എന്തിരനില്‍ നിന്നും ഷാരൂഖിനേയും പ്രിയങ്കയേയും മാറ്റിയതിന് പിന്നില്‍! ആ കഥ ഇങ്ങനെ
പാന്‍ ഇന്ത്യന്‍ എന്നതൊരു ചര്‍ച്ചാ വിഷയമായി മാറുന്നതിന് മുമ്പ് തന്നെ പാന്‍ ഇന്ത്യന്‍ വിജയമായി മാറിയ സിനിമയാണ് എന്തിരന്‍. രജനീകാന്തും ഐശ്വര്യ റായും പ്രധാന വേഷത്തിലെത്തിയ ചിത്രം സാങ്കേതികവിദ്യയിലും മേക്കിംഗിലും ഞെട്ടിച്ച സിനിമയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു അത്ഭുതമായിരുന്നു എന്തിരന്‍. എന്നാല്‍ രസകരമായൊരു വസ്തുത, രജനിയ്ക്കും ഐശ്വര്യയ്ക്കും മുമ്പ് ശങ്കര്‍ നായകനായി കരുതിയിരുന്നത് ഷാരൂഖ് ഖാനേയും നായികയായി പ്രിയങ്ക ചോപ്രയേയുമായിരുന്നുവെന്നതാണ്.
രജിനിയും ഐശ്വര്യയുമായിരുന്നില്ല ശങ്കറിന്റെ ഫസ്റ്റ് ചോയ്‌സുകള്‍. കമല്‍ഹാസനും പ്രീതി സിന്റയുമായിരുന്നു ആദ്യം പരിഗണിക്കപ്പെട്ടത്. 1999 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേസമയമാണ് ശങ്കര്‍ നായക് എന്ന സിനിമയുടെ തിരക്കിലാകുന്നത്. ഇതോടെ എന്തിരന്റെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു. പിന്നീട് ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിക്കാതെ വരാതിരിക്കുകയായിരുന്നു.

ഇതോടെയാണ് ശങ്കര്‍ ഷാരൂഖ് ഖാനെ സമീപിക്കുന്നത്. ഷാരൂഖ് ഖാന് തിരക്കഥ ഇഷ്ടപ്പെടുകയും ചെയ്തു. ചിത്രീകരണത്തിന് മുമ്പായി ഷാരൂഖ് ഖാന്‍ തിരക്കഥയില്‍ തന്റേതായ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഷാരൂഖിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ ശങ്കര്‍ തയ്യാറായിരുന്നില്ല. ചിത്രത്തിന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ക്കായി ശങ്കര്‍ ഹോളിവുഡ് സ്റ്റുഡിയോയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തന്റെ സ്റ്റുഡിയോയായ റെഡ് ചില്ലീസായിരുന്നു ഷാരൂഖ് ഖാന്റെ മനസിലുണ്ടായിരുന്നത്.
ഇതോടെ ഷാരൂഖ് ഖാനേയും പ്രിയങ്ക ചോപ്രയേയും വച്ച് സിനിമ ചെയ്യുവാനുള്ള തീരുമാനത്തില്‍ നിന്നും ശങ്കര്‍ പിന്മാറുകയായിരുന്നു. പിന്നീടാണ് അദ്ദേഹം രജനീകാന്തിനേയും ഐശ്വര്യ റായേയും സമീപിക്കുകയായിരുന്നു. പിന്നീട് ഷാരൂഖ് ഖാന്റെ സിനിമയായ റാ-വണ്ണില്‍ രജിനീകാന്ത് എന്തിരനായി അതിഥി വേഷത്തിലെത്തിയിരുന്നു.
2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം തീയേറ്ററില്‍ വന്‍ പരാജയമായിരുന്നു. ഇതോടെ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. പഠാന്‍ ആണ് ഷാരൂഖിന്റെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











