രശ്‌മിക ഡേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നത് ആനിമലിലെ രൺബീർ കപൂറിനെ പോലെയൊരാളെ; അമ്പരന്ന് സോഷ്യൽ മീഡിയ
പ്രശസ്ത സിനിമാ താരം രശ്‌മിക മന്ദന കുറച്ചു കാലമായി തുടർച്ചയായി വിവാദങ്ങളുടെ നിഴലിൽ ആണ്. തെലുങ്കിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിയിപ്പോൾ, രൺബീർ കപൂർ നായകനായ 'അനിമൽ' എന്ന സിനിമയെ കുറിച്ചുള്ള പരാമർശത്തിലൂടെ സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കമാണ് നടി സൃഷ്ടിച്ചിരിക്കുന്നത്. അതിൽ രൺബീർ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ ഒരാളുമായി പ്രണയത്തിലാകുമെന്ന് രശ്മിക മന്ദന അടുത്തിടെ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ലണ്ടനിൽ വെച്ച് മാധ്യമപ്രവർത്തക ബർഖ ദത്ത് ആതിഥേയത്വം വഹിച്ച 'വീ ദി വിമൻ' എന്ന പരിപാടിയിലാണ് രശ്മിക ഈ അഭിപ്രായം പ്രകടിപ്പിച്ചത്. 'അനിമൽ' സിനിമയിലെ നായികാവേഷം ചെയ്തത് രശ്മികയായിരുന്നു. സ്ത്രീവിരുദ്ധനും അപകടകാരിയുമാണ് രൺബീർ കപൂർ അനിമൽ എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രമെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രശ്മികയുടെ ഈ വെളിപ്പെടുത്തൽ.

ഐശ്വര്യക്കായി അഭിഷേക് ഒരുക്കിയ സർപ്രൈസ് വിവാഹ നിശ്ചയം; അച്ഛന് എത്താനുള്ള സമയം കൊടുത്തില്ലെന്ന് താരം
ഈ പരിപാടിയിൽ വെച്ച്, സദസ്സിൽ നിന്ന് ഒരാൾ നടിയോട് "രൺബീറിന്റെ 'അനിമൽ' കഥാപാത്രത്തെപ്പോലൊരാളുമായി പ്രണയത്തിലാകുമോ" എന്നും, "അത്തരം പുരുഷന്മാരെ സ്ത്രീകൾ ജീവിതത്തിലേക്ക് സ്വീകരിക്കണമെന്ന് കരുതുന്നുണ്ടോ എന്നും," ചോദിച്ചിരുന്നു. അതിന് "നിങ്ങൾ ഒരാളെ സ്നേഹിക്കുകയും അയാൾ നിങ്ങളെ സ്നേഹിക്കുകയും ചെയ്താൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു," എന്നാണ് രശ്മിക മറുപടി നൽകിയത്. പ്രശസ്ത താരത്തിന്റെ ഈ വെളിപ്പെടുത്തൽ സദസ്സിനെ ശെരിക്കും ഞെട്ടിച്ചു.
അപ്പോൾ അവതാരക ബർഖ ദത്ത് പെട്ടെന്ന് ഇടപെട്ടുകൊണ്ട് ചോദിച്ചു: "നിങ്ങൾക്ക് ആളുകളെ മാറ്റാൻ കഴിയുമെന്ന് ശരിക്കും കരുതുന്നുണ്ടോ? അത് ചെറുപ്പത്തിന്റെ ആവേശവും, റൊമാൻസും കൊണ്ട് തോന്ന ഒരു ആശയമാണെന്ന് നിങ്ങൾക്കറിയാമോ?" പ്രശസ്ത മാധ്യമ പ്രവർത്തകയുടെ ഈ ചോദ്യം വലിയ ചിരിയും കൈയടിയും നേടി, പ്രത്യേകിച്ച് സ്ത്രീകളടങ്ങുന്ന സദസ്സിൽ ഉൾപ്പെട്ടിരുന്ന ഭൂരിഭാഗം ആളുകളും ബർഖയുടെ നിരീക്ഷണത്തോട് പലരും യോജിക്കുന്നതായിട്ടാണ് തോന്നിയത്.
എന്നാൽ, രശ്മിക തന്റെ മറുപടിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. "ഞാൻ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്നാൽ, ഉദാഹരണത്തിന്: നിങ്ങൾ ഒരു പാർട്ണരോടൊപ്പം, അല്ലെങ്കിൽ ഒരാളോടൊപ്പം വളരുമ്പോൾ, നിങ്ങൾ ഒരു വ്യക്തിത്വം രൂപപ്പെടുത്തുകയാണ്. നിങ്ങൾ എന്ത് ഇഷ്ടപ്പെടുന്നു, എന്ത് ഇഷ്ടപ്പെടുന്നില്ല എന്ന് അവർ മനസ്സിലാക്കുന്നു. നിങ്ങൾ ഒരുമിച്ച് വളരുമ്പോൾ, നിങ്ങളുടെ ഉറ്റസുഹൃത്തോ പങ്കാളിയോ ഒരു ദശാബ്ദം മുൻപ് ഒരു പ്രത്യേക രീതിയിലായിരുന്നെന്ന് ഓർക്കുമ്പോൾ, ഇന്ന് അവർ എന്ന വ്യക്തിയെക്കുറിച്ച് നിങ്ങൾ പറയും, 'അന്ന് എങ്ങനെയായിരുന്നു എന്ന് ഓർക്കുന്നുണ്ടോ? നമ്മൾ ഒരുമിച്ച് എത്രമാത്രം മാറിയെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ?' എന്ന്," നടി വാദിച്ചു.

എന്നാൽ അത്തരം ബന്ധങ്ങൾ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സാധ്യമാകൂ എന്ന് അവർ സമ്മതിച്ചു. "ഒരുപക്ഷേ ഞാൻ ആ അപ്പൂർവ്വമായി മാത്രം സംഭവിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്," രശ്‌മിക പറഞ്ഞു. ബർഖ ദത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ സംഭാഷണത്തിന്റെ ക്ലിപ്പ് വൈറലാവുകയും ശക്തമായ പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. താരത്തിന് ഒരിക്കലും മാറാത്ത സ്വഭാവ വൈകല്യമുള്ളവരെക്കുറിച്ച് അറിയില്ല, അല്ലെങ്കിൽ അത്തരം സിനിമകളിൽ ഇനിയും ചാൻസ് കിട്ടാനായി വിവരമില്ലാത്തതുപോലെ അഭിനയിക്കുകയാണ്, എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'അനിമൽ' എന്ന ചിത്രം സ്ത്രീവിരുദ്ധതയെയും ആക്രമണാത്മക സ്വഭാവത്തെയും മഹത്വവൽക്കരിക്കുന്നുവെന്ന് പറഞ്ഞ് പല കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു. രൺബീർ കപൂർ അവതരിപ്പിച്ച നായകൻ രൺവിജയ് സിംഗ് അങ്ങേയറ്റം അക്രമാസക്തനായ നായകനാണ്. സിനിമയിൽ കടുത്ത വയലെന്റ് രംഗങ്ങളും, രശ്മികയുടെ കഥാപാത്രത്തെ ഉൾപ്പെടെയുള്ള സ്ത്രീകളോടുള്ള ലൈംഗിക ചുവയുള്ള ഒരുപാട് കമന്റുകളും ഉണ്ടായിരുന്നു.


Click it and Unblock the Notifications











