'രാജകുമാരനും രാജകുമാരിയും ഒരുമിച്ചു'; കല്യാണ വേഷത്തില്‍ രേണു; വിവാഹം കഴിഞ്ഞോ? തലപുകഞ്ഞ് ആരാധകര്‍
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിയാണ് രേണു സുധി. അന്തരിച്ച മിമിക്ര കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് രേണു ഇന്ന്. സുധിയുട മരണത്തിന് പിന്നാലെ രേണുവിനേയും കുടുംബത്തേയും ചേര്‍ത്തു പിടിക്കുകയായിരുന്നു മലയാളികള്‍. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണവും രേണുവിന് നേരിടേണ്ടി വന്നു എന്നത് സങ്കടകരമായ വസ്തുതയാണ്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ താരം ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റീല്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ രേണുവിനെ വിമര്‍ശിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ പോസ്റ്റും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇവര്‍ വിവാഹിതരായോ എന്ന തമ്പ് നെയിലോടെയാണ് രേണു കുറിപ്പും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. ഡോക്ടര്‍ മനുഗോപിനാഥനോടൊപ്പമുള്ളതാണ് രേണു പങ്കുവച്ച വീഡിയോ. ഇരുവരും വിവാഹ വേഷത്തിലാണുള്ളത്. വീഡിയോ കണ്ടതോടെ ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ തങ്ങളുടെ അഭിമുഖം കാണണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീല്‍സുകളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവള്‍ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ.ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്.ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ഇതേ തുടര്‍ന്നുവരുന്ന ഞങ്ങളുടെ ചാനല്‍ ഇന്റര്‍വ്യൂ നിങ്ങള്‍ കണ്ടാല്‍ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി അവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും സപ്പോര്‍ട്ടും തുടര്‍ന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവര്‍ക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു.
പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇരുവരും വിവാഹം കഴിച്ചുവോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതേസമയം ഇതൊരു ഫോട്ടോഷൂട്ട് ആയിരിക്കാമെന്നും വരാനിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നുള്ളതായിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നിട്ടുള്ളൂ.

''ഇവര്‍ കല്യാണം കഴിച്ചാലും, ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല. പക്ഷേ വെറുതെ രാജകുമാരനും, രാജകുമാരിയും എന്നൊക്കെ തള്ളി വിട്ടാല്‍, ആ കുട്ടി എങ്ങനെ ജീവിച്ചാലും നാട്ടുകാര്‍ക്കാണ് കുഴപ്പം ആ കുട്ടിയുടെ ജീവിതം ആ കുട്ടി തിരഞ്ഞെടുക്കട്ടെ എന്തിനാണ് അതില്‍ തലയിടുന്നത്. എല്ലാത്തിലും എന്തെങ്കിലും കണ്ടെത്തി കുറ്റവും കുറവുകളും പറഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് ഒരു മനസുഖം കിട്ടില്ല. പിന്നെ പറയുന്നവര്‍ സ്വന്തം ജീവിതത്തിലേക്കും ഇടക്ക് നോക്കുന്നത് നല്ലതാണ്, 2 കെട്ടിയാലും 3 കെട്ടിയാലും അവരുടെ ഇഷ്ടം അല്ലെ, മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ ഉള്ളത് അല്ലല്ലോ ജീവിതം. മറ്റുള്ളവരുടെ പച്ച മാംസം തിന്ന് ജീവിക്കുന്ന കുറെണ്ണം, അവര്‍ എന്തെങ്കിലും ആയിക്കോട്ടെ, ചാനല്‍ ഇന്റര്‍വ്യൂ ഫിക്‌സ് ചെയ്ത് വച്ചിട്ട് ഷൂട്ട് ചെയ്യുന്നവര്‍. ഏത് വൈബ്. അംബാനി വൈബ്'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
അതേസമയം സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ കാത്തിരിക്കൂവെന്നാണ് ആരാധകരോടായി രേണു പറയുന്നത്. സംഭവം എന്തെന്ന് അറിയാനായി ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications