അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകുമായിരുന്നില്ല, എന്റെ മൂത്തമകന് കിച്ചു സ്വന്തം മോനാണ്, എല്ലാവരോടും പറയുന്നത്..!

കൊല്ലം സുധിയുടെ മരണശേഷം ജീവിതം അടിമുടി മാറിയവരിൽ ഒരാൾ അദ്ദേഹത്തിന്റെ മൂത്തമകൻ കിച്ചുവാണ്. അമ്മയ്ക്ക് പിന്നാലെ അച്ഛനേയും നഷ്ടപ്പെട്ടതോടെ ആകെ ഒരു ശൂന്യതയിലായിരുന്നു കുറച്ച് കാലം കിച്ചു. പിന്നീട് സുധിയുടെ അമ്മയുടെ അടുത്ത് തണൽ ലഭിച്ചതോടെയാണ് കിച്ചു പഠിക്കാനും ഒറ്റപെടലിൽ നിന്നും പുറത്ത് വരാനും തുടങ്ങിയത്. ഇന്ന് സ്വന്തമായി ഒരു ജീവിതം കെട്ടിപടുക്കാനുള്ള പരിശ്രമത്തിലാണ് കിച്ചു.

Also Read
അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!
അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!

പഠനത്തിന് ഒപ്പം ബിസിനസ്, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്നീ നിലകളിൽ എല്ലാം തിളങ്ങാൻ കിച്ചു പരിശ്രമിക്കുന്നുണ്ട്. യുട്യൂബ് ചാനൽ വഴിയും ഇൻഫ്ലൂവൻസറായും നല്ലൊരു വരുമാനം കിച്ചു നേടുന്നുണ്ട്. സുധിയുടെ തറവാട് കൊല്ലത്താണ്. അമ്മയും മൂത്ത സഹോദരനും കുടുംബവും അവിടെയാണ് താമസം.

Kollam Sudhi

സുധി ജീവിച്ചിരുന്ന കാലത്തോ മരിച്ച ശേഷമോ ഒരിക്കൽ പോലും ആരെയും വിമർശിച്ചോ കുറ്റപ്പെടുത്തിയോ സുധിയുടെ ബന്ധുക്കൾ ആരും രം​ഗത്ത് വന്നിട്ടില്ല. എന്നാൽ കൊച്ചുമകനെ ആളുകൾ തെറ്റിദ്ധരിക്കുന്നു കുറ്റപ്പെടുത്തുന്നുവെന്ന് മനസിലാക്കിയതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സുധിയുടെ അമ്മ. കിച്ചു തങ്ങൾക്കെല്ലാം പ്രിയപ്പെട്ടവനാണെന്ന് അമ്മ പറയുന്നു.

തന്റെ മൂത്തമകൻ എത്ര കരുതലോടെയാണ് കിച്ചുവിനെ നോക്കുന്നത് സ്നേഹിക്കുന്നത് എന്നതും സുധിയുടെ അമ്മ വെളിപ്പെടുത്തി. എംഡിജി വേൾഡ് എന്ന യുട്യൂബ് ചാനലിലൂടെയാണ് സുധിയുടെ അമ്മയുടെ വീഡിയോ പുറത്ത് വന്നത്. സുധിയുടെ ആ​ദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ സുധിയുടെ ഭാര്യ ഡാൻസിന് പോകും സുധി മിമിക്രി അവതരിപ്പിക്കാനും പോകും. കുഞ്ഞിനെ നോക്കാൻ ആളില്ല.

Recommended For You
നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം, സ്വാതന്ത്ര്യത്തിനെ വക്രീകരിക്കുന്നു, ഇതോ ഫെമിനിസം?; ദയയ്ക്ക് വിമർശനം!
നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം, സ്വാതന്ത്ര്യത്തിനെ വക്രീകരിക്കുന്നു, ഇതോ ഫെമിനിസം?; ദയയ്ക്ക് വിമർശനം!

