For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയും മക്കളും മരുമക്കളും ആഘോഷമാക്കി ഓണം, സിദ്ധാർത്ഥും വേദികയും എവിടെ? കുടുംബവിളക്ക് താരങ്ങളുടെ ഓണാഘോഷം

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബ വിളക്ക്. പരമ്പരയുടെ തുടക്കം മുതൽ തന്നെ ഹിറ്റായി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. റേറ്റിങ്ങിലും മുന്നിൽ തന്നെയാണ് കുടുംബവിളക്ക്. സുമിത്രയും ഭർത്താവ് സിദ്ധാർത്ഥും തമ്മിൽ വേർപിരിയുന്നതോടെയാണ് പരമ്പരയിൽ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത്. സുമിത്രയെ ഡിവോഴ്സ് ചെയ്ത ശേഷം സിദ്ധാർത്ഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു.

  വിവാഹ ബന്ധം വേർപ്പെടുത്തിയ കുറച്ച് നാൾ സുമിത്രക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സാമ്പത്തികമായും മാനസികമായും മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ആരെയും അതിശയിപ്പിക്കും വിധത്തിൽ തൻ്റേതായ കഴിവു കൊണ്ട് മുന്നിലേക്ക് വന്ന സ്ത്രീ കഥാപാത്രമാണ് സുമിത്രയുടേത്. സിദ്ധാർത്ഥിൻ്റെ ഭാര്യ വേദികയ്ക്കും അമ്മക്കും സുമിത്രയുടെ വളർച്ചയിൽ അസൂയയായിരുന്നു.

  പിന്നീട് സുമിത്രയെ ചതിക്കാൻ പല വഴികളും വേദിക നോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. വേദികയുടെ എല്ലാ കള്ളത്തരങ്ങൾക്കും സിദ്ധാർത്ഥിൻ്റെ അമ്മയും ഒപ്പം കൂടുകയും ചെയ്യും. പിന്നീട് രോഹിത്തിനേയും സുമിത്രയേയും വിവാഹം കഴിപ്പിക്കാൻ വേണ്ടി ശ്രീനിലയം വീട്ടിൽ ചർച്ചകൾ ആയിരുന്നു. രോഹിത്തിന് പഠന കാലം തൊട്ടെ സുമിത്രയോട് പ്രണയം ആയിരുന്നതിനാൽ സുമിത്രയെ വിവാഹം ചെയ്യാൻ രോഹിത്ത് ആ​ഗ്രഹിച്ചിരുന്നു. എന്നാൽ സുമിത്ര അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയും ചെയ്തു.

  Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  സുമിത്രയുടെയും രോഹിത്തിൻ്റെയും വിവാഹത്തിൻ്റെ പ്രൊമോ വീഡിയോകൾ വന്നപ്പോൾ മുതൽ ആരാധകരും സന്തോഷത്തിലായിരുന്നു. ഇരുവരും ഒന്നിക്കണമെന്നാണ് ആരാധകുടെ ആ​ഗ്രഹം. രോഹിത്തും സുമിത്രയും ഒന്നിച്ചാൽ സമൂഹത്തിന് ഒരു മെസേജ് കൊടുക്കാൻ കഴിയും എന്നാണ് ആരാധകർ പറയുന്നത്. സുമിത്ര രോഹിത്ത് വിവാഹം നടന്നില്ലെങ്കിലും സാരമില്ല, സിദ്ധുവിനെ സുമിത്ര സ്വീകരിക്കാതെ ഇരുന്നാൽ മതി, വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ജീവിത വിജയവുമായി മുന്നോട്ട് പോകുന്ന സ്ത്രീ കഥാപാത്രമായി അവതരിപ്പിച്ചാലും മതിയെന്നാണ് ചിലർ പറയുന്നത്.

  Also Read: തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് ആദ്യ വിമാന യാത്ര, വിശേഷം പങ്കുവെച്ച് സുമ ജയറാം

  ഒന്നിന് പുറകേ ഒന്നായി ശ്രീനിലയം വീട്ടിൽ പ്രശ്നങ്ങളാണ് . നിലവിൽ ശീതളിൻ്റെയും സച്ചിന്റെയും പ്രണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് അവിടെ നടക്കുന്നത്. അതിനിടയിൽ ഓണം ഇങ്ങ് വന്നെത്തുകയും ചെയ്തു. പരമ്പരയെ ഇഷ്ടപ്പെടുന്നതു പോലെ തന്നെ സീരിയലിലെ ഓരോ താരങ്ങൾക്കും ആരാധകരേറെയാണ്. നൂബിൻ ജോണി, അശ്വതി, ശ്രീലക്ഷ്മി, ആനന്ദ് നാരായണൻ, കെ കെ മേനോൻ തുടങ്ങി ഒരു വൻതാര നിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്.

  Also Read: ഭയങ്കര ദേഷ്യമായിരുന്നു, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് പാർവതി ജയറാം

  സീരിയലിലെ താരങ്ങളെല്ലാം ഓണത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ടുകളിലും ഓണാഘോഷങ്ങളുടെ തിരക്കിലുമാണ്. ഇപ്പോഴിത കുടുംബവിളക്ക് സെറ്റിൽ ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് മീര വാസുദേവ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് ഓണസദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ്. ചിത്രത്തിന് താഴേ ഓണാശംസകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.

  ഓണഘോഷത്തിൽ സിദ്ധാർത്ഥും വേദികയും ഇല്ല. ആരാധകർ ഇവരെയും അന്വേഷിക്കുന്നുണ്ട്. കെ കെ മേനോൻ എന്ന സിദ്ധാർത്ഥ് ചിത്രത്തിന് കമൻ്റുമായി എത്തിയിട്ടുണ്ട്. എനിക്ക് ഓണഘോഷം മിസ്സ് ആയി എന്ന് പറഞ്ഞിട്ട്.

  കുടുംബവിളക്കിലെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രവും മീര പങ്കുവച്ചിട്ടുണ്ട്. ലൊക്കേഷനിലെ ഒരു ചെറിയ രസകരമായ ഓണം, ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, എന്നാൽ കൂടിച്ചേരാനുള്ള നല്ല സമയവും കൂടിയാണ് എന്ന കുറിപ്പ് നൽകിയാണ് ചിത്രങ്ങൾ മീര പങ്കുവെച്ചത്. ആരാധകർ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.

  Read more about: Kudumbavilakku
  English summary
  Meera Vasudevan shared a picture about onam celebration at kudumbavilakku location goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X