അവളെന്തിന് പാചകം ചെയ്യണം? സമാന്തയെക്കുറിച്ച് മുൻ അമ്മായിയമ്മ അമല പറഞ്ഞത്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ സംഭവമായിരുന്നു നടി സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരുടെയും വിവാഹ മോചനം നടന്നിട്ട് ഒരു വർഷത്തോട് അടുക്കവെയും ഇപ്പോഴും ഇത് വാർത്തകളിൽ നിറയാറുണ്ട്. അത്രമാത്രം ആഘോഷിക്കപ്പെട്ട താര ജോഡികളായിരുന്നു ഇരുവരും. യെ മ ചെസവ എന്ന തെലുങ്ക് ചിത്രത്തിലാണ് സമാന്തയും നാ​ഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മനം, ഓട്ടോ ന​ഗർ സൂര്യ, മജിലി തുടങ്ങിയ സിനിമകളിലും താരങ്ങൾ ഒരുമിച്ചെത്തി.

നാ​ഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ​ദ​ഗുബതിയാണ് നാ​ഗചൈതന്യയുടെ അമ്മ

ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡികളായി മാറിയ സമാന്തയും നാ​ഗചൈത്യയും പിന്നീട് നല്ല സുഹൃത്തുക്കളാവുകയും ഇത് പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു. 2017 ലാണ് ഇരുവരും വിവാഹിതാരയത്. തെലുങ്ക് സൂപ്പർ സ്റ്റാർ നാ​ഗാർജുനയുടെ മകനാണ് നാ​ഗചൈതന്യ. താര കുടുംബത്തിലേക്കുള്ള സമാന്തയുടെ പ്രവേശനം എന്ന നിലയിലും വിവാഹം ശ്രദ്ധിക്കപ്പെട്ടു.

നാ​ഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ​ദ​ഗുബതിയാണ് നാ​ഗചൈതന്യയുടെ അമ്മ. നടി അമല അക്കിനേനി ആണ് നാ​ഗാർജുനയുടെ ഇപ്പോഴത്തെ ഭാര്യ. ഫലത്തിൽ അമല അക്കിനേനിയുടെ മരുമകളായാണ് സമാന്ത നാ​ഗാർജുനയുടെ കുടുംബത്തിെലെത്തിയത്. അമലയും സമാന്തയും തമ്മിൽ വിവാഹ ശേഷം നല്ല സൗഹൃദത്തിലുമായിരുന്നു.

Also Read: ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം, കണ്ടുനോക്കൂ...; മമ്മൂട്ടി ഞെട്ടിച്ചതിനെക്കുറിച്ച് ഹര്‍ഷദ്

എല്ലാ ചേരുവകളും ഒരുക്കി ഞാൻ വെക്കും

മുമ്പാെരിക്കൽ സമാന്തയെയക്കുറിച്ച് സ്ത്രീ വിരുദ്ധ ചുവയുള്ള ചോദ്യം ചോദിച്ചപ്പോൾ തക്ക മറുപടി അമല നൽകിയിരുന്നു. മരുമകൾ സമാന്ത നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു തരാറുണ്ടോ എന്നായിരുന്നു ഒരഭിമുഖത്തിൽ അമലയ്ക്ക് നേരെ വന്ന ചോദ്യം. അവൾ എന്തിനാണ് എനിക്ക് ഭക്ഷണമുണ്ടാക്കിത്തരുന്നത്. ഞങ്ങൾക്ക് വീട്ടിൽ മികച്ച പാചകക്കാർ ഉണ്ട്. ഈ പാചകക്കാർ ഉള്ളപ്പോൾ എന്തിനാണ് കുക്ക് ചെയ്യുന്നതെന്ന് ഞാൻ സമാന്തയോട് ചോദിക്കാറുണ്ട്.

എന്റെ ഭർത്താവ് നാ​ഗാർജുന പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. പാചകം ചെയ്യുന്നത് സമ്മർദം കുറയ്ക്കുമെന്ന് അദ്ദേഹം കരുതുന്നു. എല്ലാ ചേരുവകളും ഒരുക്കി ഞാൻ വെക്കും. അദ്ദേഹം വന്ന് പാചകം ചെയ്യാറുണ്ടെന്നും അമല അന്ന് പറഞ്ഞു.

സമാന്തയും നാ​ഗചൈതന്യയും ഇപ്പോൾ കരിയറിന്റെ തിരക്കുകളിലാണ്

നാ​​ഗ ചൈതന്യ- സമാന്ത വേർപിരിയലിനെക്കുറിച്ച് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല. നാ​ഗാർജുന കുടുംബത്തെ ഈ വേർപിരിയൽ ഏറെ ബാധിച്ചിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം സമാന്തയും നാ​ഗചൈതന്യയും ഇപ്പോൾ കരിയറിന്റെ തിരക്കുകളിലാണ്. വിവാഹ മോചനത്തിന് ശേഷം തുടരെ സിനിമകളിൽ അഭിനയിച്ച് വരികയാണ് സമാന്ത. വിവാഹ മോചനത്തിന് ശേഷം സമാന്തയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നിട്ടുണ്ട്.

Also Read: സുമിത്രയും മക്കളും മരുമക്കളും ആഘോഷമാക്കി ഓണം, സിദ്ധാർത്ഥും വേദികയും എവിടെ? കുടുംബവിളക്ക് താരങ്ങളുടെ ഓണാഘോഷം

സമാന്തയ്ക്ക് വൻ ജനപ്രീതിയാണ് നേടിക്കൊടുത്തത്

ഫാമിലി മാൻ സീരീസ്, പുഷ്പയിലെ ഡാൻസ് നമ്പർ തുടങ്ങിയവ സമാന്തയ്ക്ക് വൻ ജനപ്രീതിയാണ് നേടിക്കൊടുത്തത്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് തെലുങ്കിൽ സമാന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. മറുവശത്ത് നാ​ഗചൈതന്യയും കരിയറിന്റെ തിരക്കുകളിലാണ്. നടന്റെ ആദ്യ ബോളിവുഡ് സിനിമയായ ലാൽ സിം​ഗ് ഛദ്ദ അടുത്തിടെയാണ് റിലീസ് ചെയ്തത്.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X