മമ്മൂക്കയുടെ കാഷ്യൂ നട്ട്സ് കഴിച്ചാൽ നമ്മുടെ വിശപ്പ് മാറുമോ; ഡ്യൂപ്പ് ആയെത്താൻ ടിനിയെടുത്ത ഡയറ്റ്

മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന് സിനിമാ ലോകത്തെ സംസാരം. 71ാം പിറന്നാൾ ആഘോഷിക്കുന്ന നടന് നിരവധി താരങ്ങളാണ് ആശംസകളറിയിക്കുന്നത്. മലയാളത്തെ മറ്റൊരു സൂപ്പർ സ്റ്റാറും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ മോഹൻലാലും മമ്മൂക്കയ്ക്ക് ആശംസകൾ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ പറ്റിയും വ്യക്തിപരമായ വിശേഷങ്ങളെ പറ്റിയുമെല്ലാം ഒപ്പം പ്രവർത്തിച്ച പല താരങ്ങളും പിറന്നാൾ ദിവസത്തിൽ സംസാരിക്കുന്നുണ്ട്.

മമ്മൂട്ടിയാണ് സഹായിച്ചതെന്നും ടിനി ടോം

ഇപ്പോഴിതാ നടൻ ടിനി ടോം മമ്മൂട്ടിയെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂക്ക ഇരട്ട വേഷങ്ങൾ അഭിനയിച്ച സിനിമകളിൽ ബോഡി ഡബിൾ ആയി ടിനി ടോം എത്തിയിട്ടുണ്ട്. തനിക്ക് സിനിമയിൽ പിന്നീട് മുഖം കാണിച്ചുള്ള വേഷങ്ങൾ ലഭിക്കാൻ മമ്മൂട്ടിയാണ് സഹായിച്ചതെന്നും ടിനി ടോം പറയുന്നു.അണ്ണൻ തമ്പി ആയിരുന്നു മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയി ടിനി ആദ്യം അഭിനയിച്ച സിനിമ.

Also Read: കൂടെ പിറന്നിട്ടില്ലെങ്കിലും ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്; മമ്മൂട്ടിക്ക് ആശംസയുമായി മോഹൻലാൽ

അത് മാത്രം കഴിച്ചാൽ നമ്മുടെ വയറ് നിറയുമോ

'എന്റെ സ്റ്റേജിലെ ഷോ മമ്മൂക്ക കണ്ടിട്ടുണ്ടായിരുന്നു. വിനയൻ സാറിന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയിൽ ഇങ്ങനെ ചെയ്തത് കേസ് ആയിരുന്നു. ഈ സമയത്താണ് മമ്മൂക്ക വിളിക്കുന്നത്. എടോ തന്റെ ഒരു ആവശ്യം ഉണ്ടെന്ന് പറഞ്ഞു. താൻ ബോയ് ഫ്രണ്ടിൽ ചെയ്തത് തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞു. അവിടെ ചെന്നിട്ട് എനിക്ക് ഭയങ്കര ട്രീറ്റും കാര്യങ്ങളുമായിരുന്നു. മമ്മൂക്ക കഴിക്കുന്ന കാഷ്യൂ നട്ട്സൊക്കെ. അത് മാത്രം കഴിച്ചാൽ നമ്മുടെ വയറ് നിറയുമോ. ഞാനപ്പുറത്ത് പോയി വേറെ ഭക്ഷണം കഴിക്കും'

 ഇത്തിരി വയറ് ചാടിയാൽ പറയും

'പുള്ളിയുടെ ബോ‍ഡി ഡബിൾ ആയി അഭിനയിക്കുന്നത് മൂലം വയറൊന്നും ചാടാൻ പാടില്ലായിരുന്നു. പക്ഷെ ഞാൻ കഴിക്കാനുള്ളതൊക്കെ കഴിക്കും. പുള്ളി കറക്ട് ആയി നോക്കുമായിരുന്നു. ഇത്തിരി വയറ് ചാടിയാൽ പറയും'

'ഇത്ര അടുത്ത് നിന്ന് അഭിനയിക്കാൻ പറ്റിയത് വേറൊരു നടന് സാധിക്കില്ല. കണ്ണിലൊക്കെ അഭിനയം ഇത്രയും മതിയോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷെ സ്ക്രീനിൽ വരുമ്പോൾ അതിന്റെ എഫക്ട്... കണ്ണ് നിറയാതെ നിറയ്ക്കുന്ന സീന‍ൊക്കെയാണ്'

Also Read: അവളെന്തിന് പാചകം ചെയ്യണം? സമാന്തയെക്കുറിച്ച് മുൻ അമ്മായിയമ്മ അമല പറഞ്ഞത്

' അതാണ് അദ്ദേഹത്തിന്റെ സ്നേഹം

'പിന്നെ അടുത്ത പടം വന്നു പാലേരി മാണിക്യം. പിന്നെ ഇത് കൂടിക്കൂടി വന്നപ്പോൾ ഇത് തന്നെയാവുമോ എന്റെ പണിയെന്ന് ഞാൻ ഭയന്നു. അവസാനം ഞാൻ മമ്മൂക്കയോട് പറഞ്ഞു. എന്റെ ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം. ശരീരം വിറ്റ് എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന്. പക്ഷെ അതാണ് അദ്ദേഹത്തിന്റെ സ്നേഹം എന്ന് പറയുന്നത്'

'രഞ്ജിയേട്ടനെ വിളിച്ചിട്ട് അടുത്ത പടത്തിൽ വേഷം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ പറയലിൽ ഒരു കാര്യമുണ്ട്. വെറുതെ പറയലല്ല. സ്ട്രോങ് ആയ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയിൽ ഒരു ചെറിയ കസേര എങ്കിലും എനിക്ക് കിട്ടാനുള്ള കാരണം'

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X