For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേ ഉള്ളൂ, വിഷ്ണുവിന് ഇഷ്ടമുള്ള പേരാണ് കുഞ്ഞിന് നൽകിയതെന്ന് അനുശ്രീ

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. അടുത്തിടെയായി താരത്തിന്റെ വിവാഹ മോചനവാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അനുശ്രീ അമ്മയായി ഒരു മാസത്തിന് ശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. അനുശ്രീയുടെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിനെ തുടർന്നാണ് ഈ വാർത്തകൾക്ക് പ്രചാരം കൂടിയത്. വിവാഹത്തിന് ശേഷം ഇരുവരുടെയും വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ടായിരുന്നു.

  എന്നാൽ കുഞ്ഞ് വന്നതിന് ശേഷം മുതൽ പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നില്ല. കുഞ്ഞിൻ്റെ നൂല് കെട്ട് നടന്നപ്പോൾ പങ്കുവെച്ച വീഡിയോസിലും വിഷ്ണു എത്തിയിരുന്നില്ല. വിഷ്ണുവുമായുള്ള പിണക്കത്തെക്കുറിച്ച് അനു ജോസഫിൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. അനുശ്രീയേയും കുഞ്ഞിനെയും കാണാൻ എത്തിയിരിക്കുകയാണ്.

  വിവാഹം കഴിഞ്ഞ സമയത്ത് ഞാനൊന്ന് വന്നിരുന്നു. ഇപ്പോഴിതാ കുഞ്ഞുവാവയേയും കാണാനെത്തിയിരിക്കുകയാണെന്നും അനു ജോസഫിനോട് അനു പറയുന്നുണ്ടായിരുന്നു. എന്തൊക്കെ മാറ്റമാണ് അമ്മയായതിന് ശേഷം ഉണ്ടായത് എന്ന് ചോദിച്ചപ്പോൾ ഉറക്കമില്ല ഇപ്പോൾ. ഉറങ്ങാന്‍ ഭയങ്കര പാടാണ്.

  അമ്മയും അമ്മൂമ്മയും കൂടെയുണ്ടെങ്കിലും അവരെ രാത്രി ഉറക്കമിളച്ച് ഇരുത്തുന്നത് ശരിയല്ലല്ലോ, രാത്രി ഞാനാണ് ഉറക്കമുണർന്ന് ഇരിക്കുന്നത്. പകല്‍ അവര്‍ ഉണര്‍ന്നിരിക്കും. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ച് ഒരുപാടാളുകളില്‍ നിന്നും ചീത്ത മേടിച്ച് തന്നു എന്നാണ് എല്ലാരും പറയുന്നത്, അനു ജോസഫ് പറഞ്ഞു.

  Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  ആദ്യത്തെ വീഡിയോയിൽ അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്നായിരുന്നു അനുശ്രീയോട് ചോദിച്ചത്. അന്ന് ഇല്ലെന്നായിരുന്നു അനുശ്രീ പറഞ്ഞത്. അമ്മയുടെ പ്രസന്‍സ് എപ്പോഴും ഫീല്‍ ചെയ്യുന്നതിനാല്‍ അമ്മയെ മിസ് ചെയ്യുന്നില്ലെന്നായിരുന്നു പറഞ്ഞത്. അതാണ് അനുവിനെതിരെ വിമർശനങ്ങൾ വന്നത്. അതിന് ശേഷം ഒരുപാടാളുകള്‍ ഇന്റര്‍വ്യൂ തരുമോയെന്ന് ചോദിച്ചിരുന്നു.

  ഏത് ഇന്റര്‍വ്യൂയിലും ആ ചോദ്യം ചോദിക്കാറുമുണ്ട്. ഞാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യമേ അമ്മ പറഞ്ഞു ആവശ്യമില്ലാത്തതൊന്നും ചോദിച്ച് ആ കൊച്ചിനെ വിഷമിപ്പിക്കരുതെന്ന്.

  Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  അനുശ്രീയും വിഷ്ണുവും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചും അനു ചോദിച്ചിരുന്നു. ഞാൻ എൻ്റെ വീട്ടിൽ അഞ്ചാം മാസം വന്നതിന് ശേഷം മുതൽ ഞങ്ങൾ തമ്മിലുള്ള സംസാരങ്ങൾ കുറഞ്ഞിരുന്നു. ഡെലിവറി കഴിഞ്ഞപ്പോഴും അതേ. എനിക്ക് ഡെലിവറി സി എസ് ആയിരുന്നു. അപ്പോൾ അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവുകയും ചെയ്തു. ഞങ്ങൾ തമ്മിൽ ഒട്ടും സംസാരം ഇല്ലാതായപ്പോഴാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  സോഷ്യല്‍മീഡിയ എന്നെ ഇതുവരെ മറന്നിട്ടില്ലെന്ന് മനസിലായി. വിവാഹമോചനം ദുരന്തമല്ല, അത് കാരണം ആരും മരിച്ചിട്ടില്ലെന്നായിരുന്നു അനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെയായിരുന്നു അനുശ്രീ ഡിവോഴ്‌സായോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വന്നത്. ഗര്‍ഭിണിയായ സമയത്ത് മൂഡ് സ്വിംഗ്‌സ് കൂടുതലായിരുന്നു.

  സന്തോഷവും സങ്കടവും എക്‌സ്ട്രീം ആയിരുന്നു. വിഷ്ണുവും കുഞ്ഞും വന്നതിന് ശേഷം ക്ഷമ പഠിച്ചു. അതാണ് പ്രധാനമായ മാറ്റമെന്നും. വിഷ്ണു വിജയ് ഫാനാണ്, പെണ്‍കുഞ്ഞാണെങ്കില്‍ അങ്കിത എന്നിടാമെന്ന് കരുതിയിരുന്നു. ആണ്‍കുഞ്ഞാണെങ്കില്‍ ആരവ് എന്നിടാമെന്നും പറഞ്ഞിരുന്നു. ഡബിള്‍ എയിലുള്ള പേര് എനിക്കിഷ്ടമായിരുന്നു. ഞങ്ങള്‍ സംസാരിച്ച് കഴിയുമ്പോള്‍ പിണക്കമങ്ങ് മാറും, അനുശ്രീ പറഞ്ഞു.

  ഞാനും വിഷ്ണുവും തമ്മില്‍ നല്ല കമ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നു. സ്‌നേഹക്കൂടുതല്‍ കൊണ്ടുള്ള പ്രശ്‌നങ്ങളേ നിങ്ങള്‍ക്കിടയിലുള്ളൂ എന്നാണ് അനു ജോസഫ് അനുശ്രീയോട് പറഞ്ഞത്. പിണക്കമൊക്കെ മാറ്റി നിങ്ങളൊന്നിച്ച് പോവുമെന്നാണ് ഞാന്‍ കരുതുന്നത്. ഓരോന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് അവസരം കൊടുക്കരുതെന്നും അനു ജോസഫ് അനുശ്രീയോട് പറഞ്ഞു‌.

  Read more about: actress
  English summary
  Serial Fame Anusree Open ups about her problems in with married life at Anu Joseph's Youtube channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X