ഉപ്പും മുളകിലെ മുടിയൻ്റെ ഭാര്യയായി എത്തിയ ശൈത്യ ആള് നിസാരക്കാരിയല്ല! അഭിനയത്തിൽ ഇടവേളയെക്കുറിച്ച് ശൈത്യ

കോമഡി പരിപാടികളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശൈത്യ സന്തോഷ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ്, മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്നീ പരിപാടിയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. കോമഡി പരിപാടിയിലും സീരിയലിലും മാത്രമല്ല സിനിമയിലും തൻ്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളക് എന്ന ഹിറ്റ് കോമഡി പരമ്പരയിലെ മുടിയൻ്റെ ഭാര്യയായി എത്തിയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായത്.

വിനയൻ സി എസ് സംവിധാനം ചെയ്ത നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. ക്രൈം ത്രില്ലർ ചിത്രത്തിൽ ആൻസി എന്ന കഥാപാത്രത്തെയും ശൈത്യ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിനു മുൻപ് ജോ ആൻഡ് ദി ബോയ്, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. നല്ലൊരു നർത്തകി കൂടിയാണ് ശൈത്യ. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ നിമിഷനേരം കൊണ്ട് ഏറ്റെടുക്കാറുമുണ്ട്.

വക്കീൽ

ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ അഭിനയത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചും പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പരിപാടിയിൽ എത്തിയപ്പോൾ തൻ്റെ പ്രൊഫഷനെക്കുറിച്ച് ശൈത്യ പറഞ്ഞത് കേട്ടാണ് ആരാധകർ അതിശയിച്ച് പോയത്. എൽഎൽബി പൂർത്തിയാക്കിയ ശൈത്യ ഇപ്പോൾ ഒരു അഭിഭാഷകയാണ്. 'വക്കീൽ ജോലിയും അഭിനയവും ഒന്നിച്ച് കൊണ്ടു പോകണം എന്നാണ് തൻ്റെ ആ​ഗ്രഹം', ശൈത്യ പറയുന്നു.

ചില്ലറക്കാരി അല്ലെന്ന് ആരാധകർ

ഇത് കേട്ട് ആരാധകർ പറയുന്നത് ഉപ്പും മുളകിലെ മുടിയന്റെ ഭാര്യ ചില്ലറക്കാരി അല്ല എന്നാണ്. ഉപ്പും മുളകിൽ മുടിയന്റെ സ്വപ്‌നത്തിലെ ഭാര്യയായിട്ടും പാറമട വീട്ടിൽ തേയില വിൽപ്പനക്കാരിയായും ശൈത്യ എത്തിയിരുന്നു. ഇപ്പോ എൽ എൽ ബി പഠനം കഴിഞ്ഞ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത് വരുന്നതിനാൽ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്.

അഭിനയവും വക്കീൽ ജോലിയും ഒന്നിച്ച് കൊണ്ടു പോവാൻ ആണ് ആഗ്രഹം. അഭിനയം ആഗ്രഹമാണ്. മറ്റേത് ജോലിയാണെന്നുമായിരുന്നു ശൈത്യ പറഞ്ഞത്. അമ്മയുടെ അഭിപ്രായവും ഇത് തന്നെയാണ്.

Also Read: തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് ആദ്യ വിമാന യാത്ര, വിശേഷം പങ്കുവെച്ച് സുമ ജയറാം

അവസരം കുറവാണ്

സ്ക്രീനിൽ വരുന്ന സമയം തൊട്ടേ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിനാൽ ശൈത്യയ്ക്ക് മറ്റുള്ളവയിൽ അവസരം കിട്ടുന്നത് കുറവാണെന്ന് ശൈത്യയുടെ അമ്മ ഷീന പറയുന്നു. ഓഡീഷൻ കഴിയുമ്പോൾ കോമഡി ക്യാരക്ടർ ചെയ്യുന്നയാളായതിനാൽ ഇത് ചെയ്യാനാവുമോയെന്ന് തോന്നുന്നില്ലെന്നാണ് പലരും പറയുന്നത്. കോമഡി മാത്രമേ ചെയ്യുള്ളൂ എന്നൊന്നും ഇല്ല. ഏത് തരം കഥാപാത്രം വേണമെങ്കിലും ചെയ്യാനാവുമെന്നും ശൈത്യയും ശൈത്യയുടെ അമ്മയും പറഞ്ഞു.

Also Read: ഭയങ്കര ദേഷ്യമായിരുന്നു, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് പാർവതി ജയറാം

അമ്മയും സിനിമയിലുണ്ട്

ശൈത്യയുടെ അമ്മ ഷീന സന്തോഷ് പാൽതൂ ജാൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇന്ദ്രൻ ചേട്ടന്റെ ഭാര്യയായി അഭിനയിക്കാനാണ് ആദ്യം അവസരം ലഭിച്ചത്. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇനിയുള്ള ചിത്രങ്ങളിലേക്ക് പരിഗണിക്കാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് ഷീന പറഞ്ഞു. പ്രണയിക്കുന്നതിൽ തെറ്റില്ല പക്ഷെ ചെറുപ്രായത്തിലേ തന്നെ വിവാഹം കഴിക്കുന്നതിനോട് തനിക്കൊരിക്കലും യോജിക്കുന്നില്ലെന്നും ഷീന പറഞ്ഞിരുന്നു.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X