കുളു കുളുവിന് പാട്ടുപാടി കൊടുത്ത് യുവ കൃഷ്ണ, സൂപ്പർ ഡാഡ് എന്ന് മൃദുലയും
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് മൃദുലയും യുവയും. വിവാഹ ശേഷം ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇരുവരുടെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് . അടുത്തിടെയാണ് ഇവരുടെ ജീവതത്തിലേക്ക് കുളു കുളു എത്തിയത്. ഇതിൻ്റെ വിശേഷങ്ങളും ആരാധകരെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുളു കുളുവിന് അച്ഛൻ യുവ കൃഷ്ണ പാട്ട് പാടി കൊടുക്കുന്ന വീഡിയോ ആണ് മൃദുല ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കണ്ണൈ കലൈമാനേ എന്ന തമിഴ് പാട്ടാണ് കുഞ്ഞിന് പാടി കേൾപ്പിക്കുന്നത്. യുവ പാടുന്നതിനനുസരിച്ച് കുളു കുളു റെസ്പോൺഡ് ചെയ്യുന്നുമുണ്ട്. ഈ വീഡിയോ ആണ് മൃദുല സൂപ്പർ ഡാഡ് എന്ന് ക്യാപ്ഷൻ നൽകി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇതിന് മുമ്പും യുവ കുളു കുളുവിനെ ഉറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗർഭിണിയായ സമയത്തുള്ള വിശേഷങ്ങൾ യുവയും മൃദുലയും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഗർഭകാലത്ത് ഉണ്ടായ ആഗ്രഹങ്ങളെ കുറിച്ചും, ചെക്കപ്പ് വിവരങ്ങളും എല്ലാം മൃദുല നിരന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബേബി ഷവർ ഫോട്ടോഷൂട്ടും ചടങ്ങുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിലെ ഓണവിശേഷങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. യൂട്യൂബിൽ ട്രെൻഡിംഗിലും ഇടം നേടിയിരുന്നു. വ്യത്യസ്ത ഗെയിമുകൾ അത്തപ്പൂക്കളവും യുവയുടെ രണ്ട് സദ്യയുമൊക്കെയാണ് വീഡിയോയിൽ കാണിച്ചിരുന്നത്. അ്തതപ്പൂക്കളം ഇടുന്നതിലൂടെ യുവയുടേയും മൃദുലയുടേയും മനപ്പൊരുത്തവും പരിശോധിച്ചു. അത്തം ഇട്ട് വന്നപ്പോൾ ഒരു കൊച്ച് കുട്ടിയുടെ ഡിസൈൻ പോലെയാണ് ലഭിച്ചത്. കുളു കുളു വന്നത് കൊണ്ടാണ് അത്തരത്തിൽ ഒരു ഡിസൈൻ വന്നതെന്നും ഞങ്ങൾ തമ്മിൽ മനപ്പൊരുത്തം ഉണ്ടെന്നും യുവയും മൃദുലയും പറഞ്ഞു.

'ഒരു ക്യൂട്ട് പെൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു' എന്നാണ് ഡെലിവറി കഴിഞ്ഞ ശേഷം മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 'ദൈവത്തിന് നന്ദി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനും ഞങ്ങളെ അനുഗ്രഹിച്ചതിനും നന്ദിയെന്നും' മൃദുല കുറിച്ചിട്ടുണ്ട്. കുഞ്ഞിൻ്റെ ചിത്രം ഇതുവരെ മൊത്തത്തിൽ കാണിച്ചിട്ടില്ല. സൈഡിൽ നിന്നുള്ള ഷോട്ട് ഒക്കെയാണ് ഇതുവരെ കാണിച്ചിരിക്കുന്നത്. ഇരുവരുടെയും കുഞ്ഞിനെ കാണാൻ ആരാധകരും കാത്തിരിക്കുകയാണ്.

മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയ താരമായത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ കഥാപാത്രമാണ് മനു. അഭിനേതാവ് എന്നത് പോലെ ഒരു മെന്റലിസ്റ്റും കൂടിയാണ് യുവ. ഇരുവരും കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗർഭിണി ആയതിന് ശേഷം സീരിയലുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു മൃദുല.
പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുമെന്നും മൃദുല തൻ്റെ പ്രേക്ഷകരോട് അറിയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ 'തുമ്പപ്പൂ' എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സീരിയലിൽ നിന്ന് മൃദുല ഒരിടവേള എടുത്തത്. അതിന് മുമ്പ് 'പൂക്കാലം വരവായ്' എന്ന പരമ്പരയിലും അഭിനയിച്ചു ഫ്ലവേഴ്സ് ടി വിയിലെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ കൂടെയും മൃദുല പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications











