത്തിൽ സംഭവിച്ചത്

  |

  മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ സിനിമയായാണ് മോഹൻലാൽ ചിത്രം സ്ഫ‌ടികം അറിയപ്പെടുന്നത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആട് തോമ എന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. തിലകൻ, ഉർവശി, കെപിഎസി ലളിത തുടങ്ങി വൻ താര നിര അണിനിരന്ന ചിത്രം തിയറ്ററിൽ വൻ വിജയം നേടി. നടി സിൽക് സ്മിതയും ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചിരുന്നു.

  ലൈല എന്ന കഥാപാത്രമായാണ് സിൽക് സ്മിത ഈ സിനിമയിൽ എത്തിയത്. ​ഗായത്രി അശോകൻ ആയിരുന്നു ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തത്. സിനിമ പ്രഖ്യാപിച്ച സമയത്ത് മറ്റൊരു തരത്തിലുള്ള ഇമേജ് ആയിരുന്നു സ്ഫടികത്തിന് അന്നത്തെ മാധ്യമങ്ങൾ നൽകിയതെന്ന് ഇദ്ദേഹം മുമ്പൊരിക്കൽ പറഞ്ഞിരുന്നു. സിൽക് സ്മിതയുടെ വരവ് ഇതിന് ആക്കം കൂട്ടിയെന്നും ഇദ്ദേഹം പറഞ്ഞു.

  'ഷൂട്ടിം​ഗ് തുടങ്ങിക്കഴിഞ്ഞ് ഒരു വർഷത്തിൽ അധികം അതിന്റെ റിലീസ് വൈകി. ഡേറ്റിന്റെ പ്രശ്നമുൾപ്പെടെയുള്ള കാരണങ്ങളാൽ. ഞാൻ‌ നേരിടേണ്ടി വന്ന പ്രശ്നം എന്തെന്നാൽ സിനിമയിൽ ആദ്യമെടുത്തത് മോഹൻലാലും സിൽക് സ്മിതയും ചേർന്നുള്ള കുറേ സീനുകളാണ്. സിൽക് സ്മിത ​​ഗ്ലാമറസായി വരുന്ന ചില സീനുകൾ ഉണ്ട് മോഹൻലാലിനെ ഉഴിയുന്നതും പുറം തിരുമ്മിക്കൊടുക്കുന്നതും'

  Also Read: ആദ്യമൊക്കെ ഞാൻ വിറക്കുകയായിരുന്നു, ഫഹദുമായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മീനാക്ഷി

  'പത്രങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടേഴ്സ് കാട്ടിക്കൂട്ടുന്ന ചില കുഴപ്പങ്ങൾ ഉണ്ട്. അവർ സെറ്റിൽ വരുമ്പോൾ കാണുന്ന സംഭവങ്ങൾ വെച്ചിട്ട് ഇതാണ് ഈ പടം എന്ന മട്ടിൽ ഇതിനെക്കുറിച്ചങ്ങ് പബ്ലിസിറ്റി കൊടുത്തു കളയും. ഇവർ ആദ്യം വന്നപ്പോൾ മനസ്സിലാക്കിയത് ആടിന്റെ ചോര കുടിച്ച് ഓടുന്ന ഒരാളുടെ കഥയാണെന്നാണ്'

  'അങ്ങനെ നാട്ടിൽ ഒരു സങ്കൽപ്പം ഉണ്ട്. ചുടു ചോര കുടിച്ച് ഓടിക്കഴിഞ്ഞാൽ മനുഷ്യന്റെ ശരീരത്തിന് ആരോ​ഗ്യം കിട്ടുമെന്ന്. അതുപോലത്തെ ഒരു കഥാപാത്രമാണ്. അത് കൊണ്ടാണ് ഇയാളെ ആട് തോമയെന്ന് വിളിക്കുന്നത് എന്നൊക്കെ പറഞ്ഞു, അതിനൊപ്പം മോഹൻലാലിനൊപ്പം സിൽക് സ്മിത അഭിനയിക്കുന്നെന്നും. മോ​ഹൻലാൽ അത്ര ജനപ്രിയനായി നിൽക്കുകയാണ്'

  Also Read: പ്രസ് മീറ്റിനിടെ ഒരു ഫോണ്‍ കോള്‍, കരഞ്ഞുകൊണ്ട് ഓടി കജോള്‍! എന്തായിരുന്നു ആ സന്ദേശം?

  'പത്രക്കാരും മാ​ഗസിൻകാരും വളരെ കാര്യമായി ഇതിന്റെ ഫോട്ടോസ് എടുത്ത് മാ​ഗസിനുകളിൽ ഭയങ്കര വാർത്തയാക്കി. ഒരു മാ​ഗസിനിൽ തന്നെ എട്ട് പേജും പത്ത് പേജും ആണ് ഇതിന്റെ റിപ്പോർട്ടുകൾ വരുന്നത്. ആടിനെ പച്ചയ്ക്ക് കഴുത്തറുത്ത് ചുടുചോര കുടിക്കുന്ന ആട് തോമ, കൂട്ടത്തിൽ നിൽക്കുന്നത് മാദക തിടമ്പായ സിൽക് സ്മിത. ഇങ്ങനെയൊക്കെ ഇമേജ് വന്നിട്ട് പടം തൽക്കാലം ഒന്ന് നിന്നു. പിന്നെ ഒരു വർഷത്തോളം കഴിഞ്ഞിട്ടാണ് ഈ പടം ഷൂട്ട് ചെയ്യുന്നത്'

  Also Read: ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ​ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

  'യഥാർത്ഥത്തിൽ സ്ഫടികം ആട് തോമ എന്ന റൗഡിയുടെ കഥയല്ല. അച്ഛൻ, മകൻ, അമ്മ, സഹോദരി തുടങ്ങി മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അസ്സൽ ഒരു സ്ക്രിപ്റ്റ് ആണ് ഭരതൻ തയ്യാറാക്കിയത്. ഈ പടം ആണ് എനിക്ക് പരസ്യം ചെയ്യാനായി കിട്ടുന്നത്'. ഈ ഇമേജ് മൊത്തം മാറ്റിയെടുക്കണമെന്നതായിരുന്നു വെല്ലുവിളിയെന്ന് ​ഗായത്രി അശോക് പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Read more about: mohanlal silk smitha
  English summary
  poster designer gayathri ashokan about spadikam movie memories; talks about mohanlal and silk smitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X