For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യമൊക്കെ ഞാൻ വിറക്കുകയായിരുന്നു, ഫഹദുമായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മീനാക്ഷി

  |

  നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളിൽ ഒരാളായിരുന്നു മീനാക്ഷി. ഷോയുടെ തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരകയായും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം.

  നായിക നായകന് ശേഷം പിന്നീട് അവതാരികയായും മീനാക്ഷി തിളങ്ങി. ഉടൻ പണം എന്ന ടെലിവിഷൻ ഷോ ഇത്രയധികം വിജയിക്കാൻ കാരണം ഡെയ്ൻ‌ ഡേവിസിന്റേയും മീനാക്ഷി രവീന്ദ്രന്റേയും അവതരണ മികവ് തന്നെയാണ്. രണ്ട് പേരും ഒരേ താളത്തിൽ അതിന്റെ എനർജി കൊണ്ടുപോയി.

  'മാലിക്' എന്ന സിനിമയിൽ ഫഹദിൻ്റെ മകളായി അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഫഹദിനൊപ്പം അഭിനയച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. ആദ്യം എന്നോട് വന്ന് പറഞ്ഞത് ഫഹദ് ആയിരിക്കും അച്ഛനായിട്ട് അഭിനയിക്കുന്നത്. ഫഹദിനൊപ്പമുള്ള അഭിനയത്തിനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ മറുപടി പറയുകയായിരുന്നു മീനാക്ഷി. വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു ഫഹദിക്കായുമായി അഭിനയിച്ചപ്പോൾ. കൈയ്യും കാലൊക്കെ വിറക്കാൻ തുടങ്ങി. എന്റെ സുഹൃത്തുക്കളിൽ ഒന്ന് രണ്ട് പേർ പറയുകയും ചെയ്തു. എന്നോട് കുശുമ്പ് തോന്നുന്നു എന്ന്.

  Also Read: ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവ്വതി

  ഞാൻ ഭയങ്കര ടെൻഷൻ അടിച്ചാണ് നിന്നാണ്. ആദ്യത്തെ ഒന്ന് രണ്ട് ടേക്കിലും അതായിരുന്നു അവസ്ഥ. അത് കഴിഞ്ഞിട്ട് സിനിമയുടെ അസിസ്റ്റൻ്റ് ഒക്കെ വന്നിട്ട് ഇപ്പോ ഭയങ്കര ഫോർമാലിറ്റി ഫീൽ ചെയ്യുന്നു അച്ഛൻ്റെയടുത്ത്. അച്ഛനും മകളുമായി സംസാരിക്കൂ ഫഹദും മീനാക്ഷിയായി സംസാരിക്കണ്ട എന്ന് പറഞ്ഞു. പിന്നെയാണ് എന്തെങ്കിലും കുറച്ച് അഭിനയിച്ചത്. കുറച്ച് കൂടി നന്നായി ചെയ്യണമെന്ന് ഉണ്ടായിരുന്നു.

  'ആദ്യം അഭിനയിച്ച ചിത്രം മാലിക്ക് അല്ല, മൂൺവാക്ക് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിന്റെ ടീസർ ഒക്കെ റിലീസ് ആയിട്ടുണ്ട്. പക്ഷെ റിലീസ് ആകാത്തതിൻ്റെ കാര്യം കൃത്യമായി അറിയില്ല. നായികാനയകൻ വഴി വന്ന കണക്ഷൻസ് ഒക്കെയാണ് സിനിമയിലേക്ക് എന്നെ എത്തിച്ചത്. തട്ടുംപുറത്ത് അച്യുതനിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.

  അത് ലാൽ ജോസ് ആദ്യമേ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, നായികാനായകന്മാരിൽ എത്തിയ എല്ലാവരും എൻ്റെ സിനിമയിൽ ആദ്യം മുഖം കാണിക്കും എന്നുള്ളത്', മീനാക്ഷി പറഞ്ഞു.

  Also Read: ഞങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേ ഉള്ളൂ, വിഷ്ണുവിന് ഇഷ്ടമുള്ള പേരാണ് കുഞ്ഞിന് നൽകിയതെന്ന് അനുശ്രീ

  സിനിമയിൽ റോൾ മോഡലായി കാണുന്ന നടി ആരാണെന്ന് ചോദിച്ചപ്പോൾ മീനാക്ഷി പറഞ്ഞത് സുകുമാരി അമ്മയെ കുറിച്ചാണ്. സുകുമാരി അമ്മയെപ്പോലെ ഒരു നടിയാകണം എന്നാണ് ആ​ഗ്രഹം. പ്രയദർശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു ബോയിങ് ബോയിങ് എന്ന സിനിമയുടെ ഹിന്ദി ചെയ്യാൻ നേരം സുകുമാരി അമ്മയുടെ കഥാപാത്രം ചെയ്യാൻ ആരെയും കിട്ടിയിരുന്നില്ല.

  പിന്നീട് അത് ഒരു മെയിൽ ആർടിസ്റ്റിനെ കൊണ്ടാണ് ചെയ്യിപ്പിച്ചത്. നായികയായും വില്ലത്തിയായും കോമഡി കഥാപാത്രങ്ങളും എല്ലാ വേഷങ്ങളും വളരെ നന്നായിട്ട് കൈകാര്യം ചെയ്യും, മീനാക്ഷി കൂ‍ട്ടിച്ചേർത്തു.

  Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

  എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്. ഞാൻ ചെയ്ത് പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.' 'ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ഞാനിപ്പോഴും ഉൾക്കൊണ്ടിട്ടില്ല. പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ വന്ന് സെൽഫി എടുക്കുമ്പോഴാണ് ഞാനത് പലപ്പോഴും മനസിലാക്കുന്നത്. ബോൾഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകൾ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോൾ വിഷയമല്ല. ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്.'

  Read more about: meenakshi
  English summary
  Nayika Nayakan Fame Meenakshi Raveendran Open Ups her acting experience with Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X