For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവതി

  |

  റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് പാർവതി നമ്പ്യാർ. ഏഴ് സുന്ദര രാത്രികൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ എത്തുന്നത്. പാർവതി മികച്ചൊരു നർത്തകി കൂടെയാണ്. നായികയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. 2020 ലാണ് പാർവതി വിവാ​ഹിതയായത്. വിനീത് മേനോനാണ് പാർവതിയുടെ ഭർത്താവ്. അണ്ടർ 19 കേരളാ ബാഡ്മിന്റൺ ടീമിൽ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള ഒരു പ്രൊഫഷണൽ പ്ലെയർ കൂടിയാണ് പാർവതി.

  രാജമ്മ @ യാഹൂ, ലീല. ​ഗോസ്റ്റ് വില്ല, സത്യ, പുത്തൻപണം. കെയർഫുൾ, മധുരരാജ, പട്ടാഭിരാമൻ എന്നീ സിനിമകളിലാണ് പാർവതിയുടോത് . ലീല എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു പാർവതി അവതരിപ്പിച്ചത്. അമൃത ടി വിയിലെ എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാം എന്ന ഷോയില്‍ വച്ചായിരുന്നു പാര്‍വതി മനസ് തുറന്നത്. അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ചും പാർവ്വതിയുടെ വിവാഹത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു.

  പാർവതിയുടെ വിവാഹം അച്ഛൻ്റെ മരണ ശേഷമാണ് നടത്തിയതെന്ന് പരിപാടിക്കിടെ പറഞ്ഞപ്പോൾ എന്തുപറ്റിയെന്ന് ചോദിച്ചിരുന്നു. അപ്പോൾ പാർവതിയും അമ്മയും പറഞ്ഞ മറുപടി ഇങ്ങനെയാണ് ചെറിയ ഒരു പ്രശ്നം ഉണ്ടെന്നെ ഞങ്ങൾക്ക് അറിയാമായിരുന്നുള്ളൂ. അച്ഛനെ സുഖമില്ലാതെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അച്ഛൻ്റെ അവസ്ഥ സീരിയസാണ് എന്ന് അറിഞ്ഞത്, പാർവ്വതി പറഞ്ഞു.

  Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  അച്ഛൻ മരിക്കുന്നതിന് മുമ്പ് ഉണ്ടായ ഒരു സംഭവം പാർവ്വതി ഓർത്തെടുത്ത് പറഞ്ഞു. അച്ഛൻ പെട്ടെന്ന് വീഴുന്ന ഒരാളല്ല. പക്ഷെ നമ്മളെ കലിപ്പിക്കാൻ വേണ്ടി ഓരോന്നൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് അച്ഛൻ കുറച്ച് കിടന്നപ്പോൾ നമ്മളെ പറ്റിക്കാൻ വേണ്ടി കിടന്നതാണെന്ന് കരുതി. പക്ഷെ അദ്ദേഹത്തിന് സുഖമില്ലാരുന്നു. ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ് അച്ഛന് സീരിയസാണെന്ന് അറിഞ്ഞത്.

  പെട്ടെന്നൊന്നും ആശുപത്രിയിൽ വിളിച്ചാൽ വരുന്ന ആളൊന്നുമല്ല അദ്ദേഹം. ആശുപത്രിയിൽ പോയിട്ട് വന്ന ശേഷവും അച്ഛൻ്റെയും അമ്മയുടേയും മുറിയിൽ നിന്ന് സംസാരം കേട്ട് ചെല്ലുമ്പോൾ അമ്മ അച്ഛൻ്റെയടുത്ത് ഇരുന്ന് സംസാരിക്കുന്നുണ്ട്. ഞാൻ ഉറക്കമില്ലേയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എനിക്കും അന്ന് രാത്രി ഉറക്കം വന്നിരുന്നില്ല. ഞാൻ അച്ഛനെ നോക്കിയപ്പോഴേക്കും അച്ഛനൊരു വയ്യായ്ക പോലെ തോന്നുന്നുണ്ടായിരുന്നു.

  Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  എന്നിട്ടും ഞാൻ കരുതി എനിക്ക് വെറുതെ തോന്നുന്നതാണ് അച്ഛൻ്റെ വയ്യായ്ക ഇത് സാരമുള്ളതല്ലായെന്ന് മനസ്സിനെ പഠിപ്പിച്ചിട്ട് ഞാൻ കിടാക്കാൻ പോയി. അമ്മ രാവിലെ എന്നോട് വന്നിട്ട് പറഞ്ഞു അച്ഛനെയും കൊണ്ട് നമ്മൾക്ക് ആശുപത്രിയിൽ പോണം.

  എൻ്റെ മനസ്സിൽ എന്തോ ഒരു ബുദ്ധിമുട്ട് തോന്നുന്നു എന്ന് അമ്മ പറഞ്ഞു.അടുത്തുള്ള ഹോസ്പിറ്റലിൽ പോയപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞു നല്ലൊരു ആശുപത്രിയിലേക്ക് പോയിരുന്നു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു, എനിക്ക് അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടെങ്കിലും പറയാൻ കഴിയില്ലെന്ന് പാർവ്വതി പറഞ്ഞു.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  അച്ഛൻ ഉള്ളപ്പോൾ പരിചയക്കാരും ബന്ധുക്കളും ഒക്കെ വിവാഹക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു. അന്നൊന്നും കാര്യമാക്കിയിരുന്നില്ല. അച്ഛൻ്റെ മരണ ശേഷം ആ ചോദ്യങ്ങളുടെ ശക്തി കൂടി വന്നു. അതുവരെയും ഞാൻ പിടിച്ചു നിന്നിരുന്നു. പിന്നെ ഞാൻ നോക്കിക്കോളൂ എന്ന് പറഞ്ഞു. അമ്മ പെട്ടെന്ന് കയറി നോക്കും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷെ അമ്മ അത് വളരെ സീരിയസായി നോക്കുകയും ചെയ്തു'.

  'ഒരുപാട് കല്യാണ ആലോചനകൾ ഒന്നും ഉണ്ടായിട്ടില്ല. ആദ്യം തന്നെ നോക്കിയ ആളാണ് വിനീത്. നേരത്തെ കണ്ടിട്ടില്ല. അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷെ വളരെ മനോഹരമായിരുന്നു എന്റെ യാത്ര. അറേഞ്ച്ഡ് മാര്യേജൊന്നൊക്കെ പറയുമ്പോൾ ടെൻഷൻ ആണല്ലോ, കരിയറിനൊക്കെ സമ്മതിക്കുമോയെന്ന്. ഞങ്ങൾ തമ്മിൽ കണ്ടു. അത് പിന്നെ പ്രണയമായി. ദോഹയിലാണ് ഇപ്പോൾ ഞങ്ങൾ രണ്ട് പേരും താമസിക്കുന്നത്, പാർവ്വതി പറഞ്ഞു.

  Read more about: parvathy nambiar
  English summary
  Actress parvathy nambiar recalls her father last situation at parayam nedam show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X