For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാം ഭാര്യയ്ക്കൊപ്പം ജീവിതം ആഘോഷമാക്കി റോയ്സ്, വിവാഹമോചനശേഷം അടിമുടി മാറിയ റിമി ടോമി, വൈറൽ ചിത്രങ്ങൾ!

  |

  ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ തിളങ്ങുന്ന റിമി ടോമി ഇപ്പോൾ സോഷ്യൽ മീഡിയയിലേയും മിനിസ്ക്രീനിലെയുമൊക്കെ നിറ സാന്നിധ്യമാണ്. മേക്കോവർ ലുക്കുകളിലൂടെയും തൻ്റെ പുതിയ കവർ വേർഷൻ ഗാനങ്ങളിലൂടെയും റിമി ടോമി ശ്രദ്ധ നേടുന്നുണ്ട്.

  റിമി ടോമിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് വൈബാണെന്നാണ് താരത്തിന്റെ വീഡിയോകൾക്ക് കമന്റായി പ്രേക്ഷകർ കുറിക്കാറുള്ളത്. ചിങ്ങമാസം വന്നുചേർന്നാലെന്ന മീശ മാധവനിലെ ​തട്ടുപൊളിപ്പൻ ​ഗാനം ആലപിച്ചാണ് റിമി ടോമി പിന്നണി ​ഗാനരം​ഗത്ത് പ്രശസ്തയായത്.

  Also Read: സാറ അലി ഖാനും ശുഭ്മാൻ ഗില്ലും പ്രണയത്തിൽ തന്നെ!; സൂചന നൽകി സുഹൃത്തിന്റെ പോസ്റ്റ്

  പിന്നണി ​ഗായിക എന്നതിനപ്പുറം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഷാരൂഖാനേയും ദീപിക പദുകോണിനേയും വരെ അനാ‌യാസമായി ഇന്റർവ്യൂ ചെയ്ത് ഞെട്ടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റിമി ടോമി. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ വേണ്ടത്ര കഴിവില്ലാതിരുന്നിട്ടും വളരെ മനോഹരമായി കിങ് ഖാനെയും ദീപികയേയും ഇൻർവ്യൂ ചെയ്ത് അവരുടെ വായിൽ നിന്ന് തന്നെ പ്രശംസ നേടി.

  പോണിടെയ്ലും പാവാടയും ബ്ലൗസും ധരിച്ച് വേദികളിൽ തുള്ളിച്ചാടി എനർജറ്റിക്കായി പാട്ടുപാടുന്ന റിമി ടോമി സിനിമാ താരങ്ങളെ വെല്ലുന്ന മേക്കോവറാണ് കുറഞ്ഞ വർഷങ്ങൾക്കൊണ്ട് ശരീരത്തിൽ നടത്തിയത്.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  ശരീര ഭാരം നന്നായി കുറച്ച് നായകമാരെപോലെ വെല്ലുന്ന സൗന്ദര്യവും റിമി സ്വന്തമാക്കി. ഇരുപത്തിയഞ്ചാം വയസിലായിരുന്നു റിമിയുടെ വിവാഹം. പക്ഷെ ആ ദാമ്പത്യത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 2019ൽ താരം വിവാഹമോചിതയായി.

  ബിസിനസുകാരനായ റോയ്സ് കിഴക്കൂടനാണ് റിമിയെ വിവാഹം ചെയ്തത്. ഒന്നിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിരുന്നത്.

  തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി അടുത്തിടെ പറഞ്ഞിരുന്നു.

  Also Read: 'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു', ആരാധകർ കാത്തിരുന്ന റൊമാൻസ് റീൽ‍സ് വീഡിയോയുമായി റോബിനും ആരതിയും

  ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണം എന്ന് തോന്നാറുണ്ട് എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്നും റിമി ടോമി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  റിമി ടോമിയുമായുള്ള വിവാഹ മോചനത്തിന് ശേഷം റോയിസ് മറ്റൊരു വിവാഹം ചെയ്തിരുന്നു. സോഫ്റ്റുവയര്‍ എഞ്ചിനീയറായ സോണിയയാണ് റോയിസിന്റെ രണ്ടാം ഭാര്യ.

  തൃശൂരില്‍ വച്ച് ലളിതമായ ചടങ്ങോട് കൂടെ നടന്ന വിവാഹം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം ഭാര്യയ്ക്കൊപ്പം ജീവിതം അടിച്ച് പൊളിക്കുന്ന റോയ്സിന്റെ ചിത്രങ്ങൾ മുമ്പും വൈറലായിട്ടുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് അധികം സജീവമല്ലാത്ത റോയിസ് ഇന്‍സ്റ്റഗ്രാമില്‍ വല്ലപ്പോഴും ഓരോ ഫോട്ടോകള്‍ പങ്കുവെക്കും. ഏറ്റവും ഒടുവില്‍ പങ്കുവെച്ചത് സോണിയയ്‌ക്കൊപ്പം കടല്‍ തീരത്ത് പോയ ചിത്രമാണ്.

  കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് റോയ്സ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം അടി മുടി മാറിയ റിമി ടോമിയെയാണ് പിന്നീട് നമ്മൾ കണ്ടത്. ഒറ്റയടിയ്ക്ക് തടി കുറച്ച് റിമി സുന്ദരിയായി. പിന്നീട് തന്റെ തന്നെ പുതിയ ഫോട്ടോകള്‍ നിരന്തരം പങ്കുവെക്കാൻ തുടങ്ങി താരം.

  ടെലിവിഷന്‍ ഷോകളിലും റിമി പൂര്‍വ്വാധികം ശക്തിയോടെ സജീവമാവുകയായിരുന്നു. ഇടയ്ക്കിടെ ലോകം ചുറ്റാനും ഉറ്റവർക്കൊപ്പം റിമി പോകാറുണ്ട്. ബല്‍റാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെയാണ് സ്വന്തം വേഷത്തില്‍ റിമി ടോമി വെള്ളിത്തിരയിലെത്തിയത്.

  ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത്താണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയ സിനിമ. വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.

  Read more about: rimi tomy
  English summary
  singer Rimi Tomy ex-husband Royce Kizhakoodan's latest picture with his wife goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X