For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ വീഡിയോയുമായി റോബിൻ, വിവാഹ ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയോ എന്ന് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ നാലിന് ശേഷം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ്. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം തൻ്റെ ആരാധകരെ കണ്ട് റോബിൻ തന്നെ ഞെട്ടിയിരുന്നു. ബി​ഗ് ബോസിൽ മത്സരം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഡോക്ടറിന് വേണ്ടി ആർമി പേജുകളും ഫാൻസ് പേജുകളുമൊക്കെ സജീവമായിരുന്നു. സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥി.

  ഷോയിൽ നിന്ന് പുറത്തായില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ബി​ഗ് ബോസ് ടൈറ്റിൽ വിന്നറാകാനും സാധ്യതയുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് റോബിൻ ഷോയിൽ നിന്ന് പുറത്താകുന്നത്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ആക്രമിച്ചതിൻ്റെ പേരിലാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. ആദ്യം റോബിനെ സീക്രട്ട് റൂമിലേക്കാണ് മാറ്റിയത്.

  റോബിൻ്റെ ആരാധകരും റോബിനും മത്സരാർത്ഥികളും ഒക്കെ തിരിച്ച് വരും എന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. റോബിനെ ഷോയിലേക്ക് റീ എൻട്രി നടത്തും എന്ന് കരുതി ജാസ്മിൻ എം മൂസ ഷോയിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.

  പക്ഷെ തൊട്ടടുത്ത ദിവസം ലാലേട്ടൻ വന്നപ്പോൾ റോബിൻ ബി​ഗ് ബോസിലെ നിയമം തെറ്റിച്ചു. അതുകൊണ്ട് ഇനി പരിപാടിയിൽ തുടരാൻ കഴിയില്ല എന്ന് പറഞ്ഞു. അതോടെ റോബിൻ്റെ ബി​ഗ് ബോസിലെ ജീവിതം അവസാനിച്ചു. പുറത്തിറങ്ങിയ റോബിനെ കാത്തിരുന്നത് വലിയ വലിയ അവസരങ്ങളാണ്. തന്നെ സ്നേഹിക്കുന്ന ആരാധകരെ കണ്ട് ആദ്യം റോബിൻ തന്നെ ഒന്ന് ഞെട്ടിയിരുന്നു. റോബിൻ ഷോയിൽ നിന്ന് പുറത്തിറങ്ങി രണ്ട് മാസം ആവുമ്പോഴേക്കും രണ്ട് സിനിമകളുടെ പ്രഖ്യാപനം കഴിഞ്ഞു.

  Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  കൂടാതെ രണ്ടെണ്ണത്തിൽ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് റോബിൻ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടു. ഷോയിൽ വെച്ച് ദിൽഷയോട് പ്രണയം തോന്നിയിരുന്നുവെങ്കിലും ബി​ഗ് ബോസ് മത്സരം കഴിഞ്ഞതോടെ ഇരുവരുടെയും സൗഹൃദത്തിന് തിരശ്ശീല വീണിരുന്നു. പിന്നീട് റോബിനെ അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി ആരതി പൊടിയുമായി കമ്മിറ്റഡ് ആണെന്ന് റോബിൻ തന്നെ ആരാധകരോട് പറയുകയും ചെയ്തു.

  Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  'എന്നെ മനസിലാക്കി എന്നോടൊപ്പം നിൽക്കുന്ന പെൺകുട്ടിയാണ് ആരതി. നമ്മളെ മനസ്സിലാക്കുന്ന ഒരാളുമായി ജീവിതം മുന്നോട്ട് പോയാലെ സന്തോഷമായി ജീവിക്കാൻ കഴിയുള്ളു. ആരതി എന്നെ മനസ്സിലാക്കുകയും എൻ്റെ സമയത്തെ റെസ്പെക്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഞാനും തിരിച്ച് അതുപോലെ തന്നെയാണ് നിക്കുന്നത്, ഇരുവരുടെയും ബന്ധത്തെക്കുറിച്ച് റോബിൻ പറഞ്ഞ വാക്കുകളാണിവ.

  റോബിൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം പ്രമുഖ നിർമ്മാതാവ് സന്തോഷ്.ടി.കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചത് മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
  സന്തോഷ്.ടി.കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ് ഇത്. നാലോളം സിനിമകൾ താൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് റോബിൻ പറഞ്ഞത്.

  ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ ടാ​ഗ് ലൈനുകളോടെ ബി​ഗ് ബോസ് ഹൗസിൽ എത്തിയ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് ഇപ്പോൾ.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  കഴിഞ്ഞ ദിവസം റോബിൻ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവഹത്തിനും വിവഹാ നിശ്ചയത്തിനുമൊക്കെ ധരിക്കുന്ന വസ്ത്രം അണിഞ്ഞുള്ള ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. വിവാഹത്തിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. റോബിൻ്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ടിയാണ് പുതിയ കോസ്റ്റ്യൂം ഒക്കെ എന്നാണ് ചിലർ കമൻ്റ് ചെയ്തിരിക്കുന്നത്.

  ആരതി സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരബാദിലേക്ക് പോയ വീഡിയോയും റോബിനും ആരതിയും പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

  Read more about: bigg boss
  English summary
  Fans asked Dr Robin Radhakrishnan about his marriage on his latest photos, comments goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X