അവൾ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകാതെയായപ്പോഴാണ് സുധി കുഞ്ഞിനേയും കൂടെ കൂട്ടി തുടങ്ങിയത്. കുഞ്ഞുമായാണ് അവൻ പ്രോ​ഗ്രാമിന് പോകുന്നതെന്നും സ്റ്റേജിന് പിറകിലാണ് കിടത്തിയുറക്കുന്നതെന്നും അറിഞ്ഞപ്പോൾ അവനോട് കുഞ്ഞിനെ ഞങ്ങൾ നോക്കാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് കിച്ചുവിനെ ഇവിടേക്ക് കൊണ്ടുവരുന്നത്. കിച്ചുവിനെ എല്ലായിടത്തും സ്വന്തം മോൻ എന്ന് പറഞ്ഞാണ് എന്റെ മൂത്തമോൻ കൊണ്ടുപോകുന്നത്.

അവന്റെ മക്കൾക്ക് കിച്ചു ആങ്ങളയാണ് എന്നും അമ്മ പറഞ്ഞു. അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന മകനാണ് കിച്ചു. എല്ലായിടത്തും കൈക്കുഞ്ഞിനേയും കൊണ്ടാണ് സുധി പോയിരുന്നത്. പിന്നീടാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. അതോടെ കിച്ചുവിന്റേയും സുധിയുടേയും ജീവിതമാകെ മാറി. രേണുവിന് കിച്ചുവിനോട് വളരെ അധികം സ്നേഹമായിരുന്നു.

Kollam Sudhi

ആ സ്നേഹവും ഇരുവരും തമ്മിലുള്ള അടുപ്പവും കണ്ടാണ് രേണുവിനെ സുധി വിവാഹം ചെയ്തത് പോലും. എന്നാൽ രേണു വിവാഹശേഷം മുമ്പുള്ളത് പോലെയല്ല പെരുമാറിയിരുന്നതെന്നും അച്ഛനോട് സ്വാതന്ത്ര്യത്തോടെ പെരുമാറാനോ സ്നേഹിക്കാനോ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും കിച്ചു തന്നെ അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. രേണു സബ്സ്ക്രിപ്ഷൻ ആരംഭിച്ചശേഷം കിച്ചു രേണുവുമായി അകൽച്ചയിലാണ്.

കാൻസർ രോ​ഗം ബാധിച്ച് രേണു കിടപ്പിലായശേഷം കോട്ടയത്തെ സുധിലയത്തിൽ രേണുവിനെ കാണാനായി കിച്ചു പോയിരുന്നു. എന്നാൽ അന്ന് രേണു ആശുപത്രിയിൽ ആയിരുന്നതിനാൽ കിച്ചുവിന് കാണാൻ കഴിഞ്ഞില്ല. അനിയൻ റിതുലിനൊപ്പം കുറച്ച് സമയം ചിലവഴിച്ചശേഷം കിച്ചു മടങ്ങി. എന്നാൽ താൻ മരിച്ചാൽ പോലും കിച്ചു തന്നെ കാണാൻ വരരുത് എന്നാണ് കഴിഞ്ഞ ദിവസം രേണു പറഞ്ഞത്.

You May Also Like
അശ്വിന്റെ വീട്ടുകാരില്ലാതെ ആഘോഷം! അപ്പച്ചിയേയും മാറ്റിനിര്‍ത്തി! ഞാന്‍ പാവമെന്ന് തിരിച്ചടിച്ച് ദിയ
അശ്വിന്റെ വീട്ടുകാരില്ലാതെ ആഘോഷം! അപ്പച്ചിയേയും മാറ്റിനിര്‍ത്തി! ഞാന്‍ പാവമെന്ന് തിരിച്ചടിച്ച് ദിയ

സബ്സ്ക്രിപ്ഷനിൽ രേണു ​പങ്കുവെച്ച വീഡിയോകൾ തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് കിച്ചു തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് രേണു കിച്ചുവിന് എതിരെ രം​ഗത്ത് എത്തിയത്. സ്തനാർബുദം ബാധിച്ച് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലാണ് രേണു. ആറ് കീമോയും ഒരു സർജറിയുമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X