For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൈമിങ് തെറ്റി നടി ചിത്രയുടെ മുഖത്തിന് തന്നെ അടിച്ചു; ആറാം തമ്പുരാന്‍ ചിത്രീകരണത്തിലെ അബദ്ധത്തെ കുറിച്ച് മഞ്ജു

  |

  മഞ്ജു വാര്യരുടെ തിരിച്ച് വരവും അഭിനയത്തിലുള്ള മികവുമൊക്കെ ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പഴയതിനെക്കാളും സിനിമയ്ക്ക് വേണ്ടി കൂടുതല്‍ ജീവിതം സമര്‍പ്പിക്കാന്‍ മഞ്ജുവിന് സാധിക്കുന്നുണ്ട്. ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി മനോഹരമാക്കുകയാണ് ഈ കാലയളവില്‍ നടി ചെയ്തിരിക്കുന്നത്.

  മലയാളത്തിന് പുറമേ തമിഴിലടക്കം കൈനിറയെ സിനിമകളുമായി തിരക്കിലാണ് മഞ്ജു വാര്യരിപ്പോള്‍. സിനിമയ്ക്ക് വേണ്ടി അത്യാവശ്യം സാഹസികത ചെയ്യുന്നതിന് തനിക്ക് കുഴപ്പമില്ലെന്ന് പറയുന്ന മഞ്ജുവിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. അത്തരത്തില്‍ പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും തന്റെ ടൈമിങ് തെറ്റി അബദ്ധം സംഭവിച്ച കാര്യങ്ങളുണ്ടെന്നും നടി പറഞ്ഞു.

  ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സീനില്‍ അയണ്‍ ബോക്‌സ് കൊണ്ടുള്ള അടി കിട്ടും. ശരിക്കും അതിന്റെ പ്ലഗ് വന്ന് തലയില്‍ കൊണ്ട് നെറ്റി പൊട്ടി. ചോര ഒഴുകുന്നത് കണ്ട് ആശുപത്രിയില്‍ കൊണ്ട് പോയി സ്റ്റിച്ച് ഇട്ടു.

  എന്നെ അടിച്ച വില്ലന്‍ കഥാപാത്രം ചെയ്ത താരം ശരിക്കും പേടിച്ച് പോയി. കുറേ നാള്‍ അദ്ദേഹത്തിന് കുറ്റബോധം ആയിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. പിന്നീട് അദ്ദേഹത്തെ കാണുമ്പോള്‍ ഈ മുറിവിനെ പറ്റി പറഞ്ഞ് കുത്തി നോവിക്കാറുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

  Also Read: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലോചനയുമായി വന്നയാള്‍; 10 വര്‍ഷം കാത്തിരുന്ന കാമുകനെ പറ്റി നടി യമുന

  പുതിയതായി അഭിനയിക്കുന്നവരോ ആരാണെങ്കിലും അതൊക്കെ ടൈമിങ് കൊണ്ട് ഉണ്ടാവുന്നതാണ്. എനിക്കും തുടക്കകാലത്ത് ഇത്തരത്തില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍ നടി ചിത്രയെ ഞാന്‍ അടിക്കുന്നൊരു സീനുണ്ട്. അന്ന് ചിത്രചേച്ചിയ്ക്ക് എന്റെ കൈയ്യില്‍ നിന്നും ശരിക്കും അടി കൊണ്ടു. ഇത്ര അകലത്തില്‍ നില്‍ക്കണമെന്നുണ്ട്. അതൊക്കെ നോക്കിയെങ്കിലും ഷോട്ടിന്റെ സമയത്ത് ഞാന്‍ മുന്നോട്ട് വന്നിട്ട് അടിച്ചു.

  Also Read: സിനിമാക്കാരിയല്ലേ, കാശ് വന്ന് നിറയുകയാണെന്ന് കരുതി കാണും; ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നുവന്ന് യമുന റാണി

  ശരിക്കും അത് ചേച്ചിയുടെ കവിളത്ത് കൊണ്ടു. അങ്ങനെ എന്റെ കൈയ്യില്‍ നിന്നും അബദ്ധം സംഭവിച്ചു. ചേച്ചിയ്ക്ക് അന്ന് അടി കൊണ്ടെങ്കിലും അവര്‍ തിരിച്ചടിച്ചില്ല. പിഴവുകള്‍ ആരുടെ ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും മഞ്ജു പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. അവതാരകന്റെ രസകരമായിട്ടുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് തനിക്ക് പറ്റിയ അബദ്ധങ്ങളെ കുറിച്ചും നടി പറഞ്ഞത്.

  Also Read: മുപ്പത് ലക്ഷം കൊണ്ട് സുഹൃത്ത് കടന്ന് കളഞ്ഞു; ദൈവദൂതനെന്ന് കരുതിയ ആളുടെ വഞ്ചനയെ കുറിച്ച് ഹരീശ്രി യൂസഫ്

  സിനിമയില്‍ അഭിനയിക്കുന്നതിനിടെ സംഭവിച്ച അപകടത്തിലൂടെ ശരീരത്തിന്റെ പലയിടത്തും ചതവും മുറിവുമൊക്കെയുണ്ട്. നിലവില്‍ മഞ്ജു അഭിനയിച്ച് കൊണ്ടിരിക്കുന്ന തമിഴ് സിനിമയില്‍ നിന്നും ചെറിയ ചില മുറിവുകളൊക്കെ പറ്റിയിട്ടുണ്ടെന്നും താരം സൂചിപ്പിച്ചു. എന്തായാലും തന്നെ വേദനിപ്പിച്ചവരോടും ക്ഷമിക്കാനും സാഹചര്യം മനസിലാക്കാനുമുള്ള മഞ്ജുവിന്റെ എളിമയെ വാഴ്ത്തുകയാണ് ആരാധകര്‍. എന്നും ഇതുപോലെ നിലകൊള്ളാന്‍ സാധിക്കട്ടെ എന്ന ആശംസകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

  English summary
  Manju Warrier Opens Up About Aaraam Thampuran Movie Location Fun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X