For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

  |

  മലയാള സിനിമയിൽ ഇന്ന് ഫീൽ ​ഗുഡ് മൂവികളുടെ മുഖമായി അറിയപ്പെടുന്ന നടനാണ് ആസിഫ് അലി. കെട്ട്യോളാണ് എന്റെ മാലാഖ, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി സിനിമകളിൽ സാധാരണക്കാരനായ യുവാവായി ആസിഫ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

  2013 ലാണ് ആസിഫ് അലി വിവാഹിതൻ ആയത്. സമ മസ്റിൻ ആണ് ആസിഫിന്റെ ഭാര്യ. ഇപ്പോഴിതാ ആസിഫിന്റെ ഭാര്യയെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്. ഇന്ത്യ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

  'ആസിഫിന്റെ ഏറ്റവും വലിയ അനു​ഗ്രഹം എന്ന് പറയുന്നത് ഭാര്യ സമ ആണ്. ആസിഫിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ ഏറ്റവും മനോഹരമായി ചേർച്ച് പിടിച്ച് കൊണ്ടുപോവുന്നത് ആസിഫിന്റെ ഭാര്യയാണ്. ഞങ്ങൾക്കെല്ലാം പെങ്ങളാണ് സമ. നമുക്ക് തോന്നും സമ ഏറ്റവും അടുത്തത് എന്നോട് ആയിരിക്കും എന്ന്. പക്ഷെ ഒരിക്കലും അല്ല, അതുപോലെ ഒത്തിരി പേരുണ്ട്. ആസിഫിന്റെ എല്ലാ സുഹൃത്തുക്കളോടും ചോദിക്കുമ്പോൾ അവരുടെ ഫേവറേറ്റ് സമയാണ്'

  'അത് കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് ആസിഫ്. അത് പടച്ചോന്റെ അനു​ഗ്രഹമാണ്. സാധാരണ ​ഗതിയിൽ എവിടെയെങ്കിലും ടൂറിന് പോണം, സ്വിറ്റ്സർലന്റ് പോലെത്തെ ഒരു സ്വപ്ന സ്ഥലത്ത് ടൂർ പോവുകയാണെങ്കിൽ ഞാനും എന്റെ ഭർത്താവും മക്കളും മതിയെന്ന് വിചാരിക്കുന്ന ഭാര്യമാർ 99 ശതമാനവും ഉണ്ട്'

  Also Read: ഇവനെന്ത് ചൊറിയനാണ്, എങ്ങനെയും പുറത്താക്കണം; ബിഗ് ബോസിലെ ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ച് റിയാസ് സലീം

  'ഇവിടെ അങ്ങനെ അല്ല, കൂട്ടുകാർ കൂടി വേണം. നിർബന്ധമായും വേണം. അത് ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാവും. ആസിഫിനേക്കാളും ഒരു പൊടിക്ക് മുൻപിൽ ഞങ്ങൾക്ക് ഇഷ്ടക്കൂടുതൽ സമ ആണ്, ജിസ് ജോയ് പറഞ്ഞു. അടുത്ത സുഹൃത്തുക്കളാണ് ആസിഫ് അലിയും ജിസ് ജോയിയും. ആസിഫിന്റെ കരിയറിലെ വമ്പൻ ഹിറ്റുകളായ സൺഡേ ഹോളിഡേയും വിജയ് സൂപ്പറും പൗർണമിയും സംവിധാനം ചെയ്തത് ജിസ് ജോയി ആണ്'

  Also Read: 'ഭാവനയുമായി മിണ്ടാതായി, ഇന്റിമേറ്റ് രം​ഗം ചെയ്യുമ്പോൾ ഐശ്വര്യ ലക്ഷ്മിയുമായി കട്ട ഉടക്ക്'

  അടുത്തിടെ ഭാര്യയെ പറ്റി ആസിഫ് അലിയും സംസാരിച്ചിരുന്നു. ഹണി ബീ എന്ന ചിത്രത്തിലെ ചുംബന രം​ഗം കണ്ടപ്പോഴുള്ള ഭാര്യയുടെ പ്രതികരണം ആയിരുന്നു ആസിഫ് പങ്കുവെച്ചത്. ആസിഫിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഇറങ്ങിയ സിനിമ ആയിരുന്നു ഇത്.

  എന്നാൽ ചുംബന രം​ഗത്തെ പറ്റി ഭാര്യയോട് പറഞ്ഞില്ലായിരുന്നെന്നും ഭാര്യക്കൊപ്പം സിനിമ കാണുമ്പോൾ തനിക്ക് പേടി തോന്നിയില്ലെന്നും ആസിഫ് അലി പറഞ്ഞു. ആസിഫും സമയും നടൻ ലാലും കുടുംബവും ഉൾപ്പെടെ എല്ലാവരും ഒന്നിച്ചാണ് സിനിമ കാണാൻ പോയത്. സിനിമ കാണുമ്പോൾ തന്നേക്കാൾ പേടി ലാലിനും അദ്ദേഹത്തിന്റെ ഭാര്യക്കും ആയിരുന്നെന്നും ആസിഫ് അലി പറഞ്ഞു.

  Also Read: പുതിയ വീഡിയോയുമായി റോബിൻ, വിവാഹ ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയോ എന്ന് ആരാധകർ

  ക്ലെെമാക്സിൽ ഞങ്ങൾ ബോട്ടിലേക്ക് കയറുന്ന രം​ഗം എത്തിയപ്പോൾ ലാൽ സാർ പതിയെ പുറത്തേക്ക് പോയി. ചുംബന രം​ഗം കഴിഞ്ഞപ്പോൾ സമ എന്നെ തിരിഞ്ഞു നോക്കി. ഞാൻ റിയാക്ഷൻ ഒന്നുമില്ലാതെ സ്ക്രീനിൽ നോക്കി ഇരുന്നു. അത് സബാനും എയ്ഞ്ചലും ആണെന്നായിരുന്നു എന്റെ ഭാവമെന്നും ആസിഫ് അലി പറഞ്ഞു. ‌‌പിന്നീട് ലാൽ ഇതേപറ്റി സമയോട് സംസാരിച്ചപ്പോൾ സമ പറഞ്ഞ കാര്യവും ആസിഫ് അലി ഓർത്തു.

  'അന്ന് രാത്രി ലാൽ സാറിന്റെ വീട്ടിൽ ആഘോഷം വെച്ചു. എല്ലാവരും എത്തിയിരുന്നു. അവിടെ ലാൽ സർ സമയെ പതിയെ വിളിച്ചു. മോളേ ഇത് അങ്ങനെ ഒന്നുമില്ല, ഒരു നടന്റെ... എന്ന് പറഞ്ഞപ്പോൾ സമ പറഞ്ഞു ഇല്ല അങ്കിളേ എനിക്ക് അതൊക്കെ മനസ്സിലാവും കുഴപ്പമാെന്നുമില്ലെന്ന്,' ആസിഫ് അലി പറഞ്ഞതിങ്ങനെ.

  Read more about: asif ali
  English summary
  director jis joy about asif ali's wife zama mazrin; says she is very fond of his friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X