ചില സിനിമകൾ ഓർക്കുമ്പോൾ അഭിമാനമില്ലെന്ന് തൃഷ: വിമർശനങ്ങൾക്ക് മറുപടി ഇങ്ങനെ
തൃഷ കൃഷ്ണൻ ഇന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ്. ഇരുപതു വർഷത്തിലേറെയായി സിനിമയിൽ എത്തിയിട്ടെങ്കിലും, ഇന്നും തമിഴിലും, തെലുങ്കിലും പുറത്തിറങ്ങുന്ന ഒട്ടു മിക്ക സൂപ്പർതാര ചിത്രങ്ങളിലേക്കും നായികയായി ആദ്യം പരിഗണിക്കപ്പെടുന്ന നടിമാരിൽ പ്രധാനിയാണ് തൃഷ. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി, താരത്തിന് കാര്യങ്ങൾ അത്ര സുഖകരമല്ല. കഴിഞ്ഞ ചില സിനിമകളിലെ മോശം പ്രകടനങ്ങളും, തൃഷയുടെ രൂപമാറ്റവും, പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.
പ്രത്യേകിച്ച്, തൃഷയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെ ഗുഡ് ബാഡ് അഗ്ലി, തഗ് ലൈഫ്, എന്നിവയിലെ നടിയുടെ പ്രകടനം സിനിമ പ്രേമികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, ഡയലോഗ് ഡെലിവറിയിലും, ഡാൻസ് ചെയ്യുന്നതിലും തൃഷ പഴയതിലും മോശമാണെന്ന് കാണിച്ച് സോഷ്യൽ മീഡിയ താരത്തെ ഏറെ വിമർശിച്ചിരുന്നു. എന്തായാലും, തൃഷ കൃഷ്ണൻ അടുത്തിടെ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തി.

വിജയ്ക്ക് ഈഗോയും അമിത ആത്മവിശ്വാസവും, ചുറ്റിലുമുള്ളവർ പറഞ്ഞ് കൊടുക്കുന്നത്: വിമർശിച്ച് അംബിക
അടുത്തിടെ SIIMA 2025 അവാർഡ് ചടങ്ങിൽ പങ്കെടുത്ത ലിയോ താരം, സ്റ്റേജിൽ വച്ച് താൻ നേരിടുന്ന വിമർശനങ്ങളോട് പ്രതികരിച്ചു. സിനിമയിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ തൃഷ കൃഷ്ണനെ SIIMA വേദിയിൽ ആദരിച്ചിരുന്നു. അതിന് ശേഷം ചടങ്ങിലുള്ള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് പ്രശസ്ത നായിക, താൻ ചെയ്ത ഒരുപാട് ചിത്രങ്ങൾ ഓർക്കുമ്പോൾ ഏറെ അഭിമാനം ഉണ്ടെന്നും, എന്നാൽ മറ്റു ചില സിനിമകൾ കുറിച്ച് ഓർത്താൽ അത്ര അഭിമാനം ഇല്ലെന്നും, വെളിപ്പെടുത്തി. ഒപ്പം, തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ എല്ലാം താൻ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ച തൃഷ, തന്റെ ആരാധകരോട് നന്ദി പറയാനും മറന്നില്ല.
"ഞാൻ അഭിനയിച്ചിട്ടുള്ള ചില സിനിമകളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഭയങ്കര അഭിമാനം ഉണ്ട്. പക്ഷെ അത് പോലെ, മറ്റ് ചില സിനിമകൾ ഓർക്കുമ്പോൾ അഭിമാനം തോന്നാറില്ല. എങ്കിലും, ആ ചിത്രങ്ങൾ വളരെ വലിയ പാഠങ്ങൾ പഠിപ്പിച്ചു. അതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഇനി എല്ലാം കുറച്ചു കൂടി നന്നായി ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധകർക്കും, അഭ്യുദയകാംക്ഷികൾക്കും ഒരുപാട് നന്ദി, എന്നും സപ്പോർട്ട് ചെയ്തതിനും, വീണു പോവുമ്പോൾ താങ്ങാവുന്നതിനും," സദസ്സിനെ അഭിസംബോധന ചെയ്ത തൃഷ കൃഷ്ണൻ പറഞ്ഞു.

അറിയാത്തവർക്കായി - തൃഷ സംവിധായകൻ മണി രത്‌നത്തിനും, കമൽ ഹാസനും ഒപ്പം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയിലെ നടിയുടെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും, രണ്ടു ലെജൻഡുകൾ ഒന്നിക്കുന്ന ചിത്രത്തിൽ തൃഷ നന്നാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. എന്നാൽ, തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നുമായിട്ടാണ് നടി തഗ് ലൈഫിൽ എത്തിയത്. തൃഷ അടുത്തിടെയായി താത്പര്യമില്ലാതെ അഭിനയിക്കുന്നു എന്ന് പോലും വിമർശകർ ആരോപിച്ചു.
സിനിമയിലെ മോശം പ്രകടനങ്ങൾക്കൊപ്പം, സ്വകാര്യ ജീവിതത്തിൽ വിവാദങ്ങൾ കൊണ്ടും തൃഷ വാർത്തകളിൽ നിറയുന്നുണ്ട്. നടൻ ദളപതി വിജയ്‌യുമായുള്ള നടിയുടെ ബന്ധം ഏതാണ്ട് പരസ്യമായി കഴിഞ്ഞു. വിജയ് ഇതേ കുറിച്ച് പ്രതികരിക്കാറില്ലെങ്കിലും, തൃഷ അത് കാര്യമാക്കാതെ നടന്റെ പിറന്നാൾ ദിനങ്ങളിൽ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങളാണ്, ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്.


Click it and Unblock the Notifications











