For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാക്കാരിയല്ലേ, കാശ് വന്ന് നിറയുകയാണെന്ന് കരുതി കാണും; ഒന്നുമില്ലാതെ ഇറങ്ങി പോരേണ്ടി വന്നുവന്ന് യമുന റാണി

  |

  യമുന റാണി എന്ന പേരില്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമായി നില്‍ക്കുകയാണ് നടി യമുന. ലോക്ഡൗണില്‍ നടി രണ്ടാമതും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായി. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് യമുന. നിലവില്‍ സീരിയലിലാണ് അഭിനയിക്കുന്നതെങ്കിലും സിനിമയിലേക്ക് തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും നടി വ്യക്തമാക്കുന്നു.

  കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി യമുന പങ്കെടുത്തിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെയും കരിയറിലെയും പല കഥകളും നടി അവിടെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സ്വന്തം വീട്ടുകാരില്‍ നിന്ന് തന്നെ അവഗണന നേരിട്ടൊരു സംഭവത്തെ കുറിച്ച് യമുന പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  ഞാന്‍ അധ്വാനിച്ച തുക രണ്ട് വീടുകളിലേക്ക് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ആ രണ്ട് വീട്ടില്‍ നിന്നും ഒന്നുമില്ലാതെ എനിക്ക് ഇറങ്ങേണ്ടി വന്നുവെന്നാണ് യമുന പറയുന്നത്. എന്റെ സ്വന്തം വീട്ടിലും അങ്ങനെ തന്നെയാണ് സംഭവിച്ചതെന്ന് നടി വ്യക്തമാക്കുന്നു. കാരണം ഇതെന്റെ പേരിലിരിക്കുന്ന വീടല്ലേ എന്നൊക്കെയുള്ള വര്‍ത്തമാനം അവിടെ നിന്ന് കേട്ടു. അതെനിക്ക് ജീവിതത്തില്‍ വലിയൊരു ഷോക്ക് ഉണ്ടാക്കിയ കാര്യമാണ്. അന്നെടുത്ത തീരുമാനമാണ് സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും വേണമെന്നുള്ളതെന്ന് നടി പറഞ്ഞു.

  Also Read: മുപ്പത് ലക്ഷം കൊണ്ട് സുഹൃത്ത് കടന്ന് കളഞ്ഞു; ദൈവദൂതനെന്ന് കരുതിയ ആളുടെ വഞ്ചനയെ കുറിച്ച് ഹരീശ്രി യൂസഫ്

  അച്ഛനായിരുന്നു എനിക്കെല്ലാം. അദ്ദേഹം ഇല്ലാതായി കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചതാണ്. അമ്മയും സഹോദരിയുമൊക്കെ അതിലുണ്ട്. അവിടുത്തെ വസ്തു വാങ്ങി വീട് വച്ചത് അച്ഛനാണ്. പക്ഷേ അതിന്റെ ബാങ്കിലെ വായ്പ അടച്ചതും അതിനെ ഒരു വീടാക്കി മാറ്റിയതുമൊക്കെ ഞാനാണ്. എന്നാല്‍ ഞാന്‍ പോലും അറിയാതെ ആ വീട് സഹോദരിയ്ക്ക് കൊടുത്തു.

  അവരത് വിറ്റു. അമ്മയെന്താണ് അങ്ങനൊരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല. ഞാന്‍ സിനിമയില്‍ നില്‍ക്കുകയല്ലേ, ദിവസവും പണം വന്ന് കൊണ്ടിരിക്കുകയാണെന്ന് അവരോര്‍ത്ത് കാണും. നമ്മള്‍ ബുദ്ധിമുട്ടുന്നത് നമുക്ക് മാത്രമേ അറിയൂ.. എന്ന് യമുന കൂട്ടിച്ചേര്‍ത്തു..

  Also Read: എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  എന്റെ സഹോദരിയ്ക്ക് കൊടുത്തത് വീട് കൊടുത്തതല്ല എന്നെ വേദനിപ്പിച്ചതെന്നും നടി പറഞ്ഞിരുന്നു. ആ വീടിന് വേണ്ടി അത്രയും കഷ്ടപ്പെട്ടിട്ടും എന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ലെന്നുള്ളതാണ് വിഷമമായത്. കുറേ നാള് കഴിഞ്ഞാണ് അതവളുടെ പേരിലുള്ളതാണെന്ന് അറിയുന്നത്. അതെനിക്ക് വലിയൊരു ഷോക്ക് ആയി പോയെന്ന് യമുന പറയുന്നു.

  Also Read: ജോണ്‍ കൊക്കനൊപ്പമുള്ള ജീവിതത്തിലാണ് ഏറ്റവും സന്തോഷിച്ചത്; രണ്ടാമത്തെ വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  സീരിയലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ചെറിയൊരു ഗ്യാപ്പ് ഇടുകയാണെന്നും യമുന പറഞ്ഞു. സിനിമയിലേക്ക് തിരിച്ച് വരണമെന്നാണ് ആഗ്രഹം. 2003 ല്‍ ഞാന്‍ തന്നെയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി സിനിമയിലേക്ക് വരാനാണ് താനൊരുങ്ങി നില്‍ക്കുന്നതെന്ന് യമുന കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വയസില്‍ താന്‍ അമ്മ വേഷത്തിലൊക്കെ അഭിനയിച്ചിട്ടുള്ള കാര്യവും നടി സംസാരത്തിനിടയില്‍ പറഞ്ഞു.

  Read more about: യമുന
  English summary
  Viral: Actress Yamuna Opens Up About Her Struggles On Flowers Oru Kodi Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X