For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപ് വന്നതോടെ ആ ബാധ്യത കൂടി'; ബോഡിഗാർഡിന് സംഭവിച്ചതെന്തെന്ന് സിദ്ദിഖ്

  |

  ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമയാണ് ബോഡി ​ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇപ്പോഴും ജനപ്രിയമാണ്. എന്നാൽ 2010 ൽ റിലീസ് ചെയ്ത സമയത്ത് മലയാളത്തിൽ പ്രതീക്ഷിച്ച വരവേൽപ്പ് സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. പക്ഷെ തമിഴിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്തപ്പോൾ വമ്പൻ ഹിറ്റാവുകയും ചെയ്തു.

  ഇപ്പോഴിതാ ബോഡി ​ഗാർഡിന് മലയാളത്തിൽ സംഭവിച്ചതെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. തമാശ സിനിമകളുടെ സംവിധായകൻ എന്ന ലേബലാണ് ബോഡി ​ഗാർഡ് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കാരണമെന്ന് സിദ്ദിഖ് പറയുന്നു. സമയം മലയാളത്തോടാണ് പ്രതികരണം.

  'തമാശ നമുക്ക് എല്ലാ സമയത്തും പറയാൻ പറ്റില്ല. അന്നത്തെ നമ്മുടെ പ്രായം. അന്നത്തെ ജീവിത അന്തരീക്ഷം. സാമൂഹ്യ ചുറ്റുപാടുകളും ഒക്കെ തമാശയ്ക്ക് ശ്രോതസ്സുള്ള സ്ഥലങ്ങളാണ്. അപ്പോൾ ആ പ്രായത്തിൽ അതിലൊക്കെ തമാശ കണ്ടെത്തും. അത് കഴിഞ്ഞ് കാലം നമ്മളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തും'

  'ഈ മാറ്റങ്ങൾ എന്റെ ക്രിയേറ്റിവിറ്റിയിലും മാറ്റം വരുത്തും. അപ്പോഴും പ്രേക്ഷകൻ പഴയ തമാശ തന്നെയാണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നത് ബാധ്യത തന്നെയാണ്. ആ തമാശ കുറയുമ്പോഴാണ് പ്രേക്ഷകൻ എന്റെ സിനിമ ശരിയായില്ല എന്ന് പറയുന്നത്'

  Also Read: ടൈമിങ് തെറ്റി നടി ചിത്രയുടെ മുഖത്തിന് തന്നെ അടിച്ചു; ആറാം തമ്പുരാന്‍ ചിത്രീകരണത്തിലെ അബദ്ധത്തെ കുറിച്ച് മഞ്ജു

  'ബോഡി ​ഗാർഡ് സിനിമയിൽ ഏറ്റവും ബ്യൂട്ടിഫുൾ ആയ ലൗ സ്റ്റോറിയാണ്. ആ സിനിമ പോലും അന്ന് ദിലീപും ഞാനും വന്നിട്ട് തമാശ കുറഞ്ഞു പോയി എന്നായിരുന്നു പരാതി. പക്ഷെ ഇന്ന് ആ പരാതി മാറി. ആ സിനിമയുടെ യഥാർ‌ത്ഥ പവർ ആളുകൾ ഇപ്പോഴാണ് എടുക്കുന്നത്. അന്ന് തമാശ പ്രതീക്ഷിച്ച് വന്നവർക്ക് റാം ജി റാവു പോലെയോ ഹരിഹർ നഗർ പോലെയോ തമാശ ഇല്ലായിരുന്നു. ദിലീപും ഞാനും ആദ്യമായി വരുന്ന സിനിമയും. അവർ കുറച്ച് നിരാശരായി'

  'തമിഴിലും ഹിന്ദിയിലും വലിയ ഹിറ്റുമായിരുന്നു. അവിടെ എനിക്ക് അങ്ങനെയൊരു ഇമേജില്ല. ഇമേജ് ഒരു ബാധ്യത ആയി തോന്നിയത് ബോഡി ​ഗാർഡിലാണ്. ദിലീപും കൂടി വന്നത് കൊണ്ടാണ്. പക്ഷെ അതിന്റെ കണ്ടന്റ് കൊണ്ടാണ് തമിഴിലും ഹിന്ദിയിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലും റീമേക്ക് ചെയ്തത്. എല്ലായിടത്തും അത് ഹിറ്റുമാണ്. ഞാൻ മൂന്ന് റീമേക്കേ ചെയ്തുള്ളൂ'

  Also Read: സിനിമാക്കാരിയല്ലേ, കാശ് വന്ന് നിറയുകയാണെന്ന് കരുതി കാണും; ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നുവന്ന് യമുന റാണി

  മലയാളി പ്രേക്ഷകന് വളരെ പെട്ടെന്ന് മടുപ്പ് തോന്നുമെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സിനിമകളും ഇറാനിയൻ, ലാറ്റിനമേരിക്കൻ, ഹോളിവുഡ്, കൊറിയൻ സിനിമകളെല്ലാം മലയാളികൾ കാണും. അതിനാൽ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കാൾ പെട്ടെന്ന് കേരളത്തിലെ പ്രേക്ഷകൻ പുതുമ തേടിക്കൊണ്ടിരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

  Also Read: '‌നാണക്കാരനായ പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കും'; നടിയും പ്രഭാസും പ്രണയത്തിലോ?, ചർച്ചകൾ സജീവം!

  മുൻപ് സിനിമകളിൽ കുറേക്കൂടി ആഴം ഉണ്ടായിരുന്നു. ഇന്നും അത്തരം സിനിമകൾ ഉണ്ട്. പ്രേക്ഷകൻ ഇന്ന് സിനിമയെ അം​ഗീകരിക്കുന്നത് അതിന്റെ കണ്ടന്റ്, പെർഫോമൻസ് എന്നിവ നോക്കിയല്ല. ഈ കാലഘട്ടത്തിലെ മേക്കിം​ഗ് ആണ് പ്രേക്ഷകൻ വലിയ കാര്യമായിട്ട് എടുക്കുന്നത്. പക്ഷെ അതിനൊന്നും അധികം ആയുസില്ല.

  ബോഡി ​ഗാർഡ് ഹിന്ദിയിൽ ചെയ്യുമ്പോൾ അവിടെ മേക്കിം​ഗിന്റെ കാലഘട്ടമാണ്. കാലവൻ ചെയ്യുമ്പോൾ അവിടെയും. അത്തരം സിനിമകൾക്കിടയിലാണ് വളരെ സിംപിളായി എടുത്തിട്ടുള്ള കാവലനും ബോഡി ​ഗാർഡും വലിയ ഹിറ്റാവുന്നതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

  Read more about: dileep siddique
  English summary
  siddique explains why dileep starrer body guard film disappointed audience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X