ആ മരണ വാർത്ത കേട്ടപ്പോൾ ആദ്യം മനസിൽ വന്നത് നവാസിന്റെ മുഖം, അവൻ പാടുമ്പോൾ എന്റെ ഹൃദയം പ്രാർത്ഥനയിലാകും!

കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ ​ഗായിക എസ്. ജാനകിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് നടൻ നിയാസ് ബക്കർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ജാനകിയമ്മയുടെ മരണ വാർത്ത കേട്ടപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നത് അനുജൻ നവാസിന്റെ മുഖമാണെന്ന് നിയാസ് കുറിച്ചു. മിമിക്രി കലാകാരൻ കൂടിയായ നവാസ് ജാനകിയമ്മയുടെ ശബ്ദം മനോഹരമായി അനുകരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഐറ്റവും ജാനകിയമ്മയുടെ ശബ്ദം അനുകരിക്കുക എന്നതായിരുന്നു.

Also Read
അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകുമായിരുന്നില്ല, എന്റെ മൂത്തമകന് കിച്ചു സ്വന്തം മോനാണ്, എല്ലാവരോടും പറയുന്നത്..!
അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകുമായിരുന്നില്ല, എന്റെ മൂത്തമകന് കിച്ചു സ്വന്തം മോനാണ്, എല്ലാവരോടും പറയുന്നത്..!

നിയാസിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മറിമായം ഷൂട്ടിന് ഇടയിലാണ് ജാനകിയമ്മയുടെ മരണ വാർത്ത അറി‍ഞ്ഞത്. ജാനകിയമ്മയുടെ വേർപാടിന്റെ വാർത്ത കേട്ട നിമിഷം എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തിയത് എന്റെ അനുജൻ നവാസിന്റെ മുഖമാണ്. ഒരുപാട് വേദികളിൽ ഞങ്ങൾ ഒരുമിച്ച് പെർഫോം ചെയ്തിട്ടുണ്ട്.

S Janaki Navas Kalabhavan

നവാസിന്റെ മാസ്റ്റർ പീസ് ഐറ്റമായിരുന്നു ജാനകിയമ്മയെ അനുകരിച്ച് പാടുക എന്നത്. ഒരുപാട് ​ഗായകരെ അവൻ അനുകരിക്കുമായിരുന്നു. അതിൽ ഏറ്റവും കയ്യടി ലഭിച്ചിരുന്നത് ജാനകിയമ്മയെ അനുകരിക്കുമ്പോഴായിരുന്നു. ജാനകിയമ്മയുടെ ഗാനങ്ങൾ അതേ ഭാവത്തിലും അതേ മാധുര്യത്തിലും ഒരു സ്ത്രീ ശബ്ദത്തിന്റെ സൗന്ദര്യത്തോടെ വേദിയിൽ അവൻ ആലപിക്കുന്നത് കാണുമ്പോഴെല്ലാം എന്റെ ഹൃദയം പ്രാർത്ഥനയിലാകും.

അവൻ പാട്ട് തുടങ്ങിയാൽ ഒരു പിഴവും സംഭവിക്കാതെ ആ ഗാനം ഭംഗിയായി പൂർത്തിയാക്കാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ ഞാൻ സ്റ്റേജിന്റെ സൈഡിൽ നോക്കി നിൽക്കും. അവൻ പാടി തീർന്നതിനുശേഷം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി കേട്ടാലേ എന്റെ മനസിന് ആശ്വാസമാകൂ. അതിനുശേഷമാണ് ഞാൻ കോസ്റ്റ്യൂം മാറാൻ പോലും പോകാറുള്ളത്.

Recommended For You
അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!
അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!

നവാസ് മരിച്ചിട്ട് ഒരു വർഷം തികയാൻ പോകുന്നു. ആ​ഗസ്റ്റ് ഒന്നിന് ഒരു വർഷമാകും. ഇപ്പോഴിതാ ജാനകിയമ്മയും പോയിരിക്കുന്നു. ഇന്നിപ്പോൾ ജാനകിയമ്മ ഇല്ലെന്ന വാർത്ത വിശ്വസിക്കാൻ മനസ് സമ്മതിക്കുന്നില്ല. വീട്ടിലെ ആരോ മരിച്ചതുപോലെ ഒരു ഫീൽ. ഈ ദുഖം എന്റേത് മാത്രമല്ല. സംഗീതത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ദുഖമാണ്.

സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നമ്മെ വിട്ടുപോയതുപോലുള്ള ഒരു ശൂന്യതയാണ് ഈ വേർപാട് സമ്മാനിക്കുന്നത്. ആ മഹാഗായികയ്ക്ക് എന്റെ ആയിരം പ്രണാമങ്ങൾ. അത്രയും വലിയ വ്യക്തിത്വമായിരുന്നു ജാനകിയമ്മ. അമ്മയ്ക്ക് ആദരാഞ്ജലിയായി അമ്മ ആലപിച്ച ഒരു ചെറിയ ഗാനം ഞാൻ പാടാൻ ശ്രമിക്കുകയാണ്. ഇത് ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടിയുള്ള ഒരു വീഡിയോയല്ല.

S Janaki Navas Kalabhavan

എന്റെ ഹൃദയത്തിൽ നിന്നുള്ള ഒരു പ്രാർത്ഥനയാണ്. നവാസ് പാടാറുള്ള പാട്ടുകളിൽ നിന്ന് ഒരു പാട്ട് എടുത്താണ് പാടുന്നത്. നവാസ് പാടുന്നത് പോലെ എനിക്ക് പാടാനാവില്ല. ഈ വീഡിയോ കാണുന്ന ഓരോരുത്തരോടും ഒരു ചെറിയ അഭ്യർഥന മാത്രം... ഒരു നിമിഷം ജാനകിയമ്മയുടെ ആത്മശാന്തിക്കായും ആ ഗാനങ്ങളെ ഹൃദയത്തിൽ സൂക്ഷിച്ച് പാടിക്കൊണ്ടിരുന്ന എന്റെ അനുജൻ നവാസിനുവേണ്ടിയും ഒരു പ്രാർത്ഥന നടത്തുമല്ലോ.

പ്രണാമം... ജാനകിയമ്മേ... അമ്മയുടെ ശബ്ദം നിലയ്ക്കില്ല. അത് കാലങ്ങളോളം ഞങ്ങളുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും എന്നുമാണ് നിയാസ് പറഞ്ഞത്. ഒപ്പം ​ജാനകിയമ്മയുടെ പ്രശസ്തമായ ​ഗാനങ്ങളിൽ ഒന്ന് നിയാസ് ആലപിക്കുകയും ചെയ്തു. നവാസിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നിയാസിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

You May Also Like
നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം, സ്വാതന്ത്ര്യത്തിനെ വക്രീകരിക്കുന്നു, ഇതോ ഫെമിനിസം?; ദയയ്ക്ക് വിമർശനം!
നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം, സ്വാതന്ത്ര്യത്തിനെ വക്രീകരിക്കുന്നു, ഇതോ ഫെമിനിസം?; ദയയ്ക്ക് വിമർശനം!

നിറഞ്ഞ് വന്ന കണ്ണുകളെ ശാസിച്ച് നിർത്തിയാണ് നിയാസ് വീ‍ഡിയോ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് ഒന്നിന് ഹൃദയാഘാതം മൂലമായിരുന്നു നവാസ് മരണപ്പെട്ടത്. നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം അടുത്തിടെ തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ നവാസിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: s janaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X