ഐശ്വര്യയ്ക്ക് മുന്നിൽ വച്ച് കെട്ടിപ്പിടിക്കാൻ സൽമാൻ വിസമ്മതിച്ചു, സെറ്റിൽ ബഹളമായി: നടി പറയുന്നു

ഹം ദിൽ ദേ ചുകേ സനം എന്ന സഞ്ജയ് ലീല ബൻസാലി ചിത്രം, ഇന്ന് ഒരു കൾട്ട് ക്ലാസിക് ആയിട്ടാണ് സിനിമാപ്രേമികൾ കണക്കാക്കുന്നത്. സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, അജയ് ദേവ്ഗൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ഒരു ത്രികോണ പ്രണയകഥയാണ് പറഞ്ഞത്. റിപോർട്ടുകൾ അനുസരിച്ച് ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും പ്രണയത്തിലായത്. ഇരുവരുടെയും കെമിസ്ട്രി ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയെയും, അതിലെ ഗാനങ്ങളെയും അവിസ്മരണീയമാക്കി.

അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത ബോളിവുഡ് നടി ഷീബ ഛദ്ദ, ഹം ദിൽ ദേ ചുകേ സനം സെറ്റിൽ വെച്ച് സൽമാൻ ഖാൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ഒരു പഴയ സംഭവം ഓർത്തെടുത്തു. അത് അവരുടെ ആദ്യ സിനിമയായിരുന്നു, എല്ലാ സൂപ്പർതാരങ്ങളും ഇങ്ങനെയാണോ പെരുമാറുന്നതെന്ന് അവർ അത്ഭുതപ്പെട്ടു.

Salman Khan and Aishwarya Rai
Photo Credit: Filmibeat

ഒസെമ്പിക്ക് ഉപയോഗമോ, അതോ മാനസിക സംഘർഷമോ? തൃഷയുടെ മാറ്റം ചർച്ചയാക്കി റെഡിറ്റ്

തന്റെ അഭിമുഖത്തിൽ ഷീബ പറഞ്ഞത്, സൽമാൻ ഒരു മുൻകോപക്കാരനായിരുന്നു എന്നാണ്. ഐശ്വര്യ റായ് കൂടി ഉണ്ടായിരുന്ന ഒരു രംഗത്തിൽ, തന്നെ കെട്ടിപ്പിടിക്കാൻ സൽമാൻ വിസമ്മതിച്ചു. ആ സമയത്ത് സൽമാനും ഐശ്വര്യയും പ്രണയത്തിലായിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. സൽമാൻ വിസമ്മതിച്ചപ്പോൾ ഷൂട്ടിംഗ് അൽപ്പനേരം നിർത്തിവെക്കേണ്ടി വന്നെന്നും സംവിധായകൻ സഞ്ജയ് ലീല ബൻസാലി സൂപ്പർതാരത്തെ മാറ്റിനിർത്തി സംസാരിച്ചെന്നും ഷീബ ഓർത്തു.

എന്തിനാണ് സൽമാൻ അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും, എന്നാൽ യൂണിറ്റിലെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വേഗം രംഗം പൂർത്തിയാക്കണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും ഷീബ പറഞ്ഞു. "ഞാൻ ഒരു പുതിയ നടിയായിരുന്നതുകൊണ്ട് എന്റെ കാര്യം നോക്കി ഇരിക്കാമെന്ന് കരുതി. ഒരു സഹതാരത്തെ കെട്ടിപ്പിടിക്കാൻ ഞാൻ ആവശ്യപ്പെട്ടതല്ല, സംവിധായകനാണ് രണ്ട് കഥാപാത്രങ്ങളോട് കെട്ടിപ്പിടിക്കാൻ പറഞ്ഞത്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവർ തമ്മിൽ പറഞ്ഞുതീർക്കണമായിരുന്നു," ഷീബ കൂട്ടിച്ചേർത്തു.

Sheeba Chaddha  Salman Khan and Aishwarya Rai
Photo Credit: Filmibeat

ഐശ്വര്യയ്ക്ക് വേണ്ടി ഷാരൂഖ് ഖാനെ തല്ലുമെന്ന് പറഞ്ഞ അമ്മായിഅമ്മ: ജയാ ബച്ചന്റെ ദേഷ്യത്തിന് കാരണം ഇത്

ഷൂട്ടിംഗിനിടെ സൽമാൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതിനെക്കുറിച്ചും ഷീബ വിശദീകരിച്ചു. "സെറ്റിലെ ട്രാക്കിലോ മറ്റോ തട്ടി സൽമാൻ വീഴുകയോ മറ്റോ ചെയ്തു. ഉടൻ തന്നെ അദ്ദേഹം ദേഷ്യത്തിൽ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി. വാതിൽ ശക്തിയായി അടച്ചപ്പോൾ ഒരു പാവം ലൈറ്റ്മാന് പരിക്കേൽക്കുകയും ചെയ്തു. 'ദൈവമേ, ഇങ്ങനെയാണോ സൂപ്പർതാരങ്ങൾ പെരുമാറുന്നത്?' എന്ന് ഞാൻ അന്ന് ചിന്തിച്ചുപോയി."

സഞ്ജയ് ലീല ബൻസാലി ചിത്രം പുറത്തിറങ്ങി വലിയ ഹിറ്റ് ആയതോടെ, സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും പ്രണയം ലോക മുഴുവനും ചർച്ചയായി. പക്ഷെ കഷ്ടിച്ച് രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ സൽമാനും ഐശ്വര്യയും വേർപിരിഞ്ഞു. അതിന് ശേഷം മുൻ ലോക സുന്ദരിയും, സൂപ്പർതാരത്തിന്റെ അമിത ദേഷ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. സൽമാൻ മുൻ ലോക സുന്ദരിയെ മദ്യലഹരിയിൽ തല്ലുകയും, കോണിയിൽ നിന്ന് തള്ളിയിട്ട് അവരുടെ തോളെല്ല് ഒടിയുകയും ചെയ്തിരുന്നു.

വർഷങ്ങൾക്ക് ശേഷം ആലിയ ഭട്ടിനെ നായികയാക്കി ഒരു സിനിമയ്ക്കായി സൽമാനും ബൻസാലിയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ആ സിനിമ നടന്നില്ല. ബൻസാലി ഇപ്പോൾ ആലിയ, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ലവ് & വാർ' എന്ന സിനിമ സംവിധാനം ചെയ്യുകയാണ്.

More from Filmibeat

Read more about: salman khan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X