For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ കാണാൻ വിഷ്ണു എത്തി, ചിത്രങ്ങളിൽ അനുശ്രീ ഇല്ല, ബന്ധങ്ങളുടെ വില അറിയില്ലെന്ന് സോഷ്യൽ മീഡിയ

  |

  കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഒന്നാണ് സീരിയൽ താരം അനുശ്രീയുടെ വിവാഹ മോചന വാർത്ത. അനുശ്രീയുടെ ഒരു പോസ്റ്റ് തന്നെയാണ് ഇത്തരം വാർത്തകൾ തുടങ്ങാൻ കാരണമായതും. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അനുശ്രീ ഡിവോഴ്സിനെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അത് പിൻവലിക്കുകയും ചെയ്തിരുന്നു. പക്ഷെ വിവാഹ മോചന വാർത്തകൾ കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ എങ്ങും പടർന്നു.

  പിന്നീട് ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ ഭർത്താവ് വിഷ്ണുവുമായി ചെറിയ ചില പ്രശ്നങ്ങളുണ്ടെന്നും താരം പറഞ്ഞു. രണ്ട് ദിവസം അനു ജോസഫിന് നൽകിയ അഭിമുഖത്തിലും വിഷ്ണുവുമായി വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംസാരിക്കാത്തതിൻ്റെ ​ഗ്യാപ്പ് മാത്രമാണ് ഉള്ളതെന്നും പറഞ്ഞു. ചിലപ്പോൾ സംസാരിച്ചാൽ മാറാവുന്ന പ്രശ്നങ്ങളെ ഞങ്ങൾ തമ്മിൽ ഉള്ളൂവെന്നും അനു പറഞ്ഞിരിന്നു.

  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് വിഷ്ണു കുഞ്ഞിനെ കാണാൻ എത്തിയതിൻ്റെ ചിത്രങ്ങളാണ്. മകന്‍ ആരവിനെ കൈയ്യില്‍ വച്ച് ഇരിയ്ക്കുന്ന ചിത്രം വിഷ്ണു തന്നെയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്കൊപ്പം അനുശ്രീ ഇല്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിഷ്ണു തയ്യാറായോ എന്നാണ് സോഷ്യല‍ മീഡിയയിൽ കൂടി ആളുകൾ ചോ​ദിക്കുന്നത്.

  Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദർ!

  എന്തു കാര്യത്തിനും സോഷ്യല്‍ മീഡിയയില്‍ പ്രതികരിയ്ക്കുന്ന അനുശ്രീ ഇതുവരെ വിഷ്ണുവിൻ്റെ വരവിൻ്റെ വിശേഷങ്ങൾ ഒന്നുംതന്നെ പങ്കുവെച്ചിട്ടില്ല. ഇതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം അനുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സിം​ഗിൾ മതർ എന്നത് വലിയ എന്തോ കാര്യമായിട്ടാണ് ആ കൊച്ച് കരുതുന്നത്, പൈസയുടെ അഹങ്കാരമാണ്, ബന്ധങ്ങളുടെ വില അറിയില്ല എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് സോഷ്യൽ ലോകത്ത് അനുവിനെതിരെ വരുന്നത്.

  Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  ഞങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ ​ഗ്യാപ്പ് ആണ് പ്രശ്നം. അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഡെലിവറി കഴിഞ്ഞതോടെ വിഷ്ണുവുമായി സംസാരിക്കാൻ കഴിഞ്ഞില്ല, പോസ്റ്റ് പാർട്ടം ഡിപ്രഷൻ നല്ലതുപോലെ തന്നെ ബാധിച്ചിരുന്നു. തന്റെ അവസ്ഥ മനസ്സിലാക്കാന്‍ വിഷ്ണുവിനും കഴിഞ്ഞില്ല. അങ്ങനെ അക്കാര്യത്തിൽ കുറച്ച് വാശി കൂടെ കടന്ന് വന്നപ്പോള്‍ രണ്ടാളും പരസ്പരം മിണ്ടാതെയായി. ചിലപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പെട്ടന്ന് തീരുമായിരിക്കും, ചിലപ്പോള്‍ തീരില്ലായിരിയ്ക്കാം എന്നാണ് അനുശ്രീ അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.

  Also Read: ചിത്രയെ പരസ്യമായി അപമാനിച്ച് കരയിച്ച സം​ഗീത സംവിധായകൻ; ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ...

  ആ അഭിമുഖത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ അനുശ്രീ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കൂറേ കാലത്തിന് ശേഷം മനസമാധാനത്തോടെ ഒരു ലോങ് ഗ്രൈവ് പോയി എന്ന്. അതില്‍ സ്വതന്ത്രയായ കലാകാരി, സിംഗിള്‍ മതർ, ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ഉണ്ടായിരുന്നു.

  സിംഗിള്‍ മതർ എന്ന പ്രയോഗം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ വിവാഹ മോചന വാര്‍ത്ത കള്‍ വീണ്ടും ശക്തമായി പ്രചരിയ്ക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഇപ്പോള്‍ വിഷ്ണു കുഞ്ഞിനെ എടുത്ത് ഇരിയ്ക്കുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചിരിയ്ക്കുന്നത്.

  'എനിക്കും വിഷ്ണുവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു. എൻ്റെ പ്രസവം വരെ വിഷ്ണു എന്റെ വീട്ടില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. പിന്നെ പ്രസവിച്ച വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്', മുമ്പൊരു അഭിമുഖത്തിൽ അനുശ്രീ പറഞ്ഞിരുന്നു.

  Read more about: anusree
  English summary
  Serial Fame Anusree Husband Vishnu come to see their new born baby and the photo share on social media goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X