For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെ പറയലല്ല, സ്‌ട്രോങ് ആയി പറഞ്ഞു, ശരീരം വിറ്റ് ജീവിക്കാൻ എനിക്ക് വയ്യെന്ന് മമ്മൂക്കയോട് പറഞ്ഞ് ടിനി ടോം

  |

  സ്റ്റേജ് ഷോകളിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ടിനി ടോം. പത്ത് വർഷത്തിലേറെയായി സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് ടിനി ടോം. ചെറുപ്പം മുതൽ കലയോടുള്ള സ്നേഹം കൊണ്ടാണ് എൽഎൽബി പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയത്.

  ടിനിയുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത് അവിടെ വെച്ചാണ്. പിന്നീട് അങ്ങോട്ട് ​ഗിന്നസ് പക്രു-ടിനി ടോം കോമ്പിനേഷനിൽ വരുന്ന പരിപാടികൾക്കെല്ലാം മൊബൈലും യുട്യൂബും ഒക്കെ സജീവമാകുന്നതിന് മുമ്പ് തന്നെ നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. കേരളത്തിലും വിദേശ രാജ്യങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഗിന്നസ് പക്രുവായിരുന്നു മിക്ക സ്റ്റേജ് ഷോകളിലും ടിനി ടോമിന്റെ പ്രിയ കൂട്ട്. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും ടിനി ടോം പ്രവർത്തിക്കുന്നുണ്ട്.

  മമ്മൂട്ടിയുടെ ഡ്യൂപ്പായി ടിനി ടോം അഭിനയച്ചിട്ടുണ്ട്. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ ഡ്യൂപ്പായി എത്തിയത്. കൂടാതെ മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

  Also Read: ഒരാളെയും വിശ്വസിക്കരുത്, ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് യമുന

  സിനിമയിൽ തൻ്റെ മുഖം കാണിക്കാൻ കാരണം മമ്മൂക്കയാണെന്ന് പറഞ്ഞിരിക്കുകയാണ് ടിനി ടോം. മമ്മൂക്ക തന്നെ സഹായിച്ച കാര്യം ഒരഭിമുഖത്തിലൂടെയാണ് ടിനി പറഞ്ഞത്. മമ്മൂക്ക ഇരട്ട വേഷങ്ങൾ ചെയ്ത സിനിമയിൽ ഞാനാണ് ഡ്യൂപ്പായി എത്തിയിട്ടുള്ളത്.

  വിനയൻ സാറിന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയിൽ ഇങ്ങനെ ചെയ്തത് കേസ് ആയിരുന്നു. ഈ സമയത്താണ് മമ്മൂക്ക വിളിക്കുന്നത്. എടോ തന്റെ ഒരു ആവശ്യം ഉണ്ട്. താൻ ബോയ് ഫ്രണ്ടിൽ ചെയ്തത് തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞു.

  Also Read: മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം, ബിബി ഹൗസിൽ കള്ളൻ കയറിയെന്ന് ബഷീർ ബഷി

  സിനിമയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എനിക്ക് ഭയങ്കര ട്രീറ്റും കാര്യങ്ങളുമായിരുന്നു. മമ്മൂക്ക കഴിക്കുന്ന നട്ട്സൊക്കെ എനിക്കും തരുമായിരുന്നു. അത് മാത്രം കഴിച്ചാൽ നമ്മുടെ വയറ് നിറയുമോ. അത് കൊണ്ട് ഞാനപ്പുറത്ത് പോയി വേറെ ഭക്ഷണം കഴിക്കും'. ടിനി പറഞ്ഞു.

  പുള്ളിയുടെ ബോ‍ഡി ഡബിൾ ആയി അഭിനയിക്കുന്നത് മൂലം വയറൊന്നും ചാടാൻ പാടില്ലായിരുന്നു. പക്ഷെ ഞാൻ കഴിക്കാനുള്ളതൊക്കെ കഴിക്കും. പുള്ളി കറക്ട് ആയി നോക്കുമായിരുന്നു. ഇത്തിരി വയറ് ചാടിയാൽ പറയും. പാലേരി മാണിക്യം ആയിരുന്നു അടുത്ത പടം.

  പിന്നെ ഇത് കൂടിക്കൂടി വന്നപ്പോൾ ഇത് തന്നെയാവുമോ എന്റെ പണിയെന്ന് ഞാൻ ഒന്ന് പേടിച്ചു. അവസാനം ഞാൻ മമ്മൂക്കയോട് പറഞ്ഞു. എന്റെ ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം. ശരീരം വിറ്റ് എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് മമ്മൂക്കയോട് പറഞ്ഞു.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  അടുത്ത പടത്തില്‍ വേഷം കൊടുക്കണമെന്ന് രഞ്ജിയേട്ടനെ വിളിച്ച് അദ്ദേഹം പറഞ്ഞു. ആ പറയലില്‍ ഒരു കാര്യമുണ്ട്. വെറുതെ പറയലല്ല. സ്‌ട്രോങ് ആയ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയില്‍ ഒരു ചെറിയ കസേര എങ്കിലും എനിക്ക് സിനിമയിൽ കിട്ടാനുള്ള കാരണം' ടിനി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി തനിക്ക് നൽകിയ ഒറ്റ ഉപദേശമേ ഉള്ളു. അത് സിനിമയെ കുറിച്ചല്ലയിരുന്നു. നീ വീട്ടിലേക്ക് കാലെടുത്തു വച്ചാൽ കുടുംബ നാഥനായിരിക്കണം എന്ന് അദ്ദേ​ഹം പറഞ്ഞു.


  Read more about: tini tom
  English summary
  Tini tom open ups with mammootty about he want showing his face on movies not showing body
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X